Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

കരിയര്‍

സുലൈമാന്‍ ഊരകം

മാനേജ്‌മെന്റ് പ്രവേശന പരീക്ഷകള്‍

CAT

രാജ്യത്തെ മാനേജ്‌മെന്റ് അഭിരുചി പരീക്ഷകളില്‍ ഏറ്റവും പ്രമുഖമാണ് ക്യാറ്റ് അഥവാ Common Admission Test. കോഴിക്കോട് ഉള്‍പ്പെടെ പത്തൊമ്പത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുകളിലും മറ്റ് 150 ല്‍പരം പ്രമുഖ മാനേജ്‌മെന്റ് പരിശീലന സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് (MBA), പി.ജി ഫെലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന ടെസ്റ്റാണ് ക്യാറ്റ്. 

ഇത്തവണ മുതല്‍ 180 മിനിറ്റാണ് ക്യാറ്റ് പരീക്ഷ. Quantitative Aptitude, Data Interpretation & Logical Reasoning, Verbal and Reading Comparison എന്നിങ്ങനെ മൂന്ന് സെക്ഷനുകള്‍ ഉണ്ടാകും. രണ്ടാമത്തെ പാര്‍ട്ടില്‍ 32 ചോദ്യങ്ങളും, മറ്റു രണ്ടു പാര്‍ട്ടുകളില്‍ 34 ചോദ്യങ്ങള്‍ വീതവും ഉണ്ടായിരിക്കും. ഓരോ പാര്‍ട്ടും ഉത്തരം എഴുതാന്‍ 60 മിനിറ്റ് വീതം അനുവദിക്കും. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം മള്‍ട്ടിപ്പ്ള്‍ ചോയിസ് മാതൃകയിലായിരിക്കില്ല. ശരിയുത്തരം സ്‌ക്രീനില്‍ ടൈപ്പ് ചെയ്യേണ്ടി വരും. ഈ ഒക്‌ടോബര്‍ 15 മുതല്‍ പരീക്ഷയുടെ മാതൃക മനസ്സിലാക്കുന്ന ട്യൂട്ടോറിയല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. 

1800 2660207, www.iimcat.ac.in

GMAT

മാനേജ്‌മെന്റില്‍ വിദേശ ബിരുദം നേടുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ പ്രധാന കടമ്പകളിലൊന്നാണ് G-MAT എന്ന  ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂട് ടെസ്റ്റ്. ലോകമെമ്പാടും പ്രത്യേകിച്ച് അമേരിക്കയില്‍ അയ്യായിരത്തില്‍ പരം മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്ക് അഡ്മിഷനുള്ള ആദ്യ കടമ്പയായി GMAT സ്‌കോര്‍ അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. ലോഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍ കൗണ്‍സിലാണ് GMAT നടത്തുന്നത്. 

പരീക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ്. വിദ്യാര്‍ഥിയുടെ നിലവാരം അനുസരിച്ചുള്ള ചോദ്യങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. ഒരു സമയത്ത് ഒരു ചോദ്യം മാത്രമേ ലഭിക്കൂ. അതിന് ഉത്തരം നല്‍കുന്നതിനനുസരിച്ച് ആയിരിക്കും അടുത്ത ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കുന്നതിനനുസരിച്ച് പ്രയാസം കൂടിയതും കുറഞ്ഞതുമായ ചോദ്യങ്ങള്‍ കംപ്യൂട്ടര്‍ തന്നെ തെരഞ്ഞെടുത്ത് തരും. മുന്‍ ചോദ്യങ്ങളുടെ ഉത്തരം തിരുത്താനോ, ഭേദഗതി വരുത്താനോ സാധിക്കില്ല. എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി, ശരിയുത്തരങ്ങളുടെ എണ്ണം, ഉത്തരം എഴുതിയ ചോദ്യങ്ങളുടെ സ്വഭാവം എന്നിവയെല്ലാം കണക്കിലെടുത്താണ് സ്‌കോര്‍ നിശ്ചയിക്കുക. പരീക്ഷ കഴിയുമ്പോള്‍ തന്നെ താല്‍ക്കാലിക സ്‌കോര്‍ ലഭിക്കും. 

ഔദ്യോഗിക വെബ്‌സൈറ്റായ mba.com ല്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യപടി. പരീക്ഷയുടെ ഘടനയും മറ്റു വിഷദാംശങ്ങളും ഈ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. Graduate Management Admission Council നടത്തുന്ന GMAT എല്ലാ വര്‍ഷവും നടത്തുന്ന പരീക്ഷയാണ്. ടെസ്റ്റ് എഴുതുന്ന ആളുടെ താല്‍പര്യത്തിനനുസരിച്ച് സമയവും സ്ഥലവും നിശ്ചയിക്കാം. 

കേരളത്തിലും ജിമാറ്റ് എഴുതാനുള്ള സൗകര്യമുണ്ട്. കൊച്ചിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രം. 

[email protected]  / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍