Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

ഒമാനിലെ സാമൂഹിക സുരക്ഷാ പദ്ധതി

വി.എം റഹീം ഒമാന്‍ കവര്‍സ്റോറി

മാനിലെ കേരള ഇസ്‌ലാമിക് അസോസിയേഷന്‍ സാമൂഹിക സേവന വിഭാഗത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് ഹോസ്പിറ്റല്‍ സ്‌ക്വാഡുകള്‍. കെ.ഐ.എയുടെ ഓരോ ഘടകവും ഹോസ്പിറ്റല്‍ സ്‌ക്വാഡ് അവരുടെ നിത്യ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ആക്‌സിഡന്റ് റഫറല്‍ ഹോസ്പിറ്റലായ ഖൗല ഹോസ്പിറ്റലിലേക്ക് എല്ലാ ആഴ്ചയിലും സ്‌ക്വാഡ് നടത്താനും നൂറുകണക്കിന് നിരാലംബരായ രോഗികള്‍ക്ക് ആശ്വാസമേകാനും കഴിഞ്ഞ വര്‍ഷം സാധിച്ചു. സ്‌പോണ്‍സര്‍മാരും കമ്പനികളും കൈയൊഴിയുകയും ഏജന്റുമാര്‍ വഴി വഞ്ചിക്കപ്പെടുകയും ചെയ്യുമായിരുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാനാവശ്യമായ ഡോക്യുമെന്റുകള്‍ സംഘടിപ്പിക്കുകയും എംബസി-പോലീസ്- ഇന്‍ഷുറന്‍സ് കമ്പനികള്‍ -വക്കീലന്മാര്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് കേസുകളില്‍ സജീവമായി ഇടപെടാനും, സാധ്യമാകുന്നവരെ നാട്ടിലേക്ക് കയറ്റി അയക്കാനും സാധിച്ചു. ആക്‌സിഡന്റില്‍ ഇടുപ്പെല്ല് തകര്‍ന്ന മുഹമ്മദ് ബിജു, കാലുകള്‍ തകര്‍ന്നുപോയ }ഝാര്‍ഖണ്ഡുകാരന്‍ നജ്രുല്‍ ശൈഖ്, കുറ്റിയാടിയിലെ ഹമീദ്ക്ക മുതലായവര്‍ ഇവരില്‍ ചിലര്‍ മാത്രം.
ആക്‌സിഡന്റുകളില്‍ മാരകമായി പരിക്കേറ്റ് വേണ്ടത്ര രേഖകളില്ലാത്തതിനാലോ നിയമ പരിജ്ഞാനമില്ലാത്തതിനാലോ നഷ്ടപരിഹാരത്തുക ലഭിക്കാന്‍ സാധ്യതയില്ലാതിരുന്ന പലര്‍ക്കും അധികൃതരുമായുള്ള നിരന്തര ബന്ധത്തിലൂടെ നഷ്ടപരിഹാരത്തുക നേടിക്കൊടുക്കാന്‍ സാധിച്ചു. ചില കേസുകള്‍ ഇപ്പോഴും നടന്നുവരുന്നു.
ഒട്ടേറെപ്പേര്‍ക്ക് ചികിത്സാ സഹായങ്ങള്‍ നല്‍കാന്‍ കേരള ഇസ്‌ലാമിക് അസോസിയേഷന് സാധിച്ചിട്ടുണ്ട്. കിഡ്‌നി സംബന്ധമായ രോഗത്താല്‍ കഷ്ടപ്പെട്ട മബേലയിലെ അന്‍സാരി, ദാര്‍സൈറ്റിലെ മധുസൂദനന്‍ എന്നിവരെ ആശുപത്രിയിലെത്തിച്ച് ചികിത്സാ ചെലവ് എമ്പസിയെക്കൊണ്ട് വഹിപ്പിച്ചു.
ജനസേവന മേഖലയില്‍ ഒമാനില്‍ പുതിയ ചരിത്രം സൃഷ്ടിച്ച സാന്ത്വനം സാമൂഹിക സുരക്ഷാ പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം കെ.ഐ.എ ഏറ്റെടുത്ത ഏറ്റവും വലിയ സംരംഭം. സാന്ത്വനം പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ മരണമടയുന്ന പക്ഷം മറ്റംഗങ്ങളുടെ ഒരു റിയാല്‍ സംഭാവനയിലൂടെ മരണമടഞ്ഞ അംഗത്തിന്റെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം ഇന്ത്യന്‍ രൂപ നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അയ്യായിരം ആളുകളെ ലക്ഷ്യമിട്ട പദ്ധതി തുടക്കത്തിലെ ആശങ്കകളകറ്റി പൊതുജനം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിനങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ഇപ്പോള്‍ അംഗങ്ങളുടെ എണ്ണം 4000. സാന്ത്വനം യൂനിറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും യൂനിറ്റ് പ്രസിഡന്റുമാരുടെയും ഏകദിന ശില്‍പശാല ഗോബ്ര തൗബമസ്ജിദില്‍ വെച്ച് സംഘടിപ്പിക്കുകയുണ്ടായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍