കഥകള്‍
ദക്ഷിണ
ഇത്തവണ ദക്ഷിണയായ്
ആവശ്യപ്പെട്ടത്
സംസാരിക്കുന്ന നാവിനെ.
അയാള്‍ നാക്ക് മുറിച്ചെടുത്തു.
പിന്നെ, ഏകലവ്യനെ ധ്യാനിച്ച്
സ്വസ്ഥമായുറങ്ങി.
നിഴല്‍
നിന്റെ കൈയില്‍ നിന്ന്
ഊര്‍ന്ന് വീണതാണ് ഞാനെന്ന്
നിഴല്‍ അയാളോട് പറഞ്ഞുകൊണ്ടിരുന്നു.
എന്നിട്ടും അതിനെ ചേര്‍ത്തുപിടിക്കാനായ്
നടത്തത്തിന് വേഗത കൂട്ടി.
പക്ഷേ, നിഴലിന്റെ വലുപ്പമെന്തോ കൂടിയും കുറഞ്ഞുമിരിക്കുന്നു
സി.കെ മുനവ്വിര്‍ ഇരിക്കൂര്‍
ക്വട്ടേഷന്‍
എന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു വരുന്ന എല്ലാ ആനുകാലികങ്ങളുടെയും പത്രാധിപന്മാര്‍ക്ക് ഓരോ പേരുകളിലും വ്യത്യസ്ത കൈപ്പടകളിലും കഥയെ പ്രശംസിച്ച് കത്തുകള്‍ എഴുതിക്കൊണ്ടിരിക്കണം.
അടുത്താഴ്ച പുറത്തിറങ്ങാനിരിക്കുന്ന എന്റെ കഥാസമാഹാരത്തെ ഏതെങ്കിലുമൊരു വിവാദത്തില്‍ ചാടിച്ച് നല്ലൊരു മാര്‍ക്കറ്റുണ്ടാക്കണം.
ആയിരങ്ങള്‍ വാരിയെറിഞ്ഞ് പരമാവധി അവാര്‍ഡു കമ്മറ്റികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും വേണം.
ഇത്, പറഞ്ഞുറപ്പിച്ച തുകയുടെ നാല്‍പത് ശതമാനമുണ്ട്. ബാക്കി, ഞാന്‍ കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് ഒരു ചര്‍ച്ചാവിഷയമായതിന് ശേഷം തരാം.
ഫ്രിഡ്ജ്
ഭക്ഷണം ബാക്കി വന്നാലും അയല്‍ക്കാരന് നല്‍കാന്‍ തടസ്സമാകുന്നത് വീട്ടിലെ ഫ്രിഡ്ജാണ്.
ജസീല്‍ കുറ്റിക്കകം
Comments