Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

കരിയര്‍

സുലൈമാന്‍ ഊരകം

 വിവിധ തരം സ്‌കോളര്‍ഷിപ്പുകള്‍

1. Common Wealth Scholarship

ബിരുദ പഠനത്തിനോ ബിരുദാനന്തര പഠനത്തിനോ മികച്ച മാര്‍ക്ക് നേടി വിദേശത്ത് (യുകെ) പി.ജി പഠനത്തിനോ ഗവേഷണത്തിനോ ആഗ്രഹിക്കുന്നവരില്‍ നിന്ന് Common Wealth Scholarships for Masters and Phd പഠനങ്ങള്‍ക്ക് യു.കെ ഗവണ്‍മെന്റ് അപേക്ഷ ക്ഷണിച്ചു. വിമാനയാത്രാ ചെലവ്, ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ്, താമസ-ഭക്ഷണ ചെലവ്, പ്രതിമാസ അലവന്‍സ് എന്നിവക്ക് പുറമെ ഇടവേളകളില്‍ ജോലിക്കും അവസരം ലഭിക്കും. www.csk.dfid.gov.uk

2. 15th National Scholarship Test

MBBS, BDS, BHMS, BAMS, BUMS, B.Tech, BSc, BCA തുടങ്ങിയ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരില്‍ നിന്ന് 15th  National wide Education and Scholarship Test-ന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെയാണ്  സ്‌കോളര്‍ഷിപ്പ് തുക. www.nest.net.in

3. കായിക താരങ്ങള്‍ക്ക്

സര്‍ക്കാര്‍ അംഗീകരിച്ച പ്രാദേശിക, ജില്ലാ-സോണ്‍-സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് നാഷ്‌നല്‍ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പഠനാവശ്യങ്ങള്‍ക്കായി പ്രതിമാസം 6000-9000 രൂപ വരെ ലഭിക്കും. കൂടാതെ വാര്‍ഷിക ഗ്രാന്റും ലഭിക്കും. www.nisd.co.in

4. കേരള വഖ്ഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ്

MBBS/BDS/BHMS/BAMS/BUMS/BPham, MBA/MCA തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഈ വര്‍ഷം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ, രണ്ടര ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മുസ്്‌ലിം വിദ്യാര്‍ഥികളില്‍ നിന്ന് കേരള വഖ്ഫ് ബോര്‍ഡ് ലോണ്‍ അടിസ്ഥാനത്തിലുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 30-നകം അപേക്ഷ അയക്കണം. www.keralastatewakfboard.in

5. Med/Eng രണ്ടാം വര്‍ഷക്കാര്‍ക്ക്

B.Tech/BE, MBBS/BDS കോഴ്‌സുകള്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികള്‍ക്ക് NTPC സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടി ആദ്യ വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ അപേക്ഷിക്കുക. www.ntpc.co.in

6. Med/Eng വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത വായ്പ

ഒന്നാം വര്‍ഷ MBBS/B.Tech കോഴ്‌സുകള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ബംഗളുരൂ പ്രതീക്ഷാ ചാരിറ്റബ്ള്‍ ട്രസ്റ്റ് ആനന്ദം സേനാപതി സ്മാരക വിദ്യാഭ്യാസ ക്ഷേമനിധിയില്‍ നിന്ന് നല്‍കുന്ന പലിശരഹിത വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 9961496534

7. വികലാംഗ വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനം

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം വിദേശ പഠനത്തിന് തയാറെടുക്കുന്ന ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനുമാണ് സ്‌കോളര്‍ഷിപ്പ്. www.socialjustice.nic.in

8. ബിരുദ പി.ജി പഠനത്തിന്

ബിരുദത്തിനും പിജിക്കും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 80 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. www.scholarships.gov.in

 [email protected]  / 9446481000  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍