നടന്ന വഴികള്‍, പിന്നിട്ട വഴികള്‍
നടന്ന വഴികള്‍, പിന്നിട്ട വഴികള്‍
ആറ് തവണയായി ഇരുപത്തിയാറ് വര്‍ഷം കേരള നിയമസഭയില്‍ ആലുവയെ പ്രതിനിധീകരിച്ച കെ. മുഹമ്മദാലിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരം. എഴുപതുകളെ ദീപ്തമാക്കിയ യുവജനമുന്നേറ്റത്തിന്റെ ആവേശത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഗ്രന്ഥകാരന്റെ എഴുത്തിന് ആദര്‍ശത്തിന്റെയും അതില്‍ നിന്നുണ്ടായ നിലപാടുകളുടെയും പിന്‍ബലമുണ്ട്.
പ്രസാധനം: പ്രണത ബുക്‌സ്, വില: 150 രൂപ.
ഓര്‍മയുടെ ഓളങ്ങളില്‍
എഴുത്തുകാരന്, വാഗ്മി, സംഘാടകന്‍, പ്രസാധകന്‍ എന്നീ നിലകളിലെല്ലാം കേരള മുസ്‌ലിം പൊതുമണ്ഡലത്തില്‍ നിറസാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഓര്‍മക്കുറിപ്പ്. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി കെട്ടിപ്പടുത്ത ആദ്യ തലമുറക്ക് തൊട്ടുപിന്നാലെ എഴുപതുകളില്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ഗ്രന്ഥകാരന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലത്തെ കേരളീയ ഇടപെടലുകളുടെ നാള്‍വഴികള്‍ ഓര്‍ത്തെടുക്കുന്നു. പ്രസാധനം: ഐ.പി.എച്ച്, വില: 280 രൂപ.
മറ്റൊരു ആട് ജീവിതം
മലയാളത്തിലെ പ്രവാസ എഴുത്തിന്റെ ഏറ്റവും പുതിയ തെളിവായി നില്‍ക്കുന്നു റസാഖ് പള്ളിക്കരയുടെ പുസ്തകം. പൊള്ളുന്ന മണല്‍ക്കാട്ടില്‍ പതിനാല് വര്‍ഷം കഴിച്ചുകൂട്ടിയതിന്റെ ഓര്‍മകളാണ് പുസ്തകത്തില്‍. കണ്ണീരിന്റെ കയ്പും പുഞ്ചിരിയുടെ മധുരവും കലര്‍ന്ന വരികളില്‍ മരുഭൂമിയുടെ ചൂടും ചൂരുമുണ്ട്. മനുഷ്യജീവിതത്തിന്റെ സംഘര്‍ഷങ്ങളും സന്ദിഗ്ധതകളുമുണ്ട്. പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ട്. പ്രസാധനം: പ്ലാവില ബുക്‌സ്, വില: 100 രൂപ.
Comments