Prabodhanm Weekly

Pages

Search

2016 ജനുവരി 15

കൊമേഴ്‌സിലെ സാധ്യതകള്‍

സുലൈമാന്‍ ഊരകം /കരിയര്‍

  CS (കമ്പനി സെക്രട്ടറി)

വാണിജ്യ നിയമത്തിലും ആസൂത്രണത്തിലും നയരൂപീകരണത്തിലും ബിസിനസ് മാനേജ്‌മെന്റിലും സാമ്പത്തിക ആസൂത്രണത്തിലും താല്‍പര്യമുള്ളവര്‍ക്ക് +2 കഴിഞ്ഞ ഉടനെ രജിസ്റ്റര്‍ ചെയ്യാവുന്ന മികച്ച കോഴ്‌സാണ് കമ്പനി സെക്രട്ടറിഷിപ്പ്. രാജ്യത്തും രാജ്യത്തിന് പുറത്തും ധാരാളം വ്യവസായ, വ്യവഹാര ശൃംഖലകള്‍ ദിനംപ്രതി ഉയരുന്നതിനനുസരിച്ച് കമ്പനി സെക്രട്ടിമാര്‍ക്ക് ഡിമാന്റ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് 32000 കമ്പനി സെക്രട്ടറിമാരുടെ കുറവുണ്ടെന്നാണ് Institute of Company Secretaries of India-യുടെ കണക്ക്. പ്ലസ്ടു ഏതു ഗ്രൂപ്പ് കഴിഞ്ഞവര്‍ക്കും ഫൗണ്ടേഷന്‍ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. ദിവസം 24 മണിക്കൂറും ഇപ്പോള്‍ ICSI ഇ-ലേണിംഗും നല്‍കുന്നു. പൂര്‍ണമായും വിദൂര വിദ്യാഭ്യാസം വഴിയാണ് പഠനവും പരീക്ഷയും. മികച്ച സ്വകാര്യ പഠന സ്ഥാപനങ്ങളില്‍ ചെന്ന് വിദഗ്ധ പരിശീലനം നേടുന്നതായിരിക്കും അഭികാമ്യം. എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെയാണ് ഫൗണ്ടേഷന്‍ പ്രോഗ്രാമിന്റെ അപേക്ഷാ സമയം. ഡിസംബറിലായിരിക്കും പരീക്ഷ. അല്ലെങ്കില്‍ ജൂണിലെ പരീക്ഷക്ക് സെപ്റ്റംബറിലും അപേക്ഷിക്കാവുന്നതാണ്. 4500 രൂപയാണ് അപേക്ഷാ ഫീസ്. Business Environment, Entrepreneurship, Business Management, Ethics, Communication, Business Economics എന്നിവയെല്ലാമാണ് ഫൗണ്ടേഷന്‍ കോഴ്‌സിന് പഠിക്കാന്‍ ഉണ്ടാവുക. കൂടാതെ Fundamentals of Accounting-ഉം Auditing-ഉം ഉണ്ടാകും. രണ്ടാം ഘട്ടമായ Executiveന് ഫെബ്രുവരി മാസത്തിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കമ്പനി സെക്രട്ടറിഷിപ്പിന്റെ പ്രധാനപ്പെട്ട ഏഴു പേപ്പറുകള്‍ - Company Law, Commercial Law, Tax Law, Company Accounts and Auditing, Capital Market, Security Law, Industrial Labour General Law -ഈ എക്‌സിക്യൂട്ടീവിലാണ് പഠിക്കുക. കൊമേഴ്‌സില്‍ ബിരുദമുള്ളവര്‍ക്ക് പതിനായിരം രൂപയും അല്ലാത്തവര്‍ക്ക് 8500 രൂപയുമാണ് ഫീസ്. അവസാന ഘട്ടമായ പ്രഫഷണല്‍ പ്രോഗ്രാമിന് മൂന്ന് മൊഡ്യൂളുകളിലായി ഒമ്പത് പേപ്പറുകളാണ് ഉണ്ടാവുക. 12000 രൂപയാണ് ഫീസ്. ഓരോ ഘട്ടത്തിലും ICSIയുടെ മികച്ച പരിശീലനവും ഈ കോഴ്‌സിന് ലഭിച്ചുകൊണ്ടിരിക്കും. എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് കൂടെ 7 ദിവസത്തെ പരിശീലനവും, 70 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിദഗ്ധ കമ്പ്യൂട്ടര്‍ പരിശീലനവും ലഭിക്കും. അവസാന ഘട്ടമായ പ്രഫഷണല്‍ പ്രോഗ്രാമിനോടൊപ്പം എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന 25 മണിക്കൂറിന്റെ Professional Development Training-ഉം ലഭിക്കും. അതിനു ശേഷം വിദഗ്ധനായ ഒരു കമ്പനി സെക്രട്ടറിയുടെ കീഴില്‍ പതിനഞ്ച് മാസം പരിശീലനവും നേടണം. പ്രഫഷണല്‍ ഘട്ടം പൂര്‍ത്തിയായാല്‍ വേറെയും വിദഗ്ധ പരിശീലനം ലഭിക്കും. അതിനു ശേഷം Legal, Secretarial and Corporate Governance, Corporate Restructuring, Foreign Collaborations and Joint Ventures, Arbitration and  Conciliation, Legal Advisor, Financial Advisor, Project Planning, Corporate Advisory Service എന്നീ മേഖലകളില്‍ സേവനം അനുഷ്ഠിക്കാവുന്നതാണ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പരീക്ഷ എഴുതാവുന്ന സെന്ററുകളുണ്ട്. മെട്രോ സിറ്റികളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ പോയി പഠിക്കുന്നത് നന്നാവും. www.icsi.edu

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍