Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

അടിവേര് പൊട്ടുന്നു

ദിലീപ് ഇരിങ്ങാവൂര്‍

കവിത 


ഭൂമി നമ്മള്‍

ചവറ്റുകുട്ടയാക്കുന്നു

മഴക്ക് ചരമഗീതം കുറിക്കും

തിരക്കിലാണ് നാം

മനസ്സിലെ റോഡില്‍

പൂച്ചകള്‍, പട്ടികള്‍

വണ്ടികയറി അരഞ്ഞാല്‍

എനിക്കെന്ത് ചേതം

എന്ന് ഞാനും നീയും.

ശീതീകരിച്ച കിനാക്കളില്‍

ശവംതീനികള്‍

അരിച്ചരിച്ച് കയറുന്നു.

ക്രോധ മിഴികളാല്‍

എന്നെ വിചാരണ

ചെയ്യവെ നഗ്നനായ

പോല്‍, ഇലയെല്ലാം

കൊഴിഞ്ഞ മരം

ആയതുപോലെ.

നാം വെറും കച്ചറ

ആകവെ ഒരു മരണവും

ഒന്നും പഠിപ്പിക്കുന്നില്ല.

പൊട്ടിപ്പോയ പരസ്പര

വിശ്വാസത്തിന്റെ ഇര നാം.

ദുരൂഹ ജീവിതത്തിന്റെ

പല ഭാഗം ഉള്ള പുസ്തകം

ഇതുവരെ വായിച്ചു തീര്‍ന്നില്ല.

സര്‍ഗ ചേതനയുടെ

ചിറകുകള്‍ ആരോ

വെട്ടിമാറ്റുന്നു.

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌