Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

നിയമ പഠനം കേരളത്തില്‍

സുലൈമാന്‍ ഊരകം

KLEE

കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായി നാല് ഗവണ്‍മെന്റ് ലോ കോളേജുകളും, 18 പ്രൈവറ്റ് ലോ കോളേജുകളുമാണുള്ളത്. ഈ സ്ഥാപനങ്ങളിലേക്ക് Kerala Law Entrance Examination (KLEE) വഴിയാണ് പ്രവേശനം. പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് പഞ്ചവത്സര ഘഘആ, ഡിഗ്രിയുള്ളവര്‍ക്ക് ത്രിവത്സര ഘഘആ, നിയമ ബിരുദം നേടിയവര്‍ക്ക് ദ്വിവത്സര ഘഘങ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണവും ഫീസിളവുമുണ്ട്. സാധാരണ നിയമപഠന പ്രവേശന പരീക്ഷകളെ അപേക്ഷിച്ച് കൂടുതല്‍ ലളിതമാണ് KLEE. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷനാണ് KLEE നടത്തുന്നത്. സര്‍ക്കാര്‍ ലോ കോളേജുകളില്‍ ഒഴിവു വരുന്ന സംവരണ സീറ്റുകളിലേക്ക് പ്രവേശനം നേടണമെങ്കില്‍ KLEE പരീക്ഷ എഴുതിയിരിക്കണം. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് KLEE ക്ക് അപേക്ഷ ക്ഷണിക്കാറുള്ളത്. www.cee-kerala.org

NUALS

രാജ്യത്തെ പ്രമുഖ നിയമ സര്‍വകലാശാലകളില്‍ സംസ്ഥാനത്തുനി
ന്നുള്ള ഏക സ്ഥാപനമാണ് കൊച്ചി കളമശ്ശേരിയിലെ National University of Advanced Legal Studies (NUALS). പഞ്ചവത്സര  LLB മുതല്‍ ഗവേഷണം വരെയുള്ള കോഴ്‌സുകള്‍ക്ക് ഇവിടെ അവസരമുണ്ട്. നിയമമേഖലയിലെ നൂതന സംവിധാനങ്ങളും മാറ്റങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. വ്യത്യസ്ത നിയമപഠന വിഭാഗങ്ങളും ഈ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. Common Law Admission Test (CLAT) വഴിയാണ് പ്രവേശw. www.nuals.ac.in, 04842555990

Kerala Law Academy

Kerala Law Academy 1966-ല്‍ തിരുവന്തപുരത്ത് സ്ഥാപിതമായി. പ്ലസ്ടുവിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് B.Com-LLB, BA-LLB കോഴ്‌സുകള്‍ക്കും ഡിഗ്രിക്ക് 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് LLB കോഴ്‌സിനും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദത്തിന് LLMനു പുറമെ Master of Business Law എന്ന കോഴ്‌സും ഈ സ്ഥാപനം നല്‍കുന്നുണ്ട്. ഇപ്പോള്‍ അപേക്ഷിക്കാം. www.keralalawacademy.org, 04712433166.

സര്‍വകലാശാലാ നിയമപഠന വകുപ്പുകള്‍

കേരളത്തിലെ നാല് ഗവണ്‍മെന്റ് ലോ കോളേജുകള്‍ക്കു പുറമെ സംസ്ഥാനത്തെ യൂനിവേഴ്‌സിറ്റികള്‍ നേരിട്ടു നടത്തുന്ന പഞ്ചവത്സര ബിരുദം മുതല്‍ ഗവേഷണം വരെയുള്ള നിയമ പഠന കോഴ്‌സുകളുണ്ടണ്ട്. കേരള യൂനിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ (0471-2415936), എം.ജി യൂനിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ട് (0471-2304228), കണ്ണൂര്‍ വാഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് (0490-2345210), കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് ലോ ആന്റ് ലീഗല്‍ സ്റ്റഡീസ് (0484-2575865) തുടങ്ങിയവക്കു പുറമെ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ മലപ്പുറം സെന്ററിലും നിയമപഠനം സാധ്യമാണ്. 18 സ്വകാര്യ നിയമ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കും പ്രവേശനം നല്‍കുന്നുണ്ട്: 9447466566, 9495564179.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍