+2കാര്‍ക്ക് മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങള്‍
JAT
രാജ്യത്തെ വിശ്വവിദ്യാലയം എന്ന് അറിയപ്പെടുന്ന ദല്‍ഹി യൂനിവേഴ്‌സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് അപ്ലൈഡ് സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യുമാനിറ്റീസിനു കീഴില്‍ മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, ഫിനാന്‍സ് എന്നിവയില്‍ മികവുറ്റ പഠനത്തിനായി നടത്തുന്ന മൂന്ന് കോഴ്‌സുകളാണ് Bachelor of Management Studeis, Bachelor of Business Administration (Financial Investment Analysis), and BA (Hons) Business Economics എന്നിവ. ദല്‍ഹി യൂനിവേഴ്‌സിറ്റിക്ക് കീഴിലെ 14 കോളേജുകളിലായി 827 സീറ്റുകളാണുള്ളത് ഈ മൂന്ന് കോഴ്‌സുകള്‍ക്ക് മൊത്തമായിട്ടുള്ളത്. സാധാരണ സ്ഥാപനങ്ങളെ പോലെ പ്രവേശന പരീക്ഷ മാത്രം വിലയിരുത്തി അല്ല ഇവിടത്തെ പ്രവേശനം. നാല് പ്രധാന കടമ്പ കടന്നുവേണം ഇവിടെ പ്രവേശനം നേടാന്‍. നൂറ് മാര്‍ക്കാണ് പ്രവേശനത്തിനുള്ളത്. 50 ശതമാനം മാര്‍ക്ക് പ്രവേശന പരീക്ഷക്കും, 30 ശതമാനം അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതയായ ഹയര്‍ സെക്കന്ററി പൊതു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനും, 10 ശതമാനം അഭിമുഖത്തിനും, 10 ശതമാനം ഗ്രൂപ്പ് ഡിസ്‌കഷനുമാണ്. ഇവയെല്ലാം കഴിഞ്ഞ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓരോ കോളേജിലേക്കുമുള്ള കൗണ്‍സലിംഗ് നടത്തുക. പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍, ശാരീരിക വൈകല്യം നേരിടുന്നവര്‍ എന്നിവരെ കൂടാതെ മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും 27 ശതമാനം പ്രവേശനത്തിന് സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജൂണ്‍ മാസവും രണ്ടാം വാരത്തില്‍ നടത്തുന്ന Joint Admission Testന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. Quantitative Ability, Reasoning and Analytical Ability, General English, Business and General Awarenes എന്നീ ഭാഗങ്ങളില്‍ നിന്ന് 120 മിനിറ്റില്‍ 120 ഒബ്‌ജെക്ടീവ് ചോദ്യങ്ങളാണ് ഉണ്ടാവുക. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാകും. സാധാരണ മാനേജ്‌മെന്റ് ബിരുദ പഠന സ്ഥാപനങ്ങളെ അപേക്ഷിച്ച് മികച്ച സ്ഥാപനങ്ങളുടെയും കമ്പനികളുടെയും റിക്രൂട്ടിംഗ് ഏജന്‍സികള്‍ മാനേജ്‌മെന്റ്, ഫിനാന്‍സ്, ഇക്കണോമിക്‌സ് മിടുക്കരെ തേടി എത്തുന്ന സ്ഥാപനം കൂടിയാണ് ഇവ. www.du.ac.in/du/uploads/Admissions
CUCET
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ 2009-ലെ പാര്‍ലമെന്ററി ആക്ട് പ്രകാരം സ്ഥാപിതമായ കേന്ദ്ര യൂനിവേഴ്‌സിറ്റികളുടെ ഏകീകരിച്ച പ്രവേശന പരീക്ഷയാണ് Central Universities Common Entrance Test (CUCET). തമിഴ്‌നാട്, രാജസ്ഥാന്‍, പഞ്ചാബ്, കശ്മീര്‍, ഝാര്‍ഖണ്ഡ്, ജമ്മു, ഹരിയാന എന്നിവിടങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റികളാണ് കേരളത്തിന് പുറമെ CUCETയില്‍ പങ്കെടുക്കുന്നത്. അഞ്ചു വര്‍ഷത്തെ MBA പഠനം, BBA-LLB എന്നീ കോഴ്‌സുകള്‍ക്ക് പുറമെ MA English, മറ്റു വിദേശ ഭാഷകള്‍, MA International Relation, MA Economics, MA Mass Communication and Journalism, B.Com LLB എന്നിവയും നല്‍കുന്നുണ്ട്. പ്ലസ്ടു കൊമേഴ്‌സിന്റെ NCERTയുടെ ടെസ്റ്റ് ബുക്ക് ഗൗരവപൂര്‍വം പഠിച്ചാല്‍ ഏതൊരു സാമാന്യ വിദ്യാര്‍ഥിക്കും ഈ പ്രവേശന പരീക്ഷ പാസ്സാകാം. മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് പഠന, താമസ, ഭക്ഷണ ചെലവ് നന്നെ തുഛമാണ്. ഈ വര്‍ഷം ഫൈനല്‍ ഹയര്‍ സെക്കന്ററി പരീക്ഷക്കു തയാറെടുക്കേണ്ടവര്‍ക്കും അപേക്ഷിക്കേണ്ട സമയമാണ് ഇപ്പോള്‍. www.cucet2016.con.in
സുലൈമാന്‍ ഊരകം / 9446481000
Comments