വംശഹത്യയുടെ പ്രത്യയശാസ്ത്രം
മാര്‍ട്ടിന്‍ ലൂതര്‍ യൂറോപ്പില്‍ നടത്തിയ മതപരിഷ്‌കരണങ്ങളെക്കുറിച്ച് നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ വാചാലമാകുന്നുണ്ട്. 'ബുദ്ധിക്ക് നിരക്കാത്തത്' എന്ന് മുദ്രകുത്തി ബൈബിളില്‍നിന്ന് പതിമൂന്ന് അധ്യായങ്ങള്‍ തന്നെ അദ്ദേഹം മാറ്റിനിര്‍ത്തി. അമാനുഷ ദൃഷ്ടാന്തങ്ങള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ കാര്യമായ പടപ്പുറപ്പാട്. അവയത്രയും ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതും അതിനാല്‍ തന്നെ തള്ളപ്പെടേണ്ടതുമാണെന്ന് അദ്ദേഹം വാദിച്ചു. മാര്‍ട്ടിന്‍ ലൂതറിന്റെ ഈ ആശയം യൂറോപ്യന്‍ നവോത്ഥാനവും പിന്നീട് ആധുനികതയും ആധുനികോത്തരതയുമൊക്കെ ഏറ്റെടുത്തതോടെ, അന്നു വരെ ഏതോ അര്‍ഥത്തില്‍ മതകേന്ദ്രിതമായി (ഞലഹശഴശീി ഇലിൃേശര) നിലനിന്ന മനുഷ്യചരിത്രം കേവലം മനുഷ്യകേന്ദ്രിത വ്യവസ്ഥക്ക് വഴിമാറി. ഇത് ചരിത്രത്തിലെ വളരെ സുപ്രധാനമായ ഒരു വഴിത്തിരിവാണ്. കേന്ദ്രസ്ഥാനത്തുനിന്ന് ദൈവം മാറ്റപ്പെടുകയും അവിടെ മനുഷ്യന്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ദിവ്യബോധനങ്ങളും മതഗ്രന്ഥങ്ങളുമെല്ലാം അരികിലേക്ക് ഒതുക്കപ്പെട്ടു.
ദൈവത്തിന്റെ പ്രതിനിധി എന്ന സമുന്നത സ്ഥാനമലങ്കരിച്ചിരുന്ന മനുഷ്യന്‍ യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും പിറവിയോടെ കേവലം 'മൃഗം' ആയി പരിണമിച്ചു. ആധുനിക രാഷ്ട്രമീമാംസയില്‍ മനുഷ്യന്‍ ഒരു രാഷ്ട്രീയ മൃഗമാണ്. സമ്പദ്ഘടനയില്‍ എത്തിയാല്‍ അവന്‍ സാമ്പത്തിക മൃഗമായി. ആധുനിക ശാസ്ത്രവും സംസ്‌കൃതിയും അവനെ കണ്ടത് ഏതൊരു മൃഗത്തെയും പോലെ കേവലം ജൈവാസ്തിത്വമായി മാത്രമാണ്. ആത്മീയതക്കോ ധാര്‍മികതക്കോ അവിടെ യാതൊരു സ്ഥാനവുമില്ല. ശാസ്ത്രീയമായി പറഞ്ഞാല്‍, ഇപ്പോഴും കേവലം ഊഹവും അനുമാനവുമായി തുടരുന്ന ഡാര്‍വിനിസം ഈ ആശയത്തെ കൂടുതല്‍ ഹിംസാത്മകമാക്കി. എറിക് ഫ്രം തന്റെ 'ദി അനാട്ടമി ഓഫ് ഹ്യൂമന്‍ ഡിസ്ട്രക്റ്റീവ്‌നെസ്' എന്ന കൃതിയില്‍ എഴുതി: ''പഴയ മനുഷ്യന്‍ പ്രതിരോധിക്കുമ്പോഴായിരുന്നു മറ്റു മനുഷ്യരെ കൊന്നിരുന്നത്. എന്നാല്‍ പടിഞ്ഞാറ് സൃഷ്ടിച്ച പുതിയ മനുഷ്യന്‍ കളിയായും തമാശക്കും ഉല്ലാസത്തിനും മനുഷ്യരെ കൊന്നുകൊണ്ടിരിക്കുന്നു.'' കേവലം ഭൗതിക മനുഷ്യനെയല്ല, കൊലയാളി മനുഷ്യനെയും കൊലയാളി കേന്ദ്രിത (ഗശഹഹലൃ ഇലിൃേശര) വ്യവസ്ഥയെയുമാണ് പാശ്ചാത്യ സംസ്‌കൃതി പടച്ചുവെച്ചിരിക്കുന്നത്.
ഈ മനോഭാവക്കാര്‍ യൂറോപ്പിലും അമേരിക്കയിലും മാത്രമേ കാണപ്പെടുകയുള്ളൂ എന്ന് ധരിക്കുന്നത് മൗഢ്യമാണ്. എല്ലാ വ്യവസ്ഥകളെയും സംവിധാനങ്ങളെയും മതസംസ്‌കൃതികളെയും വരെ അത് കീഴ്‌പ്പെടുത്തിയിരിക്കുന്നു. ആ തേരോട്ടത്തിന്റെ ആദ്യ ഇര ക്രിസ്തുമതമായിരുന്നെങ്കില്‍ പിന്നീട് ജൂത, ബുദ്ധ, ഹൈന്ദവ സംസ്‌കൃതികള്‍ക്കും ആ പടയോട്ടത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മുസ്‌ലിം അധികാരി-പ്രമാണി വര്‍ഗങ്ങളെ നയിക്കുന്ന ആശയവും മറ്റൊന്നല്ല (ഈ കൊലയാളി സംസ്‌കാരത്തെ ആശയപരമായി ചെറുക്കാനുള്ള ശേഷി ഇസ്‌ലാമിന് മാത്രമാണുള്ളത് എന്ന തിരിച്ചറിവില്‍നിന്നാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നതും അവക്കെതിരെ 'ഭീകരവിരുദ്ധ യുദ്ധങ്ങള്‍' സംഘടിപ്പിക്കപ്പെടുന്നതും). മതങ്ങള്‍ കേവലം വെച്ചുകെട്ടലുകളും വേഷങ്ങളുമായി മാത്രം നിലനില്‍ക്കുകയാണ്. അവക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് പാശ്ചാത്യ ഭൗതിക സംസ്‌കാരം പടച്ചുവിട്ട കൊലയാളി മനുഷ്യനാണ്. അഹിംസ മുഖമുദ്രയാക്കിയ ഒരു മതത്തിന്റെ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലും മ്യാന്മറിലുമൊക്കെ നടക്കുന്ന അതിഭീകരമായ വംശഹത്യകള്‍ക്ക് മറ്റെന്ത് വിശദീകരണമാണ് നമുക്ക് നല്‍കാനാവുക?
Comments