Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

ബൊമ്മക്കുട്ടികള്‍

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

ഇനി

ഇന്ത്യയിലെ അമ്മമാര്‍

ബൊമ്മക്കുട്ടികളെ

പ്രസവിച്ചാല്‍ മതി

പ്ലാസ്റ്റിക്കിന്റെ 

ബൊമ്മക്കുട്ടികള്‍

 

എന്നാലവര്‍ക്ക്

ചോറ് കഴിക്കണ്ട

വെളളം കുടിക്കണ്ട

സ്‌കൂളില്‍ പോകണ്ട

 

വെയിലത്ത് ക്യൂ നില്‍ക്കണ്ട

വോട്ടു ചെയ്യണ്ട

മുദ്രാവാക്യം വിളിക്കണ്ട

സമരം ചെയ്യണ്ട

പോലീസിന്റെ

ലാത്തിയടിയേല്‍ക്കണ്ട

പൗരത്വം തെളിയിക്കാന്‍

ഓഫീസുകള്‍ കയറിയിറങ്ങണ്ട

 

അവന്റെ പേരില്‍

യു.എ.പി.എ ഉണ്ടാവില്ല

അവന്റെ വേര്‍പാടോര്‍ത്ത്

അമ്മമാര്‍ക്ക് കരയണ്ട

അവനെക്കുഴിച്ചിടാന്‍

ആറടി മണ്ണു വേണ്ട

 

റേഷന്‍കട പൂട്ടി

ആശുപത്രികളടച്ച്

സ്‌കൂളുകളടച്ച്

ജനാധിപത്യം മടക്കി

കുപ്പിയിലിട്ട്

അധികാരികള്‍ക്ക്

തിളങ്ങുന്ന കണ്ണൂകളും

മിനുത്ത തലകളും നോക്കി

ഘോരഘോരം പ്രസംഗിക്കാം

 

രാജ്യതാല്‍പര്യത്തിനു വേണ്ടി

മൗനം തപസ്സാക്കിയ

കുട്ടികളെത്ര ദേശസ്‌നേഹികള്‍

 

ദേശക്കൂറ് തെളിയിക്കുവാന്‍

ബൊമ്മക്കുട്ടികള്‍ക്ക്

ജന്മം നല്‍കിയ

അമ്മമാരെത്ര

രാജ്യസ്‌നേഹികള്‍.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌