Prabodhanm Weekly

Pages

Search

2013 മെയ്‌ 31

ശ്രീശാന്ത്, ഖാലിദ്, എഹാഡ്‌സമേതാ...

ഇഹ്‌സാന്‍

മിഥ്യാഭിമാനങ്ങളില്‍ അഭിരമിക്കുന്നവരുടെ രാജ്യമാണ് ഇന്ത്യയെന്ന് എത്രയോ വട്ടം നാം തെളിയിച്ചു കഴിഞ്ഞതാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് മുതല്‍ പ്രതിപക്ഷ സംഘടനയുടെ അധ്യക്ഷന്‍ വരെ അഴിമതി നടത്തിയതിന്റെ നാണക്കേട് ഭേസുന്ന ജനാധിപത്യമാണ് നമ്മുടേത്. ഒരു ലക്ഷത്തിന്റെ 'പിച്ചക്കാശിനെ' ചുംബിച്ച് കണ്ണില്‍ വെച്ച സഹമന്ത്രി മുതല്‍ 90 ലക്ഷത്തിന്റെ കിമ്പളത്തെ ചൊല്ലി രാജിവെച്ച കാബിനറ്റ് മന്ത്രിവരെ ഇവിടെയുണ്ട്. നാടു ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവു മുതല്‍ പ്രതിപക്ഷത്തിന്റെ ജനറല്‍ സെക്രട്ടറി വരെ അശ്ലീല സി.ഡികളില്‍ പ്രത്യക്ഷപ്പെടാറുണ്ടിവിടെ. തമിഴ്‌നാട്ടുകാരിയുടെ പറക്കമുറ്റാത്ത നാടോടി പെണ്‍കുഞ്ഞു തൊട്ട് അയല്‍പക്കത്തുകാരന്റെ മുറ്റത്ത് നിത്യവും പുഞ്ചിരിക്കുന്ന പരിചിതയായ മകള്‍ വരെ പുരുഷന്റെ ലൈംഗിക കാടത്തത്തിന് ഇരയാകുന്നുണ്ട്. അഭിനവ നൈതികതയും മധ്യവര്‍ഗ സമൂഹത്തിന്റെ ധാര്‍മികതയും നിറഞ്ഞു തുളുമ്പുന്ന ഇന്ദ്രപ്രസ്ഥം തൊട്ട് മുട്ടക്കച്ചവടത്തില്‍ നിന്നാരംഭിച്ച് ഗോമാതാ സംരക്ഷണത്തോളം 'ആര്‍ഷഭാരതീയ സനാതന തത്ത്വങ്ങള്‍' നിറഞ്ഞു കവിയുന്ന മധ്യപ്രദേശില്‍ വരെ ശരാശരി 400 മുതല്‍ 4000 വരെ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. സിനിമാ നടന്‍ തൊട്ട് ഭീകരാക്രമണ കേസുകളിലെ തീവ്രവാദികള്‍ വരെയും ക്രിക്കറ്റ് താരം തൊട്ട് സ്‌പോര്‍ട്‌സ് മന്ത്രി വരെയും നെറികെട്ട കേസുകളില്‍ ജയിലിനകത്താവുന്നുണ്ട്. വികസനത്തിന്റെ പറുദീസയെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് മുതല്‍ ദിവസക്കൂലി 65 രൂപയായ ബംഗാളില്‍ വരെ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗും ചിട്ടിതട്ടിപ്പും നടക്കുന്നുണ്ട്. പക്ഷേ ഈ വിഷയങ്ങളോട് പ്രതികരിക്കുമ്പോള്‍ ഒരുതരം അവസരവാദപരമായ ആഘോഷ സംസ്‌കാരമാണ് ഇന്ത്യക്കാരന്റേത്. മാധ്യമങ്ങള്‍ നിശ്ചയിച്ചു കൊടുക്കുന്ന അഴിമതി മാത്രമാണ് അവരെ അലോസരപ്പെടുത്തുന്നത്. വിഷയങ്ങളുടെ മര്‍മമോ അതിലടങ്ങിയ പൊതുതത്ത്വങ്ങളോ അല്ല.
ഉദാഹരണത്തിന് മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് മൂന്ന് കുട്ടികളടക്കം എട്ട് ആദിവാസികളെ ഇക്കഴിഞ്ഞ മെയ് 18-ന് ഛത്തീസ്ഗഢില്‍ സൈന്യം വെടിവെച്ചു കൊന്ന സംഭവം. എത്ര മാധ്യമങ്ങള്‍ ഇതിനെ ഒരു വിഷയമാക്കിയെടുത്തു? വര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ ആയുധങ്ങള്‍ പൂജിക്കുന്ന 'ബീജുപോണ്ടം' എന്ന ഗോത്രവര്‍ഗ ആചാരത്തിനായി തടിച്ചു കൂടിയവര്‍ക്കു നേരെയാണ് പോയന്റ് ബ്ലാങ്കില്‍ സുരക്ഷാ സൈനികരായ 'കോബ്ര'കള്‍ വെടിയുതിര്‍ത്തത്. കഴിഞ്ഞ വര്‍ഷവും ഇതേ ആചാരത്തിനിടയില്‍ 17 ആദിവാസികളെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഈ സംസ്ഥാനത്ത് ഇതേ 'കോബ്രകള്‍' കാലപുരിക്കയച്ചത്. ആദിവാസികളെ വെടിവെച്ചു കൊന്നതിനെ ചൊല്ലി ദല്‍ഹിയിലെ തെരുവുകള്‍ ജനരോഷം കൊണ്ട് പുകയുകയോ അവരുടെ ശവസംസ്‌കാര ചടങ്ങില്‍ ആകാശത്തേക്ക് ആരും ആചാര െവടിയുതിര്‍ക്കുകയോ ഉണ്ടായില്ല. ഭരണകൂട കൊലപാതകത്തിന് ഇരയൊന്നുക്ക് അഞ്ചുലക്ഷം തറവില പ്രഖ്യാപിച്ച് എഹാഡ്‌സമേതാ എന്ന ഗ്രാമത്തിലെ ഒരുപറ്റം നിസ്സഹായരെ രമണ്‍ സിംഗ് വായടപ്പിച്ചു. ഭരണകൂടം കൊന്നവര്‍ക്ക് ഇത്രയും മതിയെങ്കില്‍ സരബ്ജീത്ത് സിംഗിനെ പാകിസ്താന്‍ കൊന്നത് മീഡിയ ഏറ്റുപിടിച്ചതാണോ മാര്‍ക്കറ്റില്‍ അയാളുടെ മൂല്യം ഒരു കോടിയായി വര്‍ധിപ്പിച്ച ഘടകം?
96 പേരെ ചുട്ടുകൊന്ന മായാബെന്‍ കോദ്‌നാനിക്കു ഹിന്ദു വികാരം പരിഗണിച്ചു വധശിക്ഷ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ കോര്‍പറേറ്റ് മാധ്യമങ്ങളുടെ കണ്ണില്‍ ഇപ്പോഴും രാജ്യത്തെ മികച്ച ഭരണമാതൃകയാണ്. പക്ഷേ അഫ്‌സലിനെയും കസബിനെയും തൂക്കാനായി ആര്‍ത്തുവിളിച്ച മാധ്യമങ്ങള്‍ മായയുടെ കാര്യത്തില്‍ നിശ്ശബ്ദരാണ്. കള്ളക്കേസില്‍ കുടുക്കിയതാണെന്ന് എന്‍.ഐ.എ സമ്മതിച്ച കശ്മീരിലെ മുന്‍ തീ്രവവാദി ലിയാഖത്ത് അലി പറയുന്നു, തന്നെ ഒരു രാ്രതി വെടിെവച്ചു െകാല്ലാനായി വണ്ടിയിലിട്ട് ദല്‍ഹി പോലീസ് കൊണ്ടുപോയെന്ന്. വഴിയില്‍ ഒരു മീഡിയാ വാന്‍ കിടക്കുന്നതു കണ്ട് തീരുമാനം മാറ്റുകയായിരുന്നെന്നും! ആരെയും ഈ വാര്‍ത്ത ഉലക്കുന്നില്ല. ഒരു കാലത്ത് യോഗി ആദിഥ്യനാഥിന്റെ പേര് പറഞ്ഞുകേട്ട ഗൊരഖ്പൂര്‍ ബോംബാക്രമണ കേസില്‍ പില്‍ക്കാലത്ത് പോലീസിന്റെ കള്ളക്കേസില്‍ കുടുങ്ങി നരകിച്ച ഖാലിദ് മുജാഹിദ് എന്ന ഡോക്ടറെ, അയാള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടും, യു.പിയിലെ പോലീസുകാര്‍ ഇരുചെവിയറിയാതെ വധശിക്ഷ നടപ്പാക്കി. എന്നിട്ടു കുലുങ്ങിയോ രാജ്യം? ഈ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ്രപഖ്യാപിച്ചതിെന വിമര്‍ശിച്ച് രാജ്യത്തെ മുഖ്യ്രപതിപക്ഷം, പ്രത്യേകിച്ച് അയാളുടെ സംസ്ഥാനത്തെ എം.പി കൂടിയായ വരുണ്‍ ഗാന്ധി രംഗത്തുവരികയാണുണ്ടായത്. ഖാലിദിനെ കൊന്നതില്‍ തെറ്റില്ലെന്നാണ് വരുണ്‍ പറയുന്നതിന്റെ പൊരുള്‍. മുസ്‌ലിം യുവാക്കളെ ഭീകരതയുമായി ബന്ധപ്പെട്ട കള്ളക്കേസുകളില്‍ കുടുക്കുന്നുണ്ടെന്ന് സമ്മതിച്ച ഉത്തര്‍്രപദേശിലെ മുഖ്യമന്ത്രി കേസിലുള്‍പ്പെട്ട പോലീസുകാരുടെ ജാതിക്കണക്ക് പുറത്തുവന്നതോടെ ഖാലിദ് അസുഖം പിടിച്ചു മരിച്ചതാണെന്ന് തിരുത്തിപ്പറഞ്ഞതു കൂടി ശ്രദ്ധിക്കുക.
ഈ മാധ്യമ, രാഷ്്രടീയ കാപട്യങ്ങളിലെ ഒടുവിലത്തെ ഇതിഹാസമാണ് ്രശീശാന്ത്. ഒത്തുകളിയുടെ ലോകത്തെ വെറുമൊരു പരല്‍മീന്‍ മാത്രം. അതേസമയം ക്രിക്കറ്റ് എന്ന കളിയുടെ അടിസ്ഥാന ഘടകമായ സാമ്പത്തിക ചൂഷണത്തിന് രാജ്യത്തെ കൂട്ടിക്കൊടുക്കുന്നവരാണ് 'ചതിയിലെ വഞ്ചന'യെ കുറിച്ച് വായിട്ടലക്കുന്നത്. ലഭ്യമായിടത്തോളം വിവരമനുസരിച്ച് 1200 കോടിയാണ് ദാവൂദ് ഇബ്‌റാഹീം ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ നിന്നും സമ്പാദിച്ചതത്രെ. അതിലെ ഏതാനും ലക്ഷങ്ങളുടെ കണക്ക് ശ്രീശാന്ത് നല്‍കിയാല്‍ പ്രശ്‌നം അവസാനിക്കില്ലല്ലോ. ബാക്കിക്ക് അച്ചാരം കൊടുത്ത ആ 'ഹമ്മറു'കാരെ കുറിച്ച് ഏത് മീഡിയ അന്വേഷിക്കും?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ് / 60
എ.വൈ.ആര്‍