Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

സയണിസ്റ്റ് വിരുദ്ധതയും സെമിറ്റിക് വിരുദ്ധതയും ഒന്നാണെന്ന് മാക്രോണ്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

സയണിസ്റ്റ് വിരുദ്ധത സെമിറ്റിക് വിരുദ്ധതയായി പരിഗണിച്ചു നിയമനിര്‍മാണം നടത്തുമെന്ന് ഫ്രാന്‍സ്. റെപ്രെസന്ററ്റീവ് കൗണ്‍സില്‍ ഓഫ് ജ്യൂയിഷ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് ഫ്രാന്‍സ് എന്ന ഫ്രാന്‍സിലെ ഏറ്റവും വലിയ ജൂത സംഘടനയുടെ 34-മത് വാര്‍ഷിക സമ്മേളനത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ നടപടിക്രമം പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇസ്രയേല്‍ വിമര്‍ശനങ്ങള്‍ക്കെതിരെയും നിയമനിര്‍മാണം നടത്തുമെന്നും മാക്രോണ്‍ പ്രഖ്യാപിച്ചു. ഇസ്രയേല്‍ രാഷ്ട്രത്തിന്റെ നിലനില്‍പിനെതിരെയുള്ള ഏതൊരു നീക്കവും സെമിറ്റിക് വിരുദ്ധതയുടെ നിര്‍വചനത്തില്‍ വരുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് പറയുന്നത്. സെമിറ്റിക് വിരുദ്ധതയുടെ ആധുനിക രൂപങ്ങളിലൊന്നാണത്രെ സയണിസ്റ്റ് വിരുദ്ധത. ഇസ്രയേല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമ്പോള്‍ അതിനു പിന്നില്‍ ജൂതവിരുദ്ധത മറഞ്ഞുകിടക്കുന്നുണ്ടാവുമെന്നാണ് മാക്രോണിന്റെ കണ്ടെത്തല്‍. ഇസ്രയേല്‍ സ്റ്റേറ്റ് ഭീകരതക്കെതിരെ ഫ്രാന്‍സില്‍ ആയിരക്കണക്കിനാളുകള്‍ അണിനിരന്ന പ്രതിഷേധ പ്രകടനം നടന്ന പശ്ചാത്തലത്തിലാണ് ഇമ്മാനുവല്‍ മാക്രോണിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.  ഫലസ്ത്വീന്‍ അനുകൂല പ്രകടനങ്ങള്‍ നിരോധിച്ച ആദ്യ യൂറോപ്യന്‍ രാഷ്ട്രമാണ് ഫ്രാന്‍സ്. ഫ്രഞ്ച് ഭരണകൂടത്തിന്റെ ഇസ്രയേല്‍ അനുകൂല നീക്കത്തിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇസ്രയേല്‍ ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി സയണിസ്റ്റ് രാഷ്ട്രത്തോട് അടുക്കുകയാണ് മാക്രോണ്‍ ചെയ്യുന്നതെന്ന് ഫ്രഞ്ച് ജ്യൂയിഷ് യൂനിയന്‍ ഫോര്‍ പീസ് കമ്യൂണിക്കേഷന്റെ നേതാവ് പിയറി അബാക്കസിസ് പറഞ്ഞു. ഫ്രാന്‍സില്‍ ശക്തമാകുന്ന മുസ്ലിം -അറബ് വിരുദ്ധതയുടെ മറ്റൊരു മുഖമാണ് മാക്രോണിന്റെ പ്രസ്താവനയിലൂടെ പു

റത്തു വന്നിരിക്കുന്നത്. 

 

 

ഉമറുല്‍ ബശീറിനെ താഴെയിറക്കാനുള്ള പ്രക്ഷോഭം ശക്തിപ്പെടുന്നു

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു. പ്രസിഡന്റ് ഉമറുല്‍ ബശീര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. 30 വര്‍ഷമായി സുഡാന്‍ ഭരിക്കുന്ന ഉമറുല്‍ ബശീറിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനായി ഭരണഘടനാ ഭേദഗതി ചെയ്യുന്ന തിരക്കിലാണ്  ഉമറുല്‍ ബശീര്‍. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും രൂക്ഷമായതിനെത്തുടര്‍ന്ന് 2018 ഡിസംബര്‍ 19-നാണ്  ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. മുഖ്യ പ്രതിഷേധക്കാരായ സുഡാനീസ് പ്രഫഷണല്‍ അസോസിയേഷന്‍ (SPA) പ്രക്ഷോഭത്തിനു ആക്കംകൂട്ടാന്‍ തീരുമാനിച്ചത് രാഷ്ട്രീയ രംഗം കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ കാരണമാകും. ഉമറുല്‍ ബശീറിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുകയാണ് SPAയുടെ പ്രധാന ലക്ഷ്യം. 1989-ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് ഉമറുല്‍ ബശീര്‍  അധികാരത്തിലേറിയത്. ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം  60-ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഉമറുല്‍ ബശീര്‍ പ്രക്ഷോഭകരെ വിദേശ ഏജന്റുകളെന്ന് മുദ്രകുത്തുകയും തെരഞ്ഞെടുപ്പിലൂടെ തന്നെ നേരിടാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരത,  സുഡാന്റെ വിഭജനം, പ്രധാന എണ്ണപ്പാടങ്ങള്‍ വടക്കന്‍ സുഡാനിനു  നഷ്ടപ്പെട്ടത്, രൂക്ഷമായ അഴിമതി ഇതെല്ലാം സുഡാന്‍ നേരിടുന്ന ഗുരുതരമായ ആഭ്യന്തരപ്രശ്‌നങ്ങളാണ്. 

 

 

 

'റൈസ് എ.ടി.എം' 

ക്വാലാലംമ്പൂര്‍  കാമുങ് ദാതുക് കേറാമത് പ്രദേശത്തെ അല്‍ അക്രം മസ്ജിദില്‍ 'റൈസ് എ.ടി.എം' ആരംഭിച്ചു.  2 കിലോ അരിയാണ് ആവശ്യക്കാര്‍ക്കായി തയാറാക്കിയിരിക്കുന്നത്. 'സകാത്തിന്റെ അവകാശികള്‍'ക്കു വേണ്ടിയാണ് ഈ സംരംഭം. ഫെഡറല്‍ ടെറിട്ടറീസ് ഇസ്‌ലാമിക് റിലീജിയസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (JAWI) മേല്‍നോട്ടത്തിലുള്ള ഈ എ.ടി.എം സര്‍വീസില്‍ സംഭാവന നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. സാമൂഹിക ഐക്യത്തിനും ക്ഷേമത്തിനും ഫലപ്രദമായി  സകാത്ത് പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ആശയം. രാജ്യത്ത് 85 റൈസ് എ.ടി.എമ്മുകള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് 'ജാവി' ഡയറക്ടര്‍ മുഹമ്മദ് അജീബ് ഇസ്മാഈല്‍ പ്രഖ്യാപിച്ചു. മലേഷ്യന്‍ ഭരണഘടന ഔദ്യോഗികമായി രാജ്യത്തെ സെക്യുലര്‍ സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇസ്‌ലാമിന് 'റിലീജിയന്‍ ഓഫ് ഫെഡറേഷന്‍' എന്ന സ്ഥാനം നല്‍കിയിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍