Prabodhanm Weekly

Pages

Search

2015 ജൂണ്‍ 05

പ്ലസ്ടുകാര്‍ക്ക് അനവധി അവസരങ്ങള്‍

സുലൈമാന്‍ ഊരകം /കരിയര്‍

സയന്‍സ്

  IISER-ല്‍ BSc

കേന്ദ്ര ഉന്നത വിദ്യാഭ്യാസ സമിതിയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം, തിരുപ്പതി, പൂനെ, ഭോപ്പാല്‍, കൊല്‍ക്കത്ത, മൊഹാലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന Indian Institute of Science and Education Research വിവിധ വിഷയങ്ങളിലെ സയന്‍സ് ഡിഗ്രി പഠനത്തിന് അപേക്ഷ ജൂണ്‍ 1 മുതല്‍ 27 വരെ സ്വീകരിക്കും. Biology, Chemistry, Maths, Physics എന്നീ BSc ബിരുദങ്ങള്‍ക്കാണ് അപേക്ഷ. JEE (Advance 2015 ) KVPY എന്നിവ വഴിയും, കൂടാതെ പ്ലസ്ടുവിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. കേരള സിലബസില്‍ 95.1 ശതമാനവും സി.ബി.എസ്.ഇക്ക് 94.6, ഐ.സി.എസ്.ഇ 95.2 ശതമാനവും മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒ.ബി.സിക്കാര്‍ക്ക് അഞ്ചു ശതമാനം ഇളവുണ്ട്. www.iiseradmission.in, 07736132831 (SIO Help Desk, Saeed Abdu Rahman).

  സൗജന്യ എന്‍ട്രന്‍സ് കോച്ചിംഗ്

പ്ലസ്ടു സയന്‍സില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കോ 2015-ലെ കേരള എന്‍ട്രന്‍സില്‍ 5000ത്തിനകത്ത് റാങ്കോ ലഭിച്ച, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ എന്‍ട്രന്‍സ് കോച്ചിംഗ് കൊല്ലം ശ്രീജനാര്‍ദന ഫൗണ്ടേഷനു കീഴില്‍ നല്‍കുന്നു. 04742762121, 9567099599

  ബയോ ടെക്‌നോളജിയില്‍ Integrated BSc + MSc

+2 സയന്‍സ് ഗ്രൂപ്പില്‍ 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയിലെ അഞ്ചുവര്‍ഷത്തെ Integrated MSc Bio-Technology കോഴ്‌സിന് അപേക്ഷിക്കാം. ജൂലൈ 12-ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.admission.kau.in  0471-2382221, 0487 2438137

ഹ്യുമാനിറ്റീസ് & മാനേജ്‌മെന്റ്

  DU ബിരുദപ്രവേശം മെയ് 28 മുതല്‍ 

ദല്‍ഹി സര്‍വകലാശാലയിലെ (ഡി.യു.) കോളേജുകളില്‍ ബിരുദ കോഴ്‌സുകള്‍ക്ക് മെയ് 28 മുതല്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം. 61 കോളജുകളിലായി അറുപതിനായിരത്തിലേറെ സീറ്റുകളാണ് ഡി.യു.വിലുള്ളത്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ അഞ്ചു മുതല്‍ 15 ദവരെ സര്‍വകലാശാലക്കു കീഴിലെ എട്ടു കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം. ആദ്യമെത്തുന്നവര്‍ക്ക് സീറ്റ് എന്ന മുന്‍കാലരീതി ഇക്കുറി മുതല്‍ ഉണ്ടാവില്ല. 27 ശതമാനം മുസ്‌ലിംകളടക്കമുള്ള മറ്റു പിന്നാക്ക വിഭാഗം (ഒ.ബിസി) വിദ്യാര്‍ഥികള്‍ക്കും ഓരോ കോഴ്‌സിനും അഞ്ചു ശതമാനം വീതം കലാ-കായിക മേഖലയിലെ പ്രതിഭകള്‍ക്കും മൂന്നു ശതമാനം ഭിന്നശേഷിക്കാര്‍ക്കും സീറ്റ് സംവരണമുണ്ട്. www.du.ac.in/du വെബ്‌സൈറ്റില്‍ 28ല മുതല്‍ അപേക്ഷാഫോറം ലഭ്യമാകും. ജൂണ്‍ ആറിന് കോഴിക്കോട് 'സിജി'യില്‍ ദല്‍ഹി മലയാളി ഹല്‍ഖയുടെ കീഴില്‍ അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തുന്നുണ്ട്. 9718081003, 9717149646

Business, Management, Finance and Economics

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്റ് ഫിനാന്‍സിന്റെ ബിരുദ പ്രോഗ്രാമുകളായ  BSc Economics, BSc Finance, BSc Management, BSc Business എന്നീ കോഴ്‌സുകളിലേക്ക് ഉടന്‍ അപേക്ഷിക്കാം. www.isbf.edu.in, www.applytoisbf.com 09717007906. 

  കേരള, എം.ജി ബിരുദ പ്രവേശനം

കേരള, എം.ജി യൂനിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേക്കുള്ള വിവിധ ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം ആരംഭിച്ചു. www.admissions.keralauniversity.ac.in, www.cap.mgu.ac.in

  പെണ്‍കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠനം

ദല്‍ഹി യൂനിവേഴ്‌സിറ്റിക്ക് കീഴിലെ സ്വയം ഭരണ കോളേജായ Lady Shri Ram College for Women BA in English Literature പഠനത്തിന് അപേക്ഷ ക്ഷണിച്ചു. www.lsr.edu.in/courses-eng-hons.asp

മെഡിസിന്‍

  MBBS/BUMS

ദല്‍ഹിയിലെ ജാമിഅ ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയില്‍ MBBS/BUMS, B.Tec പഠനത്തിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം. www.jamiahamdard.ac.in 07503575767, 9447533015

  Audiology

തിരുവനന്തപുരത്തെ National Institute of Speach And Hearing (NISH) നടത്തുന്ന Bachelor of Audiology and Speach Languge Pathology (BASLP) കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷ സ്വീകരിക്കൂ. admissions.nish.ac.in, www.nish.ac.in. 0471 3066666, 3066635. 

എഞ്ചിനീയറിംഗ്

  IISTയില്‍ B.Tech (Aerospace Engineering Avionics)

കേന്ദ്ര ഗവണ്‍മെന്റിന്റെ സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഐ.എസ്.ആര്‍.ഒയുടെയും മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന Indian Institute of Space Science and Techonolgy (IIST)-യില്‍ Aerospace Engineering, Avionics എന്നീ ബ്രാഞ്ചുകളില്‍ ബി.ടെക് പഠനത്തിന് അപേക്ഷ ജൂണ്‍ 10 മുതല്‍ ആരംഭിക്കും. അവസാന തീയതി ജൂണ്‍ 26. www.iist.ac.in

  പ്രവാസികള്‍ക്ക് എഞ്ചിനീയറിംഗ് പഠനം

ഹൈദരാബാദിലെ International Institute of Information Technology- യില്‍ എഞ്ചിനീയറിംഗ് പഠനത്തിന് അപേക്ഷിക്കാം. B.Tech in Computer Science, Electronics and Engineering എന്നീ കോഴ്‌സുകളാണ് ഇവിടെ നല്‍കുന്നത്. വിദേശത്ത് പ്ലസ്ടു പഠനം നടത്തിയ ഇന്ത്യന്‍ പൗരനായിരിക്കണം. JEE (Main) വഴി മറ്റു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ജൂണ്‍ 19. www.iiit.ac.in

  പെട്രോളിയം യൂനിവേഴ്‌സിറ്റിയില്‍ B.Tech 

ഗുജറാത്തിലെ ഗാന്ധിനഗര്‍ Pandit Deendayal Petroleum University -യില്‍ Petroleum Engineering, Electrical Engineering, Mechanical Engineering, Industrial Engineering, Chemical Engineering, Civil Engineering എന്നീ ബ്രാഞ്ചുകളിലെ B.Tech പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 25. www.pdpu.ac.in

  അണ്ണാമലൈയില്‍ B.Tech 

തമിഴ്‌നാട്ടിലെ അണ്ണാമലൈ യൂനിവേഴ്‌സിറ്റിയുടെ മെയിന്‍ കാമ്പസില്‍ ഫാക്കല്‍റ്റി ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി റഗുലര്‍ B.Tech പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു. Electronics and Communication, Electronic Instrumentation, Mechanical, Electrical and Electroncis , Computer Science, Civil and Structure, Chemical, IT എന്നീ ബ്രാഞ്ചുകളിലാണ് പ്രവേശനം. അവസാന തീയതി ജൂണ്‍ 5. www.annamalaiuniversity.ac.in.

  B.Arch

തിരുവനന്തപുരത്തെ ആര്‍കി ടെക്ചര്‍ കോളേജില്‍ പ്ലസ്ടു മാര്‍ക്കിന്റെയും NATA സ്‌കോറിന്റെയും അടിസ്ഥാനത്തില്‍ Bachelor of Architecture പഠനത്തിന് അപേക്ഷിക്കാം. www.collarc.co

കോഴ്‌സുകള്‍, കോളേജുകള്‍ അറിയാന്‍ കരിയര്‍ പോര്‍ട്ട്

ഏതു കോഴ്‌സ്, എവിടെ പഠിക്കാം, അംഗീകൃത സ്ഥാപനങ്ങള്‍ എന്ന ക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്ക അകറ്റുന്നുന്നതിനായി കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയത്തിന്റെ കരിയര്‍ പോര്‍ട്ട് സഹായിക്കും. രാജ്യത്തെ അംഗീകൃത യൂനിവേഴ്‌സിറ്റികള്‍, കോളേജുകള്‍, കോഴ്‌സുകള്‍ എന്നിവയെല്ലാം ഇതിലൂടെ കണ്ടെത്താം. www.knowyourcollege.gov.in

[email protected]  / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /28
എ.വൈ.ആര്‍