Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

സി.കെ നിബാസ്‌

എം.എ അബ്ദു, നെട്ടൂര്‍

ച്ചവടസ്ഥാപനമടച്ച് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിലായിരുന്നു സി.കെ നിബാസിന്റെ (34) മരണം. സോളിഡാരിറ്റി എറണാകുളം ഏരിയാ വൈസ് പ്രസിഡന്റും കാര്‍കുനുമായി പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിലേക്ക് കടന്നുവന്നതു മുതല്‍ എല്ലാ സംരംഭങ്ങളിലും മുമ്പില്‍ തന്നെയായിരുന്നു നിബാസ്. ഏല്‍പ്പിക്കപ്പെട്ട ഏതു ദൗത്യവും തികഞ്ഞ ഉത്തരവാദിത്തത്തോടെ നടപ്പാക്കും. മരിക്കുന്നതിന്റെ തലേ രാത്രിയും സോളിഡാരിറ്റിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. കുമ്പളത്ത് പ്രസ്ഥാനസന്ദേശം നേരത്തേ എത്തിയിരുന്നെങ്കിലും മസ്ജിദുല്‍ ഫലാഹിന്റെ സ്ഥാപനത്തോടെയാണ് കൂടുതല്‍ സജീവമായത്. അന്നുമുതല്‍ നിബാസും പ്രസ്ഥാനത്തിന്റെ ഭാഗമായി. മസ്ജിദുല്‍ ഫലാഹിന്റെ നിര്‍മാണ-സേവന പ്രവര്‍ത്തനങ്ങളില്‍ കൗമാര കാലഘട്ടത്തില്‍ നിര്‍വഹിച്ച കഠിനാധ്വാനം ഇന്നും പ്രവര്‍ത്തകരുടെ മനസ്സിലെ മായാത്ത ഓര്‍മയാണ്.
വലിയ സുഹൃദ്‌വലയം അദ്ദേഹത്തിനുണ്ടായിരുന്നു. മഹല്ലില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ സംബന്ധിച്ച വന്‍ജനാവലി ആ സൗഹൃദത്തിന്റെ വിശാലത വിളിച്ചോതുന്നതായിരുന്നു. അനുശോചനത്തിനിടെ പലരും വിങ്ങിപ്പൊട്ടി. ഏത് പാതിരാവില്‍ വിളിച്ചാലും ഓടിയെത്തുന്ന ജനസേവകനെയാണ് നഷ്ടമായതെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു.
തന്റെ കുടുംബത്തിന്റെയും ഭാര്യാകുടുംബത്തിന്റെയും അത്താണിയായിരുന്നു നിബാസ്. സ്വന്തം ആവശ്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധയുായിരുന്നു. വിനയവും ലാളിത്യവും കാത്തുസൂക്ഷിച്ച നിബാസ് പ്രസ്ഥാന നേതൃത്വത്തോടും സഹപ്രവര്‍ത്തകരോടുമുള്ള ബന്ധങ്ങളിലും മാതൃക കാട്ടി. അല്ലാഹുവേ, മഗ്ഫിറത്തും
മര്‍ഹമത്തും നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കേണമേ - ആമീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍