തുര്‍ക്കി പണ്ഡിതന്മാരുടെ സന്ദര്‍ശനം
തുര്‍ക്കി പണ്ഡിതന്മാരുടെ സന്ദര്‍ശനം
ഇന്ത്യന്‍ മുസ്‌ലിംകളെയും ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ പ്രവര്‍ത്തനങ്ങളെയും അടുത്തറിയാന്‍ തുര്‍ക്കിയില്‍ നിന്ന് പണ്ഡിതന്മാരുടെ ഒരു സംഘം ജമാഅത്തെ ഇസ്‌ലാമി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ചു. എഴുത്തുകാരനും വിവര്‍ത്തകനുമായ യൂസുഫ് ഖറജ, ഡോ. അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു.
പേരിന് ഒരാളെങ്കിലും..
മറാത്തി സംസാരിക്കുന്നവരുടെ സ്റ്റേറ്റിന് വേണ്ടിയുള്ള കലഹങ്ങള്‍ക്കൊടുക്കമാണ് 1960 മെയ് ഒന്നിന് ബോംബെ വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും നിലവില്‍ വന്നത്. അന്നു മുതലിന്നോളം മഹാരാഷ്ട്രയില്‍ ഒരു മുസ്‌ലിം മന്ത്രിയെങ്കിലും ഇല്ലാത്ത ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല. 1995-ല്‍ ശിവസേന ഭരിച്ചപ്പോള്‍ പോലും ഒരു മുസ്‌ലിം മന്ത്രിയുണ്ടായിരുന്നു. ഔഖാഫ് വകുപ്പായിരുന്നു അന്ന് സാബിര്‍ ശൈഖ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 54 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു മുസ്‌ലിം മന്ത്രി പോലുമില്ലാത്ത ഭരണകൂടമാണ് ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നിലവില്‍ വന്നിരിക്കുന്നത്. ബി.ജെ.പിയിലെ ഏക്‌നാഥ് ക്വദ്‌സെയുടെ കീഴിലാണ് ഇപ്പോള്‍ ഔഖാഫ് വകുപ്പ്. 12 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
നീതി വിജയം തൊടുന്ന
ദിവസത്തില്‍ പ്രതീക്ഷയുണ്ട്
ബാബരി മസ്ജിദ് ധ്വംസനത്തിന് 22 വര്‍ഷം തികഞ്ഞു കഴിഞ്ഞ ഡിസംബര്‍ ആറിന്. ബാബരി വിഷയത്തില്‍ നീതി തേടിയെത്തും എന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
''മതേതരത്വത്തിനും മതസ്വാതന്ത്ര്യത്തിനും ആഴത്തില്‍ പരുക്കേല്‍പ്പിച്ച, ഇരുട്ട് പടര്‍ന്ന ദിവസമായിരുന്നു 1992 ഡിസംബര്‍ 6. സ്‌നേഹവും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വേദനാജനകമായിരുന്നു ആ ദിനം. രാജ്യം ലജ്ജിച്ച് തല താഴ്‌ത്തേണ്ടിവന്ന ദിനം. ആ പാതകത്തിലെ പങ്കാളികള്‍ ഇന്നും സൈ്വരവിഹാരം നടത്തുന്നു. എങ്കിലും നീതിപീഠത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അപരാധികളെല്ലാം അകപ്പെടുന്ന ദിവസമെത്തും എന്ന് തന്നെയാണ് പ്രതീക്ഷ.'' ജമാഅത്ത് നേതാക്കള്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറിമാരായ ഇജാസ് അഹ്മദ് അസ്‌ലം, എഞ്ചിനീയര്‍ മുഹമ്മദ് സലീം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. മൂന്ന് ഡസനോളം സംഘടനകള്‍ ജന്ദര്‍മന്ദറില്‍ ഡിസംബര്‍ 6-ന് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തിലും ജമാഅത്ത് നേതാക്കള്‍ പങ്കെടുത്തു.
Comments