കേന്ദ്ര സര്‍വകലാശാലകളില്‍ UG/PG
കേരളത്തിലേതുള്‍പ്പെടെയുള്ള വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ ഇന്റഗ്രേറ്റഡ് ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയായ CUCET 2016ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. BA Internaional Relation, Economics, Comparable Literature, Political Science, Public Administration, MSW, Bio-chemistry, Environmental Science, Geometric Science, Computer Science, Physics, Chemistry, LLB-LLM, English, Hindi, Malayalam എന്നീ കോഴ്‌സുകളാണ് കേന്ദ്ര സര്‍വകലാശാലകളിലുള്ളത്. www.cukerala.ac.in
ശാസ്ത്രപഠനത്തിന് IISC
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ Physics, Chemistry, Biology, Maths എന്നീ വിഷയങ്ങളിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. ധാരാളം ശാസ്ത്ര പ്രതിഭകളെ സംഭാവന ചെയ്ത IISC ക്ക് ആഗോള യൂനിവേഴ്‌സിറ്റി
റാങ്കിംഗില്‍ 144-ാം സ്ഥാനമാണ്. മാസാന്ത സ്റ്റൈപ്പന്റും വാര്‍ഷിക ഗ്രാന്റും ലഭിക്കും. www.iisc.ernef.in/ug. അവസാന തീയതി: ഏപ്രില്‍ 29.
JIPMER (MBBS)
പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മര്‍) ജൂണ്‍ 5 ന് നടത്തുന്ന MBBS പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലും എഴുതാം. www.jipmer.edu.in. അവസാന തീയതി: ഏപ്രില്‍ 20.
AIIMS (MBBS)
ദല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും പട്‌ന, ഭോപ്പാല്‍, ജോധ്പൂര്‍, ഭുവനേശ്വര്‍, ഋഷികേശ്, റായ്പൂര്‍ എന്നിവിടങ്ങളിലെ എയിംസുകളിലേക്കുമുള്ള MBBS പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. www.aiimsmexams.org
വെല്ലൂര്‍ CMC (MBBS)
തമിഴ്‌നാട്ടിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ MBBS/BDS/BOT/Nursing/MLT കോഴ്‌സുകളിലേക്ക് മെയ് 21 ന് നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. admission.cmcvellore.ac.in
മദ്രാസ് IIT യില്‍ ഗവേഷണം
മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി നടത്തുന്ന Full time/ Part time ഗവേഷണത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഈ മാസം 24 വരെയാണ് അപേക്ഷിക്കേണ്ടത്. Economics, Development Studies, Management, Physics, Chemistry, Biology, Maths, Engineering, English എന്നീ വിഷയങ്ങളിലാണ് ഗവേഷണം. www.iitm.ac.in. 08754500227
Economic Studies
ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന Centre for Development Studies 2016-17 അധ്യയന വര്‍ഷത്തേക്ക് MA Applied Economics ന് അപേക്ഷ ക്ഷണിച്ചു. www.cds.edu
സിവില്‍ സര്‍വീസ് ക്ലാസുകള്‍
അവധിക്കാലത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സിവി
ല്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു. www.ccek.org
സുലൈമാന്‍ ഊരകം / 9446481000
Comments