Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 17

2989

1438 ജമാദുല്‍ അവ്വല്‍ 20

ഇസ്‌ലാമിക് ബാങ്കിംഗ് രംഗത്ത് ഐ.സി.ഐ.എഫിന്റെ ഇടപെടലുകള്‍

എച്ച്. അബ്ദുര്‍റഖീബ്

കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗ് സജീവ ചര്‍ച്ചയാണ്. സാമ്പത്തിക മേഖലയില്‍ മാത്രമല്ല, നിയമ-രാഷ്ട്രീയ പ്രശ്‌നമായും ഇസ്‌ലാമിക് ബാങ്കിംഗ് മാധ്യമങ്ങളില്‍ ഇടക്കിടെ കത്തിനിന്നു. ഈ ചര്‍ച്ചകളിലെല്ലാം ക്രിയാത്മകമായി പങ്കുവഹിച്ച് നിയമ-ഉദ്യോഗസ്ഥ തലങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിംഗിന് അനുകൂലമായ സാഹചര്യമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്‌ലാമി നിരന്തരമായി ഇടപെട്ടുവന്നിട്ടുണ്ട്. ഇത്തരം ഇടപെടലുകളുടെ സജീവത ഉറപ്പാക്കാനും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സ് (ഐ.സി.ഐ.എഫ്) എന്ന കൂട്ടായ്മക്കും ഇസ്‌ലാമിക പ്രസ്ഥാനം രൂപം നല്‍കി. 

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യയില്‍ ഇസ്‌ലാമിക് ബാംങ്കിഗ് ചര്‍ച്ചയായിരുന്നു. സാമ്പത്തിക ശാസ്ത്ര വൃത്തങ്ങളിലും അത് പരിഗണനീയ വിഷയമായി കടന്നുവന്നു. സര്‍ക്കാര്‍ തലത്തില്‍ ഇസ്‌ലാമിക് ബാങ്കിംഗ് കാര്യമായി പരിഗണിക്കപ്പെടുന്നത് 2013-ല്‍ റിസര്‍വ് ബാങ്ക് ഇതിന്റെ സാധ്യത പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതോടെയാണ്. രാജേഷ് വര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രസ്തുത പഠന റിപ്പോര്‍ട്ട് 2015 ഡിസംബറില്‍ ധനമന്ത്രാലയത്തിന് നല്‍കി. ആദ്യഘട്ടമെന്ന നിലയില്‍ പരമ്പരാഗത ബാങ്കുകളില്‍ പലിശരഹിത ജാലകങ്ങള്‍ തുറക്കാന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. പിന്നീട് ക്രമേണ ഇസ്‌ലാമിക് ബാങ്കുകള്‍ ആരംഭിക്കാമെന്നും നിര്‍ദേശിക്കപ്പെട്ടു. 

2016 ഡിസംബര്‍ 7-ന് ശിവേസന എം.പി ച്രന്ദകാന്ത് യാഹിര്‍ ലോക്സഭയിൽ ഇസ്‌ലാമിക് ബാങ്കിംഗ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ചു. ഡിസംബര്‍ 9-ന് ഡി.എം.കെ എം.പി കെ. കര്‍ഗത ഇസ്‌ലാമിക ജാലകങ്ങള്‍ ആരംഭിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് നിര്‍േദശം നിയമ്രകമങ്ങള്‍ പരിേശാധിച്ച ശേഷമാണോ എന്നും അതിേനാട് സര്‍ക്കാറിെന്റ സമീപനമെന്താണെന്നും ആരാഞ്ഞു. ധനകാര്യ സഹമ്രന്തി സേന്താഷ് കുമാര്‍ ഗാന്‍ഗ്‌വാര്‍ ഈ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് റിസര്‍വ് ബാങ്കിെന്റ എല്ലാ നടപടികളും സാമ്പത്തിക ഉള്‍േച്ചരല്‍ (Financial Inclusion) നടപ്പാക്കുന്നതിനും വിേദശ രാജ്യങ്ങൡനിന്ന് നിക്ഷേപം ആകര്‍ഷിച്ച് അടിസ്ഥാന സൗകര്യവികസനം ത്വരിതെപ്പടുത്തുന്നതിനുമാെണന്ന് വ്യക്തമാക്കി. അേതസമയം സാമ്പത്തിക ഉള്‍ച്ചേരല്‍ യാഥാര്‍ഥ്യമാക്കാന്‍ 'പ്രധാനമന്ത്രി ജന്‍ധന്‍ യോജന', 'പ്രധാനമന്ത്രി മുദ്രയോജന' തുടങ്ങിയ പദ്ധതികള്‍ നിലവിലുള്ളതിനാല്‍ പുതിയ പദ്ധതികള്‍ പരിഗണനയിലില്ല എന്നും മന്ത്രി അറിയിച്ചു. സാമ്പത്തിക ഉള്‍േച്ചരലിന് ഇസ്‌ലാമിക് ബാങ്കിംഗ് നടപ്പാക്കണെമന്ന് 2015-'16 വര്‍ഷെത്ത വാര്‍ഷിക റിേപ്പാര്‍ട്ടില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 

'പലിശാധിഷ്ഠിത ഇടപാടുകള്‍ക്ക് മത പരമായ വിലക്കുള്ളതിനാല്‍ ഇന്ത്യയില്‍ ചില വിഭാഗങ്ങള്‍ സാമ്പത്തികമായി ഉള്‍േചര്‍ക്കപ്പെട്ടിട്ടില്ല. ഇവെര ബാങ്കിംഗിെന്റ മുഖ്യധാരയിേലക്ക് കോണ്ടുവരുന്നതിന് സര്‍ക്കാറുമായി ചേര്‍ന്ന് തീരുമാനെമടുത്തശേഷം പലിശരഹിത ഉല്‍പന്നങ്ങള്‍ ബാങ്കിംഗ്‌രംഗത്ത് നടപ്പാക്കണം'- ഇതായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 

ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയുടെ ഒരു കാരണമായി ബാങ്കിംഗ് മേഖലയിലെ പങ്കാളിത്തക്കുറവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത് മറികടക്കാന്‍ പലിശരഹിത ബാങ്കിംഗ് സംവിധാനങ്ങളിലൂടെ മുസ്‌ലിംകളെ ബാങ്കിംഗിന്റെ ഭാഗമാക്കാന്‍ ശ്രമിക്കണമെന്ന് 2008-ല്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ രഘുറാം രാജന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ആവശ്യപ്പെട്ടിരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുസ്‌ലിം മേഖലകളില്‍ ബാങ്കുകള്‍ക്ക് ശാഖകള്‍ പോലുമില്ലാത്തതിനെയും പരാമര്‍ശിച്ചിരുന്നു. ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായ മുസ്‌ലിംകള്‍തന്നെ പലിശയിനത്തിലുള്ള സംഖ്യ ഉപയോഗിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഈയിനത്തിലുള്ള കോടിക്കണക്കിന് രൂപ ഉല്‍പാദനക്ഷമമാക്കാന്‍ ഇസ്‌ലാമിക് ബാങ്കിംഗിലൂടെ സാധിക്കും. 

ഇന്ത്യയിലെ സാമ്പത്തിക മേഖലയില്‍ പലിശരഹിത സംവിധാനങ്ങളില്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രവാസികളില്‍നിന്നും ഇവിടെ വരാന്‍ സാധ്യതയുള്ള വലിയ നിക്ഷേപങ്ങള്‍ തടയപ്പെടുന്നുണ്ട്. അതിനാല്‍ ഇസ്‌ലാമിക് ബാങ്കിംഗിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും കടന്നുവരവ് രാജ്യത്ത് നിക്ഷേപങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ സഹായകമാകും. 

ഇസ്‌ലാമിക് ബാങ്കിംഗിന് സാധാരണക്കാര്‍ക്കിടയിലും സാമ്പത്തിക വിദഗ്ധരുടെ ഇടയിലും അംഗീകാരം ലഭിക്കാനുതകുന്ന ധാരാളം നീക്കങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയും ഐ.സി.ഐ.എഫും ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പരമ്പരാഗത ബാങ്കുകൡ പലിശരഹിത ജാലകങ്ങള്‍ തുറക്കുന്നതിന് സമ്രഗമായ മാര്‍ഗേരഖ റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചു. ദുെെബ ഇസ്‌ലാമിക് ബാങ്കില്‍നിന്നുള്ള പ്രമുഖരുൾപ്പെട്ട വിദഗ്ധ സംഘമാണ് ഇത് തയാറാക്കിയത്. പാര്‍ലെമന്റില്‍ അവതരിപ്പിച്ച ഇന്‍ഷുറന്‍സ് ബില്ലില്‍ ഇസ്‌ലാമിക് തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്) ഉള്‍െപ്പടുത്തണെമന്ന് ആവശ്യെപ്പട്ട് രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് നിേവദനം നല്‍കി. പാര്‍ലെമന്റില്‍ അവതരിപ്പിച്ച ബില്ലിെന്റ അന്തിമരൂപത്തില്‍ തകാഫുല്‍ ഉള്‍െപ്പടുത്തിയതായി പറയുന്നുണ്ട്. 2014 ഡിസംബറില്‍, പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടുമുൻപ് പിന്‍വലിച്ച എസ്.ബി.ഐ ശരീഅ മ്യൂചല്‍ ഫണ്ട് വീണ്ടും നടപ്പിലാക്കാന്‍ പാര്‍ലെമന്റ് അംഗങ്ങള്‍ വഴിയും അല്ലാെതയും ശ്രമിച്ചുവരുന്നു. 2015 ജൂെെലയില്‍ റിസര്‍വ് ബാങ്ക് രൂപവല്‍ക്കരിച്ച സാമ്പത്തിക ഉള്‍ച്ചേരല്‍ സമിതിക്ക് (Committe on Midterm Path on Financial Inclusion) മുമ്പില്‍ പലിശരഹിത ബാങ്കിംഗിെന്റ സാധ്യതകള്‍ ബോധ്യപ്പെടുത്തുന്ന തരത്തില്‍ പ്രൊജക്ടുകള്‍ അവതരിപ്പിക്കാനായി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പലിശരഹിത സഹകരണ സൊസൈറ്റികളുമായി സഹകരിക്കുന്നുണ്ട് ഐ.സി.ഐ.എഫ്. കേരളത്തിലെ എല്‍.ഡിഎഫ് സര്‍ക്കാര്‍ ഇസ്‌ലാമിക് എന്‍.ബി.എഫ്.സി ആരംഭിക്കാന്‍ തീരുമാനിച്ചതിെനതിെര ഹൈക്കോടതിെയ സമീപിച്ച സു്രബഹ്മണ്യം സ്വാമിെക്കതിരായ നിയമപോരാട്ടത്തിലും ഐ.സി.ഐ.എഫ് പങ്കുവഹിച്ചു. കോടതിവിധി സ്വാമിക്കെതിരായിരുന്നു. എസ്.ബി.ഐ നിര്‍ത്തിെവച്ച ശരീഅ മ്യൂചല്‍ ഫണ്ട് ചില മാറ്റങ്ങേളാെട എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ നടപ്പാക്കുന്നതിന് മാധവ് നാലപ്പാടിെനാപ്പം ഇന്‍േഫാസിസ് സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി.

ഇസ്‌ലാമിക് ബാങ്കിംഗ് മതപരമായ ഒരു വിഷയമായാണ് ഇന്ത്യയില്‍ മനസ്സിലാക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗിനു മുന്നിെല തടസ്സം ഇൗ വിഭാഗീയ ചിന്താഗതിയാണ്. ഇതുവഴി മുസ്‌ലിംകള്‍ക്ക് മാ്രതം പലതും ലഭിക്കും, മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായൊന്നും ലഭിക്കില്ല എന്ന തെറ്റിദ്ധാരണയിലാണ് പലരും. മുസ്‌ലിം രാജ്യങ്ങളിൽ മാത്രമല്ല, യു.കെ, ജര്‍മനി, ഫ്രാൻസ്, ചൈന, ഹോങ്ക് കോങ്ങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങൡലും മലേഷ്യയിലുമെല്ലാം ഇസ്‌ലാമിക് ബാങ്കിംഗ് വളരുകയാണ്. മേലഷ്യയില്‍ 40 ശതമാനവും ബ്രിട്ടനിൽ 20 ശതമാനവും ഇസ്‌ലാമിക് ബാങ്ക് ഇടപാടുകാര്‍ മുസ്‌ലിംകളല്ല. ഇന്ത്യയില്‍ തെന്ന ശരീഅത്ത് അനുസരിച്ച് പ്രവർത്തിക്കുന്ന മ്യൂചല്‍ ഫണ്ടുകളായ ടാറ്റ ഇക്വിറ്റി ഫണ്ടിലും തോറസ്എ ത്തിക്കല്‍ ഫണ്ടിലും കൂടുതല്‍ നിേക്ഷപകര്‍ ജൈന മതവിഭാഗമാണ്. 

പ്രവാസികളില്‍നിന്നും അറബ് രാഷ്ട്രങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കാനുള്ള മാര്‍ഗമായി ഇസ്‌ലാമിക് ബാങ്കിംഗ് മനസ്സിലാക്കപ്പെടുന്നതോടെ സര്‍ക്കാര്‍ തലത്തിലുള്ള തടസ്സങ്ങള്‍ നീങ്ങുമെന്നാണ് തോന്നുന്നത്. അതുകൊണ്ട് നിലവിലുള്ള സര്‍ക്കാറിനു തന്നെ ഇസ്‌ലാമിക് ബാങ്കിംഗിനെ കുറിച്ച് ആലോചിക്കേണ്ടിവരും. 

ഇസ്‌ലാമിക സാമ്പത്തികശാസ്ത്ര മേഖലയില്‍ കേരളത്തില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കേരള സര്‍ക്കാറിനു കീഴില്‍ എന്‍.ബി.എഫ്.സി രംഗെത്ത പുതിയ പരീക്ഷണമാണ് ചേരമാൻ ഫൈനാന്‍സ് സര്‍വീസ്. വിവിധ പദ്ധതികളുമായി ഇതിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ട്. ധനകാര്യ മ്രന്തി ഡോ. തോമസ് ഐസക്കാണ് ഈ സംരംഭത്തിന് രൂപംനല്‍കിയത്. ചെയർമാൻ ഗള്‍ഫാര്‍ പി. മുഹമ്മദലിയും മറ്റു പ്രമുഖരും ചേരമാൻ കമ്പനിയെ ശരീഅ അടിസ്ഥാനത്തിലുള്ള മാതൃകാ സ്ഥാപനമാക്കി മാറ്റും എന്ന് പ്രത്യാശിക്കുന്നു.

പലിശയുടെയും അനുബന്ധ ചൂഷണങ്ങളുടെയും കെടുതിയില്‍നിന്ന് സാമ്പത്തിക വ്യവസ്ഥയെ മോചിപ്പിക്കാനാവുമെന്നതാണ് ഇസ്‌ലാമിക് ബാങ്കിംഗിന്റെ പ്രധാന നേട്ടം. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഇതിന്റെ നേട്ടം അനുഭവിക്കാനാവുന്നതോടൊപ്പം ചൂഷണ വ്യവസ്ഥയില്ലാതാകുന്നതിനാല്‍ സമൂഹത്തിന്റെ ധാര്‍മിക മനോഭാവത്തിലും ഇതുമൂലം മാറ്റങ്ങളുണ്ടാകും. ഇസ്‌ലാമിക് ബാങ്കിംഗിലൂടെ സംരംഭകത്വം ത്വരിതപ്പെടുകയും ഉല്‍പാദനം വര്‍ധിക്കുകയും ചെയ്യും. മനുഷ്യസമൂഹത്തിന്റെ ഭാവി സാമ്പത്തികപുരോഗതിക്ക് ഇത് വലിയൊരു നേട്ടമായിരിക്കും. 

 

തയാറാക്കിയത്: 

ഡോ. മുഹമ്മദ് പാലത്ത്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (74-77)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമും വൃത്തിയും
എം.എസ്.എ റസാഖ്‌