ഐ.ഐ.എഫ്.ടി പ്രോഗ്രാമുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ.ഐ.എഫ്.ടി) 2024 വർഷത്തെ ദ്വിവത്സര എം.ബി.എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റർ നാഷണൽ ബിസിനസ്സ്, ബിസിനസ്സ് അനലിറ്റിക്‌സ് എന്നീ പ്രോഗ്രാമുകളിൽ ദൽഹി, കൊൽക്കത്ത ക്യാമ്പസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. രണ്ട് പ്രോഗ്രാമുകൾക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 3000 രൂപ. 50% മാർക്കോടെ ബിരുദം, കാറ്റ് 2023 സ്‌കോർ എന്നിവയാണ് ഇന്റർനാഷണൽ ബിസിനസ്സിലേക്കുള്ള യോഗ്യത, 50% മാർക്കോടെ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് അടങ്ങിയ ബിരുദം, കാറ്റ് 2023/2022 ജനുവരി ഒന്നിന് മുമ്പല്ലാത്ത ജിമാറ്റ് സ്‌കോർ എന്നിവയാണ് ബിസിനസ്സ് അനലിറ്റിക്‌സിലേക്കുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൽപിത സർവകലാശാലയാണ് ഐ.ഐ.എഫ്.ടി. വിവരങ്ങൾക്ക് ഫോൺ: 011-39147213.
info website: www.iift.ac.in
last date: 2023 December 06 (info)
ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റി അഡ്മിഷൻ
നാഷണൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റി (NFSU) എം.എസ്.സി പ്രോഗ്രാമുകളിലേക്കും, നിയമ പഠന കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ ഫോറൻസിക് ഡെന്റിസ്ട്രി, ഫോറൻസിക് നഴ്‌സിംഗ് എന്നീ എം.എസ്.സി കോഴ്‌സുകളിലേക്കുള്ള യോഗ്യത യഥാക്രമം 50% മാർക്കോടെ ബി.ഡി.എസ് ബിരുദവും, 55% മാർക്കോടെ ബി.എസ്.സി നഴ്സിംഗ് ബിരുദവുമാണ് (ചുരുങ്ങിയത് ഒരു വർഷത്തെ വർക്ക് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം). 50% മാർക്കോടെ പ്ലസ്ടുവും, CLAT യോഗ്യതയുമാണ് ബി.ബി.എ - എൽ.എൽ.ബിക്കുള്ള യോഗ്യത. ബി.എസ്.സി - എൽ.എൽ.ബി ക്ക് പ്ലസ്ടു സയൻസ് അല്ലെങ്കിൽ മാത്ത്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. എൽ.എൽ.എം കോഴ്സിന് 50% മാർക്കോടെ എൽ.എൽ.ബിയും PG-CLAT യോഗ്യതയും നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: www.nfsu.ac.in
last date: M.sc Course: 2023 December 15, Law Course: 2024 March 31
നോർക്ക റൂട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്
പ്രഫഷനൽ ഡിഗ്രി കോഴ്സുകൾക്കും, പി.ജി കോഴ്സുകൾക്കും പഠിക്കുന്ന പ്രവാസികളുടെ മക്കൾക്ക് നൽകുന്ന നോർക്ക റൂട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒന്നാം വർഷ റഗുലർ കോഴ്‌സ് വിദ്യാർഥികളായിരിക്കണം. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത എമിഗ്രേഷൻ ചെക്ക് റിക്വയേഡ് (ഇ.സി.ആർ) കാറ്റഗറിയിൽ പെട്ടവരുടെയും, രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളർഷിപ്പ് ലഭിക്കുക. പി.ജിക്ക് പഠിക്കുന്നവരിൽ സയൻസ് ബിരുദത്തിന് 75%വും, ആർട്സ് വിഷയങ്ങൾക്ക് 60%വും മാർക്ക് നേടിയിരിക്കണം. പ്രഫഷനൽ ഡിഗ്രി കോഴ്സിന് പഠിക്കുന്നവർ പ്ലസ്ടുവിന് 75% മാർക്ക് നേടിയിരിക്കണം. പ്രവാസികളുടെ രണ്ടു മക്കൾക്ക് വരെ ഈ പദ്ധതിക്ക് കീഴിൽ സ്കോളർഷിപ്പ് ലഭിക്കും. ഓരോ കോഴ്‌സിനും 15,000 രൂപ സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷ നോർക്ക റൂട്സിൽ നേരിട്ടോ, ഇ-മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: www.scholarship.norkaroots.org
last date: 2023 December 11 (info)
ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന ആറ് മാസത്തെ ലൈബ്രറി & ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി / തത്തുല്യ പരീക്ഷയിലെ വിജയമാണ് അടിസ്ഥാന യോഗ്യത. ആകെ 41 സീറ്റിലേക്കാണ് പ്രവേശനം. കോഴ്‌സ് ഫീസ് 650 രൂപ. പൂരിപ്പിച്ച അപേക്ഷകൾ "സ്റ്റേറ്റ് ലൈബ്രേറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, തിരുവനന്തപുരം – 33" എന്ന മേല്‍വിലാസത്തില്‍ നിശ്ചിത തീയതിക്കകം ലഭിച്ചിരിക്കണം. സി.എല്‍.ഐ.എസ്.സി കോഴ്സിന്റെ കാലാവധി ആറു മാസമായിരിക്കും, ഇതിൽ 4 മാസം പഠനവും 2 മാസം തൊഴില്‍ പരിചയവുമാണ്. തൊഴില്‍ പരിചയം നേടുന്ന അവസാനത്തെ ഒരു മാസക്കാലം വിദ്യാർഥികള്‍ക്ക് പ്രതിമാസം 900/- രൂപ വീതം വേതനവും ലഭിക്കുന്നതാണ്. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: www.statelibrary.kerala.gov.in
last date: 2023 December 10 (info)
ഐ.ഐ.സി.ഡി പ്രോഗ്രാമുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് & ഡിസൈൻ (ഐ.ഐ. സി.ഡി) വിവിധ ഡിസൈൻ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് വർഷത്തെ ബാച്ച്ലർ ഓഫ് ഡിസൈൻ (B.Des) യോഗ്യത: പ്ലസ് ടു, മാസ്റ്റർ ഓഫ് ഡിസൈൻ (M.Des). യോഗ്യത: ഡിസൈൻ/ആർക്കിടെക്ച്ചർ ബിരുദം, ഡിസൈൻ ഇതര വിഷയങ്ങളിലെ ബിരുദധാരികൾക്കുള്ള മൂന്ന് വർഷത്തെ എം.വോക് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 180 വീതം ഡിഗ്രി, പി.ജി സീറ്റുകളിലേക്കാണ് അഡ്മിഷൻ. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്്ഷൻ. കൊച്ചി ഉൾപ്പെടെയുള്ള 16 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക. വിവരങ്ങൾക്ക് ഇ-മെയിൽ: [email protected], ഫോൺ: +91-94606 73297.
info website: www.iicd.ac.in
last date: 2023 December 28 (info)
Comments