Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

വല്യുപ്പ

കെ.ടി അസീസ്

വല്യുപ്പാക്ക് കണ്ണില്‍ തിമിരമെന്നാണ്

കാഴ്ചക്ക് ഒരു കുറവുമില്ല

ചാരുകസേരയിലിരുന്ന് 

എത്രയും ദൂരത്തുള്ളതൊക്കെ കാണുന്നു.

 

ഷെഡ്ഡില്‍നിന്ന് കാറ് ഇറക്കുന്നതുകണ്ട്

തൊഴുത്തില്‍നിന്ന് ഇറക്കിക്കെട്ടി 

തൊഴുത്ത് വൃത്തിയാക്കണമെന്നും

കറക്കുന്നതിനു മുമ്പ്

അകിട് നന്നായി കഴുകണമെന്നും.

 

വെറ്റിലയില്‍ നൂറ് തേക്കുന്നത്

കൂടരുതെന്നേ വല്യുപ്പ പറഞ്ഞൊള്ളൂ

തോണ്ടിക്കൊണ്ടിരുന്ന മൊബൈലുമായി

ചെറുമകന്‍ എണീറ്റുപോയി.

 

സിറ്റൗട്ടിലെ ചാരുകസേരയില്‍

ഓര്‍മത്തെറ്റെന്ന് ആരോപിക്കപ്പെട്ട

മാഞ്ഞ കാലമാണ് വല്യുപ്പ.

 

കാര്‍ ഷെഡ്ഡിരുന്നിടത്ത്

കാലിത്തൊഴുത്തായിരുന്ന കാലത്തില്‍

ഓര്‍മത്തെറ്റില്ലാതെ

കസേരയിട്ടിരിക്കുകയാണ് വല്യുപ്പ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍