Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 09

വിളക്ക്

സി.കെ മുനവ്വിര്‍ ഇരിക്കൂര്‍

വിളക്കുകള്‍ പകലുറങ്ങുന്നു
രാത്രിയില്‍ കണ്‍തുറന്ന്
ഇരുട്ടിന്റെ ധാര്‍ഷ്ട്യതയോട്
പൊരുതി നില്‍ക്കുന്നു.

സാക്ഷ്യം
ബഷീര്‍ തോണിപ്പാടം

ഗ്രാമകാര്യാലയത്തിനു മുന്നിലെ
നീണ്ട നിരയില്‍ ഞാനുണ്ട്..
ഭീകരനോ തീവ്രനോ അല്ലെന്ന്
സാക്ഷ്യപ്പെടുത്താന്‍

ഇടതൂര്‍ന്ന്
ചില കൊക്കരക്കോ
സലാം കരുവമ്പൊയില്‍

ചിക്കി പെറുക്കുമ്പോള്‍
മണ്ണിന്റെ ഞരമ്പുകള്‍
കീറി മുറിക്കുമ്പോള്‍
കോഴിയുടെ നെഞ്ചില്‍
കൂമ്പെടുക്കുന്നതെന്താവോ?
കടല്‍?
നഖ കൂര്‍പ്പുകള്‍
ഭൂമിയുടെ പൊറ്റകള്‍
കിളച്ചുമറിക്കുമ്പോള്‍
തുളുമ്പിപ്പോയാലോ
ഈ കടല്‍....
തുരന്നു പുറത്തിട്ട
ഭൂമിയുടെ ഗദ്ഗദത്തിലേക്ക്
തലങ്ങും വെലങ്ങും
പുതുതായി പിറവികൊണ്ട
കോഴിയുടെ മാത്രം
ചില
സാക്ഷ്യപത്രങ്ങളിലേക്ക്
സമുദ്രജലം
കീഴ്‌മേല്‍ മറിഞ്ഞാലോ..?
അതുകൊണ്ടാവാം
ചിക്കി ചികയുന്നേരം
ഒരു കുക്കുടവും
ചോര കതിരിടുന്ന ഭൂതലത്തിലേക്ക്,
തല താഴ്ത്തുകയേ ഇല്ല.
അതിന്റെ
പതയുന്ന കണ്ണീര്‍ പടലങ്ങളിലേക്ക്
കണ്ണെറിയുകയേ ഇല്ല...

പുലര്‍കാലം മുതല്‍,
അളന്നും ചേറിയുമെടുത്ത
തീര്‍പ്പു മൊഴികള്‍ക്ക്
അടയിരിക്കാന്‍,
ഇതൊക്കെയല്ലോ ഗൃഹപാഠം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍