Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

'എനിക്കിന്ന് പലതും മനസ്സിലാകുന്നു'

ങ്ങള്‍ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ ഒരു ശരാശരി വിദ്യാര്‍ഥിയെപോലും ഭരണകൂടം എങ്ങനെ ടാര്‍ഗറ്റ് ചെയ്യുമെന്നതിനാണ് താന്‍ അനുഭവസാക്ഷിയായതെന്ന് കനയ്യ കുമാര്‍. ഔട്ട്‌ലുക്കിന് അനുവദിച്ച അഭിമുഖത്തില്‍ (മാര്‍ച്ച് 21) മനസ്സ് തുറക്കുകയായിരുന്നു കനയ്യ. 'രാജ്യത്തുടനീളം ഭീകരവാദികളെന്ന് മുദ്രകുത്തി എങ്ങനെ യുവാക്കള്‍ പിടിക്കപ്പെടുന്നു എന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ കൃത്യതയുണ്ട്. മുസ്‌ലിംകള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നതിനെപ്പറ്റി നമ്മള്‍ പലവട്ടം കേട്ടതാണ്. മുഹമ്മദ് ആമിര്‍ ഖാനെ നമുക്കറിയാം. പതിനാല് വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം വിട്ടയക്കപ്പെട്ടു. അവന്റെ ജയില്‍ കാലത്തെപ്പറ്റി എന്നോട് പറഞ്ഞിരുന്നു, അന്നെനിക്കത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. എന്നാല്‍ ഇന്നത് കഴിയുന്നുണ്ട്.' അനുബയാന്‍ നടത്തിയ അഭിമുഖത്തില്‍ കനയ്യ പറയുന്നു.

 

വനിതാ ദിനത്തില്‍ ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യം

അന്താരാഷ്ട്ര വനിതാദിനത്തില്‍ മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിളക്ക് എസ്.ഐ.ഒ തെലങ്കാനയുടെ ഐക്യദാര്‍ഢ്യം. 'അഫ്‌സ്പ' പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിനഞ്ച് വര്‍ഷത്തോളമായി നിരാഹാര സമരത്തിലാണ് ശര്‍മിള. 2000 ല്‍ അഫ്‌സ്പ വിരുദ്ധ കാമ്പയിന്‍ തുടങ്ങിയ ഇറോം ശര്‍മിളയോട് ഇന്നേവരെ കേന്ദ്ര ഗവണ്‍മെന്റുകള്‍ പ്രതികരിക്കാത്തതില്‍ എസ്.ഐ.ഒ പ്രതിഷേധിച്ചു. അഫ്‌സ്പക്കെതിരെ അവരുന്നയിക്കുന്ന ന്യായങ്ങള്‍ പരിഗണിക്കാതെ 'ആത്മഹത്യാശ്രമ'ത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്. ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റ് അടിച്ചമര്‍ത്താന്‍ 1942 ല്‍ ബ്രിട്ടീഷുകാര്‍ രൂപംകൊടുത്ത നിയമമാണ് അഫ്‌സ്പ. കരിനിയമത്തിനെതിരെയുള്ള ഇറോം ശര്‍മിളയുടെ ധീരമായ പോരാട്ടത്തിന് എസ്.ഐ.ഒവിന്റെ പിന്തുണ നേതാക്കള്‍ അറിയിച്ചു.

 

ദ്വിദിന വര്‍ക്‌ഷോപ്പ്

മാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിമാര്‍ക്കുള്ള (മുല്‍കി മില്ലീ മസാഇല്‍) ദ്വിദിന വര്‍ക്‌ഷോപ്പ് ന്യൂദല്‍ഹിയില്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്തു. ചെറിയ ഒരു വിഭാഗം, ഇന്ത്യന്‍ മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്നും മുസ്‌ലിംകളുടെ രാജ്യസ്‌നേഹം സംശയാസപ്ദമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് അവരാണെന്നും അമീര്‍ പറഞ്ഞു. യഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയാണ് നമ്മള്‍ വേണ്ടത്. ചൂഷണം നിറഞ്ഞിടത്തേക്ക് വന്ന ഇസ്‌ലാം വരുത്തിയ മാറ്റങ്ങള്‍ നമ്മള്‍ പറഞ്ഞ് കൊടുക്കണം. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ദീനിന്റെ അടിത്തറയില്‍നിന്ന് പറയാന്‍ പറ്റണം. ഇസ്‌ലാമിന്റെ സന്ദേശം എല്ലാവരിലും എത്തിക്കണം- അമീര്‍ തുടര്‍ന്നു. മുഹമ്മദ് അഹ്മദ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍