പവിഴ ദ്വീപില്‍ പകിട്ടോടെ ദേശീയ ദിനം
ബഹ്‌ൈറന്റെ 44-ാമത് ദേശീയ ദിനവും ഭരണാധികാരിയുടെ 16-ാമത് സ്ഥാനാരോഹണ വാര്‍ഷികവും രാജ്യം സമുചിതമായി ആഘോഷിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സ്വദേശികളും വിദേശികളുമടങ്ങുന്ന സാധാരണക്കാരും സംഘടനകളും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപ്രപധാനമന്ത്രിയുമായ ്രപിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, രാജപത്‌നിയും ബഹ്‌റൈന്‍ വനിതാ സു്രപീം കൗണ്‍സില്‍ ചെയര്‍പേര്‍സണുമായ ്രപിന്‍സസ് ശൈഖ സബീക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ എന്നിവര്‍ രാജ്യനിവാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കുമായി ഐക്യത്തോടെ മുന്നേറാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ തന്റെ ദേശീയ ദിന പ്രഭാഷണത്തില്‍ ആഹ്വാനം ചെയ്തു. ഭീകരതക്കെതിരായ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ നന്ദിയോടെ രാജ്യം സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭരണഘടനയോടും ഭരണാധികാരികളോടും കൂറും സ്‌നേഹവും പുലര്‍ത്തുന്നവരെന്ന നിലക്കാണ് ബഹ്‌റൈന്‍ ജനത വേറിട്ട് നില്‍ക്കുന്നത്. വിദ്വേഷത്തിന്റെയും ശത്രുതയുടെയും അന്തരീക്ഷം ഭിന്നതയുടെ ആഴം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. നമ്മുടെ ശക്തി അത് ചോര്‍ത്തിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫിലെ പവിഴദ്വീപ് എന്നറിയപ്പെടുന്ന ബഹ്‌റൈന്‍ മധ്യേഷ്യയിലെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ രാജ്യമാണ്. ആധുനിക ബഹ്‌റൈന്റെ നിര്‍മിതിയില്‍ സു്രപധാന പങ്കാണ് നിലവിലുള്ള ഭരണാധികാരികള്‍ വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം ഏറെ പ്രതിസന്ധികളിലൂടെ രാജ്യം കടന്ന് പോയിട്ടുണ്ട്. ആഭ്യന്തര സുരക്ഷയുമായും സാമ്പത്തിക മേഖലയുമായും ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധികള്‍ അതില്‍ ചിലതാണ്. പ്രതിസന്ധികളെ മറികടക്കാന്‍ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടുകളിലൂടെ സാധിച്ചിട്ടുണ്ട്. പെട്രോളിന്റെ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കലടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിദേശികള്‍ക്ക് സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നല്‍കിവരുന്ന സബ്‌സിഡികള്‍ എടുത്തുകളഞ്ഞും പൊതുചെലവുകള്‍ 30 ശതമാനം വെട്ടിച്ചുരുക്കിയും കര്‍ശനമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നു.
4000 വര്‍ഷങ്ങളുടെ ചരിത്രപാരമ്പര്യമുള്ള ബഹ്‌റൈന്‍ ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമായാണ് ലോകത്തിന് മുമ്പില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ സമീപകാലത്തായി ചില ബാഹ്യശക്തികളുടെ ഇടപെടലുകള്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സമയോചിത ഇടപെടലുകള്‍ പല ഭീകരാക്രമണ നീക്കങ്ങളേയും പരാജയപ്പെടുത്താനും ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാനും സാധിച്ചിട്ടുണ്ട്. ചെറിയ ചെറിയ തീവ്രവാദ അക്രമങ്ങള്‍ ഉണ്ടായെങ്കിലും പ്രതികളെ താമസം വിനാ പിടികൂടാന്‍ സാധിച്ചതും നിയമവ്യവസ്ഥയുടെ വിജയമാണ്.
ബഹ്‌റൈനിലേക്ക് വിനോദസഞ്ചാരികളെയും സാമ്പത്തിക നിക്ഷേപകരെയും കൂടുതല്‍ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികളാണ് രാജ്യം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അറബ് രാജ്യങ്ങളില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തുന്ന കാരണത്താല്‍ ബഹ്‌റൈന്‍ അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഐ.ടി സാങ്കേതിക മേഖലയില്‍ അറബ് രാഷ്ട്രങ്ങളില്‍ ബഹ്‌റൈന് ഒന്നാം സ്ഥാനവും അന്താരാഷ്ട്ര തലത്തില്‍ 27ാം സ്ഥാനവുമാണുള്ളത്. വിസാ നിയമങ്ങളിലുള്ള മാറ്റവും, വ്യാപാര-വ്യവസായ രംഗത്തെ ഉദാര നിയമങ്ങളും കൂടുതല്‍ സഞ്ചാരികളെയും നിക്ഷേപകരെയും ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. കലാ-സാംസ്‌കാരിക-പൈതൃകങ്ങളെയും ബഹ്‌റൈന്‍ ശ്രദ്ധയോടെ പരിപാലിക്കുന്നു. ബഹ്‌റൈന്റെ നാടന്‍ കലാരൂപങ്ങളും ഇതര സാംസ്‌കാരിക പരിപാടികളും ശ്രദ്ധേയമാണ്. സിനിമ, സീരിയല്‍, നാടകം, സംഗീതം തുടങ്ങിയ രംഗങ്ങളില്‍ രാജ്യം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ബഹ്‌റൈന്‍ മ്യൂസിയവും ആംഫി തിയറ്ററും ഈസ കള്‍ച്ചറല്‍ സെന്ററും എടുത്ത് പറയേണ്ട നേട്ടങ്ങളാണ്.
സ്ത്രീശാക്തീകരണത്തിലും രാജ്യം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. എല്ലാ മേഖലയിലും അവരുടെ പ്രാതിനിധ്യം ശ്രദ്ധേയമാണ്. സ്വന്തമായി പല സംരംഭങ്ങളും അവരുടേതായി ബഹ്‌റൈനില്‍ നമുക്ക് കാണാം. രാജപത്‌നിയും ബഹ്‌റൈന്‍ വനിതാ സു്രപീം കൗണ്‍സില്‍ ചെയര്‍പേര്‍സണുമായ ്രപിന്‍സസ് ശൈഖ സബീക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫയുടെ ഈ രംഗത്തുള്ള പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണ്.
പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തൊഴിലവസരങ്ങളും നിലവിലുണ്ട്. വിദ്യാഭ്യാസരംഗത്തുള്ള ആധുനികവല്‍ക്കരണത്തിലൂടെ ഗുണമേന്‍മയുള്ള പുതുതലമുറയെയാണ് വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നത്. വരുംതലമുറ രാജ്യപുരോഗതിയില്‍ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാനുതകുംവിധമുള്ള മാറ്റങ്ങളാണ് കരിക്കുലത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. യുവജനങ്ങളെ രാഷ്്രട പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കായികരംഗത്തും മികച്ച നേട്ടം രാജ്യത്തിന് െകെവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവിെട ജോലിയെടുക്കുന്ന വിദേശികള്‍ക്ക് വളരെ ഉദാരമായ നിയമങ്ങളും ഉയര്‍ന്ന സൗകര്യങ്ങളും സ്വാതന്ത്ര്യവുമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സഹകരണവും സാഹോദ്യവും നിലനിര്‍ത്താനാവശ്യമായ പരിപാടികളും പദ്ധതികളും നടത്തിവരുന്നുണ്ട്. നിരവധി ചര്‍ച്ചുകളും അമ്പലങ്ങളും ഗുരുദ്വാരകളും സിനഗോഗുകളും പള്ളികള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുന്നു. ചില പുതിയ ക്രിസ്ത്യന്‍പള്ളികളും ക്ഷേത്രങ്ങളും പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും ചിലത് പുനരുദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും സര്‍ക്കാറിന്റെ കൂടെ സാമ്പത്തിക സഹായത്താലാണ്. വിവിധ മതങ്ങള്‍ക്കിടയിലെ ആശയകൈമാറ്റത്തിനും സൗഹൃദ സംവാദങ്ങള്‍ക്കും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതി തന്നെ പ്രവര്‍ത്തിക്കുന്നു.
Comments