Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

ലാഗ്-ഔട്ട്

ജിജി വി.വി. മുതുവറ

ലാഗ്-ഔട്ട്

മറുകരയിലിപ്പോള്‍ രാവോ വെളിവോ?
എന്തായാലും ഇവിടുത്തേക്കാള്‍ ഭേദമെന്നോ
കരളുരുക്കി കരിന്തിരിയാക്കിയ കതിരവന്‍
പറയാതെ പറഞ്ഞത്?
പ്രൊഫൈലില്‍ പടര്‍ന്ന രാച്ചായം
പൂക്കാന്‍ മറന്ന നക്ഷത്രങ്ങള്‍
ആശാസ്തമനം...

ഭാഷാകലാപങ്ങളുടെ ഭ്രാന്താരവങ്ങള്‍ക്ക്
മഹാമൗനം മറുവാക്ക്!
ഒരു ലിപിയിലും ഉരുക്കിയൊഴിക്കാനാവാത്ത സങ്കടം
ഒരുപാടു വായിച്ചെടുത്തിട്ടുണ്ട്-
തിളച്ചും തണുത്തും തളര്‍ന്ന ഹൃദയം...
ഷെയര്‍ ചെയ്യാത്ത കണ്ണീര്‍ പോസ്റ്റുകള്‍...

വിശക്കാതെയുണ്ണാന്‍, വിയര്‍ക്കാതെയുറങ്ങാന്‍
വിതയ്ക്കാതെ കൊയ്യാന്‍, വിഷപ്പല്ലുകൂട്ടാന്‍
ദാ ഇതുപോലെ, ഒന്നും വരാതെയുമെഴുതാന്‍ ഇനി വയ്യ,
മറുപുറത്തെ മൃദുലവെണ്‍മയിലൊരു
മഹാവൃക്ഷരോദനം...
മനോരാജ്യങ്ങളില്‍ മഴ തോരുന്നു.

ജിജി വി.വി. മുതുവറ

നമസ്‌കാര മരം

മരമേലാപ്പിലെ മേഘം
മഗ്‌രിബ് ബാങ്ക് കേട്ട്
പെയ്തു തുടങ്ങി

സമയം പാഴാക്കാതെ
മരം വുളുവെടുത്തു.
പടിഞ്ഞാട്ടു ചാഞ്ഞമരം
പയ്യെ തലപൊക്കി
തെക്കു വടക്ക് നിന്നകവരങ്ങളെ
കാറ്റ് ആകാശത്തേയ്ക്കുയര്‍ത്തി
ചേക്കുവന്ന കിളികളുടെ ശബ്ദത്തില്‍
മരത്തിന്റെ തക്ബീര്‍
അല്ലാഹു അക്ബര്‍
വലത്തും ഇടത്തും
തല തിരിച്ച് സലാം വീട്ടി.

ഖിബ്‌ല മാറാതെ അടുത്ത ബാങ്കിനായ് കാതോര്‍ത്ത്
ഒറ്റ നില്‍പ്പില്‍ ഒരു മരം.

നൗഷാദ് പത്തനാപുരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം