പ്രബോധനം പ്രശ്‌നോത്തരി - 2
വിശുദ്ധ റമദാനില്‍ വായനക്കാര്‍ക്കായി പ്രബോധനം വാരിക പ്രശ്‌നോത്തരി സംഘടിപ്പിക്കുകയാണ്. പ്രബോധനം 71-ാം വാള്യം (2014 മെയ് 30 മുതല്‍ 2015 മെയ് 22 വരെയുള്ള ലക്കങ്ങള്‍) മുഖ്യാവലംബമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത്. നാലു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒരുമിച്ച് ഉത്തരമെഴുതി കവറിലിട്ടാണ് അയക്കേണ്ടത്. ഓരോന്നായി അയക്കുന്നവ സ്വീകരിക്കുന്നതല്ല. ഉത്തരങ്ങള്‍ അയക്കുന്ന കവറിന് പുറത്ത് 'പ്രശ്‌നോത്തരി' എന്ന് പ്രത്യേകം എഴുതിയിരിക്കണം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. ശരിയുത്തരമെഴുതിയ കൂടുതല്‍ പേരുണ്ടെങ്കില്‍ വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നതാണ്.
26. 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച സ്വഹാബി ആര്?
27. ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തത്തിലെ പ്രതിപാദ്യ വിഷയം?
28. സൂര്യനല്ലാതെ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന നക്ഷത്രം?
29. ഏത് ജീവിയുമായി ബന്ധപ്പെട്ടാണ് 'അല്ലാഹു വഹ്‌യ് നല്‍കി' എന്ന് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്?
30. ടിപ്പുവിന്റെ പേരിലുള്ള കൊല്‍കത്തയിലെ ടിപ്പു സുല്‍ത്താന്‍ ഷാഹി മസ്ജിദ് പണികഴിപ്പിച്ചതാരാണ്?
31. സയ്യിദ് മൗദൂദി ജയില്‍വാസമനുഷ്ഠിച്ച കാലത്തും (1948-50) 1977 മുതല്‍ 2002 വരെ കാലയളവിലും തര്‍ജുമാനുല്‍ ഖുര്‍ആനിന്റെ പത്രാധിപ സ്ഥാനം ഏറ്റെടുത്ത പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍?
32. ഇമാം ശാഫിഈ(റ)യുടെ അഭിപ്രായത്തില്‍ 'കിതാബ് വല്‍ ഹിക്മ' എന്ന വചനത്തിലെ ഹിക്മത് കൊണ്ട് ഉദ്ദേശിക്കുന്നത്.........................ആണ്.
33. 'ഞാന്‍ മ്ലേച്ഛനാണ്, എന്നെ ആരും തൊടരുതേ, ഞാനും ആരെയും തൊടുകയില്ല' എന്ന് വിലപിച്ചു കഴിയേണ്ടി വരുമെന്ന് മൂസാ നബി ശപിച്ച വ്യക്തി?
34. ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ ആരാണ്?
35. ജൂതമതത്തിലെ പൗരോഹിത്യത്തെ എതിര്‍ക്കുകയും ഹെരോദ് രാജാവിന്റെ വാഴ്ചയെ ചോദ്യം ചെയ്യുകയും ചെയ്ത യേശുവിന്റെ കാലത്തുള്ള ജൂത പ്രസ്ഥാനം?
36. ഖിലാഫത്തിന് അന്ത്യം കുറിച്ച ശേഷം അതിന്റെ ഭൂപ്രദേശങ്ങള്‍ സാമ്രാജ്യത്വത്തോട് ചേര്‍ക്കാന്‍ അറേബ്യയിലേക്ക് നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ചാരന്‍ ആരായിരുന്നു?
37. ഹാരപ്പ സംസ്‌കാരത്തിന് മുമ്പുള്ള ചെറുശിലായുഗത്തില്‍ ബലൂചിസ്താനില്‍ രൂപം കൊണ്ട നാഗരികത ഏത് പേരിലാണ് അിറയപ്പെടുന്നത്?
38. ''രാജ്യത്തിന്റെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പ്പിക്കുക. തീര്‍ച്ചയായും ഞാനത് പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്'' (ഖുര്‍ആന്‍). ആരുടെതാണ് ഈ വാക്കുകള്‍?
39. ഇസ്‌ലാം ഒരു സമഗ്രപഠനം ആരുടെ കൃതിയാണ്?
40. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ആ ആനന്ദം അവന്‍ അനുഭവിച്ചറിയും. ഒന്ന്, നോമ്പ് മുറിക്കുന്ന വേളയാണ്. രണ്ടാമത്തേത്?
41. യു.എ.പി.എയുടെ പൂര്‍ണ രൂപം?
42. വേദഗ്രന്ഥത്തെ കുറിച്ച് ഫുര്‍ഖാന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫുര്‍ഖാന്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സംഭവം ഏതാണ്?
43. എപ്പോഴും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലേക്കും കുനിഞ്ഞിരിക്കുന്ന പുതിയ തലമുറയെ 'നമ്രശിരസ്‌കരുടെ തലമുറ' എന്ന് വിശേഷിപ്പിച്ച എഴുത്തുകാരന്‍?
44. ഈ ദിവസം ഒരു നിശ്ചിത സമയമുണ്ട്. ആ സമയത്ത് നമസ്‌കരിക്കുകയും അല്ലാഹുവിനോട് നന്മ തേടുകയും ചെയ്യുന്ന ഏതൊരു മുസ്‌ലിമിനും അവന്‍ ആവശ്യപ്പെടുന്നത് അല്ലാഹു നല്‍കുകതന്നെ ചെയ്യും”(മുസ്‌ലിം).ഏത് ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണീ സൂചന?
45. തോമസ് മൂറിന്റെ ഉട്ടോപ്പിയ ഇബ്‌നുതുഫൈലിന്റെ പ്രസിദ്ധ കൃതിയായ...................നെ അനുകരിച്ചു കൊണ്ടുള്ള ഒരു ഭാവനാലോകമായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നു. ഏതായിരുന്നു ഇബ്‌നു തുഫൈലിന്റെ പ്രസ്തുത കൃതി?
46. കേരള മുസ്‌ലിം ഐക്യസംഘത്തിന് മുന്നോടിയായി മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മുസ്‌ലിം കൂട്ടായ്മയുടെ പേര്?
47. ''താങ്കളെ ചരിത്രം പഠിപ്പിക്കാന്‍ എനിക്കും പഠിക്കാന്‍ താങ്കള്‍ക്കും പറ്റിയ സമയമല്ലിത്. മറിച്ച് ചരിത്രം സൃഷ്ടിക്കാനുള്ളതാണ് ഈ സമയം.''” മൗലാനാ മുഹമ്മദലി ആരോടാണിത് പറഞ്ഞത്?
48. മന്‍സൂര്‍ ഹുസൈന്‍ സിദ്ദീഖി എന്ന പ്രശസ്ത ഉറുദു കവി അറിയപ്പെടുന്നത് പ്രസിദ്ധമായ ഒരു തൂലികാനാമത്തിലാണ്. എന്താണത്?
49. മാക്‌സ് ബ്ലൂമെന്തല്‍ രചിച്ച ഗോലിയാത്ത് എന്ന പ്രസിദ്ധ കൃതിയില്‍ ഏത് രാഷ്ട്രത്തെയാണ് ഗോലിയാത്ത് ആക്കി ചിത്രീകരിക്കുന്നത്?
50. രണ്ട് അനുഗ്രഹങ്ങളില്‍ ജനങ്ങളിലധിക പേരും വഞ്ചിതരാണ്. (ബുഖാരി). ഏതെല്ലാമാണവ?
Comments