Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

കൊമേഴ്‌സിലെ സാധ്യതകള്‍

സുലൈമാന്‍ ഊരകം

 cost Accountancy CMA

കൊമേഴ്‌സ് മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റുന്ന കൊമേഴ്‌സിലെ മറ്റൊരു മേഖലയാണ് കോസ്റ്റ് അക്കൗണ്ടന്‍സി. Institute of Cost Accountant of India നടത്തുന്ന കോഴ്‌സായതിനാല്‍ അതിന്റെ ചുരുക്കപ്പേരായ CMA എന്നാണ് ഇത് പൊതുവെ അറിയപ്പെടാറ്. കൊമേഴ്‌സ് രംഗത്തും കോര്‍പ്പറേറ്റ് മേഖലയിലും ഏതു കാലത്തും വളരെയേറെ മൂല്യവത്തായ കോഴ്‌സാണിത്. സി.എ, സി.എസ് എന്നിവയെക്കുറിച്ച് സൂചിപ്പിച്ച പോലെ പരിശീലനത്തോടു കൂടിയ മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇതിന്റെയും പരീക്ഷാ രീതി. Foundation, Intermediate and Final എന്നിവയാണ് ഈ മൂന്ന് ഘട്ടം. കഴിഞ്ഞ ഏഴു മാസം മുമ്പ് വരെ ICWAI എന്നായിരുന്നു ഈ കോഴ്‌സ് അറിയപ്പെട്ടിരുന്നത്. ഇന്ത്യക്ക് പുറത്തും Cost and Management Accounting കോഴ്‌സുകള്‍ക്ക് ഏറെ സാധ്യതയുണ്ട്. Cost Analysis, Cost Accountant, Cost Controller, Budget Maker, Internal Auditor, Cost Auditor, Quality Assurance Officer തുടങ്ങിയ ഒട്ടേറെ പോസ്റ്റുകളാണ് CMAകാര്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുക. www.icmai.in

 ബിസിനസ് സംഗമങ്ങള്‍ ഫെബ്രുവരി ഏഴു വരെ

ബിസിനസ് സംരംഭകര്‍ക്ക് അവസരങ്ങള്‍ കണ്ടെത്താനും ഈ രംഗത്തുള്ള പ്രമുഖരുമായി സംവദിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടുത്ത മാസം (ഫെബ്രുവരി) തിരുവനന്തപുരത്തും കൊച്ചിയിലും ബിസിനസ്സ് സംഗമങ്ങള്‍ നടത്തുന്നു. കേന്ദ്ര വൈദഗ്ധ്യ വികസന സംരംഭകത്വ മന്ത്രാലയം, സംസ്ഥാന തൊഴില്‍ മന്ത്രാലയം എന്നിവയുടെ പൂര്‍ണ സഹകരണത്തോടെ ഫെബ്രുവരി അഞ്ച് മുതല്‍ ഏഴു വരെ നൈപുണ്യം ഇന്റര്‍നാഷ്‌നല്‍ സ്‌കില്‍ സമ്മിറ്റ് ആന്റ് സ്‌കില്‍ ഫിയസ്റ്റയും, സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന് കീഴില്‍ ഫെബ്രുവരി നാല് മുതല്‍ ആറു വരെ നെടുമ്പാശ്ശേരി സിയാല്‍ എക്‌സിബിഷന്‍ സെന്ററില്‍ കേരള ബിസിനസ് ടു ബിസിനസ് (ബി.ടി.ബി) മീറ്റുമാണ് നടത്തുന്നത് 400-ല്‍ പരം വിവിധ സംരംഭകരാണ്. ചൈന, നൈജീരിയ, തായ്‌ലന്റ്, ഇറാന്‍, സിംഗപ്പൂര്‍, സുഊദി, യു.എ.ഇ, ഖത്തര്‍, ശ്രീലങ്ക, ബഹ്‌റൈന്‍, കുവൈത്ത്, അമേരിക്ക, പോളണ്ട്, കൊളംബിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെയും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, പശ്ചിമബംഗാള്‍, പഞ്ചാബ്, ഒഡീഷ, ജമ്മു-കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെയും വിവിധ ഉല്‍പാദകരും സംരംഭകരും മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ ഉല്‍പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. വ്യവസായ, വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് (KBP) ആണ് ഈ മീറ്റിന്റെ മുഖ്യ ചുമതല. തിരുവനന്തപുരത്ത് നടത്തുന്ന നൈപുണ്യം ഇന്റര്‍നാഷ്‌നല്‍ സ്‌കില്‍ സമ്മിറ്റ് ആന്റ് സ്‌കില്‍ ഫിയസ്റ്റയും രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് തന്നെയാണ്  സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഏതു മേഖലയിലാണ് തങ്ങളുടെ സ്‌കില്‍ എന്ന് പരിശോധിക്കുന്ന സ്‌കില്‍ ഫിയസ്റ്റയും യുവാക്കള്‍ക്ക് വേണ്ടി തയാറാക്കിയിട്ടുണ്ട്. www.nypunyam.com എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. www.keralabusinessmeet.com

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം