കരിയര്‍
കുസാറ്റ് (CAT-2015) സമയമായി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റ് പി.ജി, എംഫില്‍, പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. B.Tech/LLB B.Com or BBA/Five-year Integrated MSc (Photonics)/MA/MSc/M.Phil/PhD പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എഞ്ചിനീയറിംഗ്, ടെക്‌നോളജി, സയന്‍സ് എന്നിവയില്‍ Safety & Fire, Ship Technology, Marine Engineering, Polymer Science, Marine Geology, Bio-Technology, Industrial Fisheries തുടങ്ങിയ ന്യൂജനറേഷന്‍ കോഴ്‌സുകളും നല്‍കുന്നുണ്ട്. മെയ് 2, 3 തീയതികളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവസാന തീയതി: ജനുവരി 24. www.cusat.ac.in
സിവില്‍ സര്‍വീസ് പരിശീലനം
1) ബംഗളൂരുവിലെ ഷഹീന്‍ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന Shaheen Civil Services Academy സിവില്‍ സര്‍വീസില്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അധ്യാപകരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിശീലനം നല്‍കുന്നു. രാജ്യ വ്യാപകമായി നടത്തുന്ന പരീക്ഷയിലൂടെയാണ് പ്രവേശനം. www.shaheenp ucollege.com, 08050889585
2) പാല
സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സെന്ററില്‍ സിവില്‍ സര്‍വീസ് പരിശീലനം ഈ മാസം ആരംഭിക്കും. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍, മോഡല്‍ പരീക്ഷകള്‍, ഇന്റര്‍വ്യൂ പരിശീലനങ്ങള്‍ എന്നിവ നല്‍കും. 0471 2302780, 9447809721, 9496469672
ന്യൂനപക്ഷ കോളേജുകളില്‍ Medical PG
Karnataka Religious and Linguistic Minority Professional Colleges of Association (KRLMPCA) കീഴിലുള്ള മെഡിക്കല്‍ കോളേജിലെ MD/MS & MDS കോഴ്‌സുകളിലേക്ക് അപേക്ഷ ആരംഭിച്ചു. മെഡിക്കലിന് 476 ഉം ഡെന്റലിന് 325 ഉം സീറ്റുകളാണുള്ളത്. അവസാന തീയതി: ജനുവരി 17. www.kmca.info
ഡിഗ്രിക്കാര്‍ക്ക് തിരുവനന്തപുരം IISER ല്‍ PhD
തിരുവനന്തപുരത്തെ Indian Institute of Science and Education Research ല്‍ സയന്‍സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് ഇന്റഗ്രേറ്റഡ് PhD ക്ക് അപേക്ഷിക്കാം. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എഞ്ചിനീയറിംഗ്, ടെക്‌നോളജി മറ്റു ശാസ്ത്ര വിഷയങ്ങള്‍ എന്നിവയിലാണ് ഗവേഷണം. ഈ വര്‍ഷം ഫൈനല്‍ ഡിഗ്രി പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: ജനുവരി 24. www.iisertvm.ac.in
ബ്രിട്ടന്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ്
ബ്രിട്ടനിലെ തെരഞ്ഞെടുക്കപ്പെട്ട 57 സര്‍വകലാശാലകളില്‍ ബിരുദ പഠനത്തിന് ബ്രിട്ടീഷ് കൗണ്‍സില്‍ Britain Scholarship 2015 ന് അപേക്ഷ ക്ഷണിച്ചു. www.knowledgeisgreat.in, www.educationuk. org/india
LLB in Intellectual Property
ഖരഗ്പൂര്‍ IIT യുടെ കീഴിലുള്ള രാജീവ് ഗാന്ധി സ്‌കൂള്‍ ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ നടത്തുന്ന ഇന്ത്യയിലെ പ്രഥമ സംരംഭമായ ത്രിവത്സര പുതുയുഗ നിയമ പഠനത്തിന് അപേക്ഷിക്കാം. സയന്‍സ്, ടെക്‌നോളജി, മാനേജ്‌മെന്റ്, നിയമം എന്നിവ സമന്വയിപ്പിച്ചു കൊണ്ടുള്ള പാഠ്യപദ്ധതിയാണിത്. ഫസ്റ്റ് ക്ലാസോടെ Medicine/Engineering/Technology/MSc/M.Pharm/MBA എന്നിവയിലേതെങ്കിലും പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: മാര്‍ച്ച് 9. www.iitkgp.ac.in
സുലൈമാന്‍ ഊരകം / 9446481000
Comments