Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

വേനല്‍

ദിലീപ് ഇരിങ്ങാവൂര്‍

രള് പൊള്ളുന്നെനി-
ക്കെന്‍ കിനാവുകള്‍ പൊട്ടി
രുധിരം കിനിയുകയായിതാ.
വേനലാടി തിമിര്‍ക്കവെ
വേരുകള്‍ ഒക്കെയും
ദാഹമാര്‍ന്ന് വിയര്‍ക്കയായ്.
മിഴിയിലിരുളിന്റെ
കൂരമ്പ് കേറവെ പ്രജ്ഞ
ദര്‍പ്പണം ആരോ
ഉടയ്ക്കയായ്.
ഉഷ്ണമെരിയും സുഷുമ്‌നയില്‍
കോറിയ സൈലന്റ് വാലി
മറന്നുപോയെങ്ങനോ.
കിളിയുടെ പാട്ട്
കേള്‍ക്കുന്ന ചില്ലയും
മരവും ഇല്ലിന്ന്
ചാമരം വീശുവാന്‍.

ഇയ്യാംപാറ്റ/ മഴപ്പാറ്റ

അവള്‍,
പ്രകാശത്തെ
പ്രണയിച്ചവള്‍
അവനെത്ര
ചൂടനാണെന്നറിഞ്ഞിട്ടും.

എ.പി മുജ്തബ യാസീന്‍

മുസല്ല

എത്ര അലക്കി പിഴിഞ്ഞിട്ടും,
കണ്ണീരെത്ര ബാക്കി.

കരട്

ഇത്തിരിയേയുള്ളൂ
കണ്ണിലത് മതി
കടലായിളകാന്‍.

ഇര്‍ഫാന്‍ ബിന്‍ കരീം

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍