Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

മനക്കടവത്ത് അബ്ദുല്‍ ഹമീദ്

തൃത്താല ഏരിയയിലെ കൊള്ളനൂര്‍ പ്രാദേശിക ജമാഅത്തിന്റെ സെക്രട്ടറിയായിരുന്നു മനക്കടവത്ത് അബ്ദുല്‍ ഹമീദ് സാഹിബ്(65). മുക്കാല്‍ നൂറ്റാണ്ട് മുമ്പ് കേരള മുസ്ലിംകളുടെ നവോത്ഥാനത്തിന് നേതൃത്വപരമായ സംഭാവനകള്‍ നല്‍കിയ മനക്കടവത്ത് സഅ്ദുദ്ദീന്‍ മൌലവിയുടെ കുടുംബാംഗമായിരുന്നു. ജോലിയാവശ്യാര്‍ഥം ദീര്‍ഘകാലം ഗള്‍ഫ് നാടുകളിലായിരുന്നു. ഈ വര്‍ഷം ഹജ്ജിനു പോകാനിരിക്കെയാണ് അന്ത്യം.
വി. മൂസ മൌലവി

അബ്ദുല്‍ ഖുദ്ദൂസ് തങ്ങള്‍
ആലത്തൂര്‍ പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു ടൌണ്‍ മാളികപറമ്പില്‍ താമസിച്ചിരുന്ന അബ്ദുല്‍ ഖുദ്ദൂസ് തങ്ങള്‍. 15 വര്‍ഷമായി വിവിധ രോഗങ്ങള്‍ അലട്ടിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അവശനിലയിലും കാണുന്നവരോട് പ്രസ്ഥാന പ്രവര്‍ത്തനത്തെക്കുറിച്ചാണ് അന്വേഷിച്ചിരുന്നത്. ഭാര്യയും മകനും നേരത്തെ മരണപ്പെട്ടു.
പി.എ അബ്ദുര്‍റസാഖ് മാസ്റര്‍ ആലത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം