Prabodhanm Weekly

Pages

Search

2016 ജനുവരി 15

മൃഗാധിപത്യം

ഷരീഫ് അകലാട്

മൃഗാധിപത്യം

വനവാസമനുഷ്ഠിക്കുന്ന സിംഹത്തോട് 
നാട്ടിലൊഴിഞ്ഞു കിടക്കുന്ന 
സിംഹാസനത്തിലൊന്നിരിക്കാന്‍ പറയാം
നാടിന്റെ കാവല്‍ ഭടന്മാരായ്
നായ്ക്കളെ നിയോഗിക്കാം
നടുറോഡിലിണകൂടുന്നവരെ പ്രോത്സാഹിപ്പിക്കാം
നായ്ക്കളോടുള്ളാദരസൂചകമായി
ഡോഗ്‌സോണ്‍കണ്ട്‌റി എന്ന് പേരു മാറ്റാം
മക്കളെയെല്ലാം ഗോമാതാക്കളെയേല്‍പ്പിക്കാം
ഗോപിതാവിനെ പാടത്ത് പൂട്ടാന്‍ പറഞ്ഞയക്കാം
കോഴിയിറച്ചി തിന്ന കുറുക്കനെ തടങ്കലിലിടാം
ഇനിമുതല്‍ പോത്തിന്റെ ചെവിയില്‍ വേദമോതാം
പോത്തിറച്ചി തിന്നജ്ഞാത ജീവിയെ തല്ലിക്കൊല്ലാം
മനുഷ്യചെയ്തികളെ 'മൃഗീയ'മെന്നു
വിളിക്കുന്നവര്‍ക്കെതിരെ കേസെടുക്കാം
നമുക്കെല്ലാം ഒരു 'ഘര്‍വാപ്പസി' പോകാം
പാകിസ്താനിലേക്കല്ല വനാന്തരങ്ങളിലേക്ക്
ഉടുക്കാനുടുപ്പും കിടക്കാന്‍ കിടക്കയും
മണിമാളികകളുമില്ലാത്ത ഗുഹകളിലേക്ക്
ആ പഴയ കരിങ്കല്‍ യുഗത്തിലേക്ക്
പരസ്പരം തിന്നാതെ,യുള്ളത് കൊണ്ട്
ഓണമ്പോലെ ജീവിച്ച കാലഘട്ടത്തിലേക്ക്
അവിടെ നമുക്ക് മരമാതാവിന്റെ 
കായ്മണികള്‍ തിന്നുജീവിക്കാം
മരാവകാശ കമ്മീഷന്‍ വരും വരേ
അല്ലേല്‍ മൃഗാവകാശങ്ങളേക്കാള്‍
മനുഷ്യാവകാശം വളരും വരേ.... 

ഷരീഫ് അകലാട്

ഉളുക്ക്

ഉളുക്ക് ഒരു രോഗമല്ല,
എങ്കിലും കിടന്ന കിടപ്പില്‍
തന്നെ കിടക്കാനും
ആളുകള്‍ക്ക് അടക്കം പറയാനും
വേദന ഒത്തിരി അറിയാനും
ചങ്ങലകളില്ലാതെ
ബന്ധിക്കപ്പെടാനും
ക്ഷമയുടെ കൊടുമുടി കയറാനും 
മതിയാകും. 

മൊയ്തു മായിച്ചാന്‍കുന്ന്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍