Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

മജ്‌ലിസെ മുശാവറ: പുതിയ നേതൃത്വം ചുമതലയേറ്റു

ള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ പുതിയ പ്രസിഡന്റായി നവൈദ് ഹാമിദ് ചുമതലയേറ്റു. പുതിയ നേതൃത്വത്തിന് ഈ വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള കരുത്തുണ്ടാകട്ടെ എന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ആശംസിച്ചു. തനിക്കാവുംവിധം മികച്ച രീതിയില്‍ ഈ സംഘത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും സാമുദായികമായ ഐക്യത്തിനും മറ്റും ഊന്നല്‍ നല്‍കുമെന്നും  നവൈദ് ഹാമിദ് പറഞ്ഞു. മജ്‌ലിസെ മുശാവറയുടെ സെക്രട്ടറി ജനറലായി മുജ്തബാ ഫാറൂഖിനെ തെരഞ്ഞെടുത്തതായി അദ്ദേഹം അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അധ്യക്ഷന്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി പരിപാടിയുടെ സമാപനം നടത്തി. സമുദായത്തിന് വ്യക്തമായ ദിശ നല്‍കാന്‍ മജ്‌ലിസെ മുശാവറക്ക് സാധിക്കണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഓഖ്‌ലയില്‍ നടന്ന പരിപാടിയില്‍ മുന്‍ പ്രസിഡന്റ് സയ്യിദ് ശഹാബുദ്ദീന്‍, ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് നുസ്‌റത്ത് അലി, വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്റ് എസ്.ക്യു.ആര്‍ ഇല്‍യാസ്, പര്‍വേസ് റഹ്മാനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലോക രാജ്യങ്ങള്‍ ഇടപെടണം

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ മൗലാനാ മുതീഉര്‍റഹ്മാന്‍ നിസാമിക്ക് വധശിക്ഷ വിധിച്ച ബംഗ്ലാദേശ് സുപ്രീം കോടതി നടപടി അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ ജലാലുദ്ദീന്‍ ഉമരി. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിലുള്ള ഈ വിധി ഖേദകരമാണ്. ഈ നടപടി ബംഗ്ലാദേശിന് തന്നെ കളങ്കമാണെന്ന് ശൈഖ് ഹസീന ഓര്‍ക്കണം. നീതിയും ജനാധിപത്യവും സ്ഥാപിക്കാന്‍ ലോക രാജ്യങ്ങളും സംഘടനകളും ഇടപെടണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

മൗലാനാ ആസാദ് ആഗ്രഹിച്ചത് വൈവിധ്യമുള്ള ഇന്ത്യ

ട്ടേറെ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഇന്ത്യയാണ് മൗലാനാ അബുല്‍ കലാം ആസാദ് ആഗ്രഹിച്ചതെന്ന് പ്രഫ. അന്‍വര്‍ മുഅസ്സം. ഹൈദരാബാദ് മൗലാനാ ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയുടെ പതിനെട്ടാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ കൃത്യമായി മനസ്സിലാക്കിയ ചിന്തകനായിരുന്നു ആസാദെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് അസ്‌ലം പര്‍വേസ് അധ്യക്ഷത വഹിച്ചു. പ്രഫ. എസ്.എം റഹ്മത്തുല്ല നന്ദി പറഞ്ഞു.

റേഡിയന്‍സിന് ഇനി പുതിയ കെട്ടിടം

റേഡിയന്‍സ് വീക്കിലിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി അമീര്‍ സയ്യിദ് ജമാലുദ്ദീന്‍ അന്‍സര്‍ ഉമരി ദല്‍ഹിയില്‍ നിര്‍വഹിച്ചു. കഴിഞ്ഞ 52 വര്‍ഷമായി വാരിക നിര്‍വഹിച്ചുവരുന്ന ദൗത്യം അമീര്‍ അനുസ്മരിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ സമുദായത്തിന്റെ ശബ്ദമായി ഇനിയും ഒട്ടേറെ ഉയരങ്ങളിലേക്ക് അത് എത്തട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. റേഡിയന്‍സ് എഡിറ്റര്‍ ഇന്‍ ചീഫ് മൗലാനാ ഇഅ്ജാസ് അഹ്മദ് അസ്‌ലം, മുന്‍ സബ് എഡിറ്റര്‍ ഔസാഫ് സഈദ് നദ്‌വി, മുന്‍ ഡയറക്ടര്‍ ഇന്‍തിസാര്‍ നഈം സംസാരിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം