Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

ഉറുമ്പിന്‍ വഴി

വി. ഹിക്മത്തുല്ല

ഉറുമ്പിന്‍ വഴി

കര്‍മവ്യാപൃതരായിരുന്ന 
ഉറുമ്പിന്‍നിര, 
ഇടയ്ക്കു പാതയിടിഞ്ഞതിന്റെ 
സ്തബ്ധതയില്‍ 
വിപരീതത്തിലേക്ക് ചിതറുന്നത് പോലെ, 
ഒരാള്‍ മരിക്കുമ്പോള്‍ 
അയാള്‍ക്കു പിറകെ ഉണ്ടായിരുന്നവര്‍, 
നിശ്ചലരാവുന്നു. 
കാലം പിന്നേയും 
ഉറുമ്പുകള്‍ക്ക് അന്നം നല്‍കുന്നു. 
വീണ്ടും ഇടിയാന്‍ പാകത്തിലുള്ള 
വഴികള്‍ നല്‍കുന്നു. 
വി. ഹിക്മത്തുല്ല

 

എന്റെ മഴ!

ഇരുളിന്റെ ഇഴയറ്റുതീരുവോളം
നോവിന്റെ ജപമണികളാല്‍
ഹൃദയം കുതിര്‍ക്കെ
പെയ്‌തൊടുങ്ങുന്നവളാണ്
എനിക്ക് മഴ!
മുംതാസ് പടമുഗള്‍

 

പോസ്റ്റ്‌മോര്‍ട്ടം 
റിപ്പോര്‍ട്ട്

ഇരുട്ടിലേക്ക് കുഴഞ്ഞുവീണ
ഈയാംപാറ്റയുടെ ചുണ്ടില്‍
വെളിച്ചത്തെ ഉമ്മവെച്ച
തീ തഴമ്പുണ്ടെന്ന് ഒരു ഉറുമ്പ്.

 

മൗനത്തിന്റെയും 
ഉടമ

ഓരോ സ്വരത്തിനും
ഒരു ഉടമയുണ്ടെന്നത് പോലെ
ആരായിരിക്കും
മൗനത്തിന്റെ ഉടമ?
അഥവാ-
മൗനത്തെ
ആരുടെ സ്വരമായിട്ടാണ്
രേഖപ്പെടുത്താനാവുക?
മൗനം ഊമയുടെ സ്വരമാകാന്‍
സാധ്യതയില്ല; ഭീരുവിന്റേതും.
പിശാചിന്റേത് ഒട്ടുമല്ല.
എങ്കില്‍ പിന്നെ
ക്ഷമിക്കുന്നവന്റെ കൂടെ
ഞാനുണ്ടെന്നും പറഞ്ഞ
നിന്റെ സ്വരമായിരിക്കുമോ
മൗനം...? 
മുഹ്‌സിന്‍ അലി, മട്ടാഞ്ചേരി

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍