Prabodhanm Weekly

Pages

Search

2015 ജൂണ്‍ 26

കരിയര്‍

സുലൈമാന്‍ ഊരകം

എഞ്ചിനീയറിംഗ് പഠനം (M.Tech)

  ആഭ്യന്തര സുരക്ഷാ കോഴ്‌സുകള്‍ (M.Tech/MA/BA)

ഭീകരപ്രവര്‍ത്തനം, സാമ്പത്തിക കുറ്റങ്ങള്‍ തുടങ്ങിയ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി രാജ്യസുരക്ഷക്കായി 2009 ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ച രക്ഷാ ശക്തി യൂണിവേഴ്‌സിറ്റി വ്യത്യസ്ത ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈബര്‍ സെക്യൂരിറ്റിയില്‍ M.Tech, ക്രിമിനോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ MA, സെക്യൂരിറ്റി മാനേജ്‌മെന്റില്‍ BA എന്നിവയാണ് കോഴ്‌സുകള്‍. അവസാന തീയതി: ജൂണ്‍ 30. www.rakshashaktiuniversity.edu.in, www.rsu.ac.in. 09099934162

  HRD യില്‍ M.Tech

മാനേജ്‌മെന്റ് പഠനരംഗത്ത് National Institute of Technical Teachers Training and Research (NITTR) നടത്തുന്ന വേറിട്ട കോഴ്‌സാണ് Human Resource and Development ല്‍ M.Tech. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമാണ് NITTR. ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വ്യവസായങ്ങളിലും മാനവശേഷി എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നുള്ളതാണ് കോഴ്‌സിന്റെ കരിക്കുലം. www.nitttrc.ac.in

 +2 കാര്‍ക്ക് സ്‌പോര്‍ട്‌സ് പഠനം

വിദ്യാഭ്യാസ സമ്പ്രദായത്തിലെ നിരന്തരമായ മാറ്റത്തില്‍ എല്ലായ്‌പ്പോഴും കൂടുതല്‍ പ്രാധാന്യമുള്ള പാഠ്യവിഷയമാണ് കായിക വിദ്യാഭ്യാസം. എല്ലാ ശാസ്ത്ര വിഷയങ്ങളോടും കിടപിടിക്കുന്നതും ഇഴപിരിഞ്ഞു കിടക്കുന്നതുമായ രീതിയിലുള്ള ഒരു വിഷയമായി കായിക വിദ്യാഭ്യാസത്തില്‍ മാറ്റം വന്നുകഴിഞ്ഞു. ശാസ്ത്ര വിഷയമായ ഫിസിക്‌സില്‍ താല്‍പര്യമുള്ളവര്‍ക്ക് ബോയോ മെക്കാനിക്‌സ്, ഫിസിയോളജിയില്‍ താല്പര്യമുള്ളവര്‍ക്ക് എക്‌സര്‍സൈസ് ഫിസിയോളജി, പിന്നെ സ്‌പോര്‍ട്‌സ് സൈക്കോളജി, സ്‌പോര്‍ട്‌സ് സോസിയോളജി, ജീവശാസ്ത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക് സ്‌പോര്‍ട്‌സ് ബയോ കെമിസ്ട്രി, സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് ആന്ത്രോപോളജി, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ഹിസ്റ്ററി, എന്നിങ്ങനെ ഒട്ടനവധി നൂതന കോഴ്‌സുകള്‍ കായിക വിദ്യാഭ്യാസത്തില്‍ ഇടം പിടിച്ചിരിക്കുന്നു. അത്‌കൊണ്ട് തന്നെ കായിക വിദ്യാഭ്യാസം മികച്ച തൊഴില്‍ സാധ്യതയുള്ള മേഖലയയായി ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. ഇത്തരം മേഖലകളില്‍ അധ്യാപകരായും, പരിശീലകരായും തിളങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് കേന്ദ്ര യുവജന കായിക മന്ത്രാലയത്തിനു കീഴിലുള്ള ഡീംഡ് യൂണിവേഴ്‌സിറ്റിയായ മധ്യപ്രദേശിലെ ഗ്വാളിയോറിലെ ലക്ഷ്മീഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനവും അതിന്റെ സെന്ററായ ഗുഹാട്ടിയിലെ സ്ഥാപനവും. നാല് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. +2 വിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തിയതി: ജൂലൈ 28. www.inipe.gov.in

 BDS കാരെ ആര്‍മി വിളിക്കുന്നു.

ഇന്ത്യന്‍ ആര്‍മി ഡെന്റല്‍ കോറില്‍ ഷോര്‍ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് 45 വയസ്സ് വരെയുള്ള BDS ബിരുദമുള്ള ഡെന്റല്‍ ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ബിരുദത്തിന് 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇന്റര്‍വ്യൂന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.  അവസാന തിയതി: ജൂലൈ 28. www.indianarmy.nic.in

[email protected]  / 9446481000  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /35-37
എ.വൈ.ആര്‍