Prabodhanm Weekly

Pages

Search

2023 ജൂൺ 23

3307

1444 ദുൽഹജ്ജ് 04

സ്പോർട്സ് പ്രോഗ്രാമുകൾ

റഹീം ചേന്ദമംഗല്ലൂര്‍

സ്പോർട്സ് പ്രോഗ്രാമുകൾ
ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ (എൽ.എൻ.ഐ.പി.ഇ) വിവിധ സ്പോർട്സ് പ്രോഗ്രാമുകളിൽ ഉപരിപഠനാവസരങ്ങൾ നൽകുന്നു. ബാച്ച്ലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ (ബി.പി.എഡ്), മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ (എം.പി.എഡ്), എം.എ ഇൻ സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് ജേണലിസം, യോഗ എന്നീ കോഴ്സുകളിലേക്ക് സി.യു.ഇ.ടി മുഖേനയാണ് അഡ്‌മിഷൻ നൽകുന്നത്. ഓരോ പ്രോഗ്രാമിലും ലഭ്യമായ സീറ്റുകൾ, യോഗ്യത, അഡ്മിഷൻ രീതി, ഫീസ് സംബന്ധിച്ച വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക. 
    info    website: http://www.lnipe.edu.in
Phone: 0751-4000963/903


ബി.എസ്.സി നഴ്‌സിംഗ്, 
പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്കുള്ള ബി.എസ്.സി നഴ്‌സിംഗ്,  ബി.എസ്.സി എം.എൽ.ടി,  ബി.എസ്.സി ന്യൂറോ ടെക്നോളജി,  ബി.എസ്.സി ഡയാലിസിസ് ടെക്നോളജി, മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി  ഉൾപ്പെടെ വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 50% മാർക്കോടെ പ്ലസ് ടു വാണ് (സയൻസ് സ്ട്രീം) ബി.എസ്.സി നഴ്‌സിംഗിനുള്ള യോഗ്യത. അപേക്ഷാ ഫീസ് 800 രൂപ. ജൂൺ 30 വരെ അപേക്ഷാ ഫീസ് അടക്കാം. അപേക്ഷകർക്ക് 2023 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയായിരിക്കണം. ഫോൺ: 0471-2560363/364 
    info    website: https://lbscentre.in/ 
last date: 2023 July 03 (info)


PGIMER കോഴ്സുകൾക്ക് അപേക്ഷിക്കാം

പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ & റിസർച്ച് (PGIMER) ചണ്ഡീഗഢ് നൽകുന്ന ബി.എസ്.സി നഴ്‌സിംഗ് (നാല് വർഷം), പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് (രണ്ട് വർഷം), ബി.എസ്.സി പാരാമെഡിക്കൽ & ബാച്ച്ലർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷ നൽകാം. യഥാക്രമം ആഗസ്റ്റ് 04, 11 തീയതികളിലായി നടക്കുന്ന കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്‌മിഷൻ. 75 സീറ്റുകൾ ഒ.ബി.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്തതാണ്. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭ്യമാണ്, ഫോൺ : 0172 – 2755257 
    info    website: https://pgimer.edu.in/
last date: June 30 (B.Sc. Nursing), July 10 (B.Sc. Paramedical & Bachelor of Public Health)


സ്പെഷ്യൽ എജുക്കേഷൻ കോഴ്സുകൾ

ALI YAVAR JUNG NATIONAL INSTITUTE OF SPEECH & HEARING DISABILITIES (DIVYANGJAN) വിവിധ സ്പെഷ്യൽ എജുക്കേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ഓഡിയോളജി, സ്പീച് ലാംഗ്വേജ് പത്തോളജി, ബാച്ച്ലർ ഓഫ് ഓഡിയോളജി & സ്പീച് ലാംഗ്വേജ് പത്തോളജി, ബി.എഡ് സ്പെഷ്യൽ എജുക്കേഷൻ തുടങ്ങി പന്ത്രണ്ടോളം പി.ജി, ഡിഗ്രി, പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മുംബൈ മെയിൻ കാമ്പസിലും, റീജിയനൽ കാമ്പസുകളിലുമായിട്ടാണ്  കോഴ്സുകൾ നൽകുന്നത്. ജൂലൈയിൽ നടക്കുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്‌ അഡ്‌മിഷൻ. യോഗ്യതാ മാനദണ്ഡങ്ങൾ അടങ്ങിയ വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് കാണുക.
    info    website: https://www.ayjnihh.nic.in
last date: 2023 June 30 (info)


ഡെവലപ്മെന്റ് സ്റ്റഡീസിൽ പി.എച്ച്.ഡി

സെന്റർ ഫോർ ഇക്കണോമിക് & സോഷ്യൽ സ്റ്റഡീസ് (CESS) ഡെവലപ്മെന്റ് സ്റ്റഡീസിൽ പി.എച്ച്.ഡി പ്രോഗ്രാമുകൾ നൽകുന്നു. ഇക്കണോമിക്സ്, സോഷ്യോളജി/ആന്ത്രപ്പോളജി/സോഷ്യൽ വർക്ക്, ഡെവലപ്മെന്റ് സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ, കൊമേഴ്‌സ്/ബിസിനസ്സ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലാണ് റിസർച്ച് പ്രോഗ്രാമുകൾ. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ പി.ജി/എം.ഫിൽ/യു.ജി.സി - നെറ്റ്/SLET/UGC–FDP. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ അഡ്മിഷൻ (യു.ജി.സി-ജെ.ആർ.എഫ് ഉള്ളവർക്ക് ടെസ്റ്റ് എഴുതേണ്ടതില്ല).
    info    website: https://cess.ac.in/ 
last date: 2023 July 09 (info)


പി.ജി പ്രവേശനത്തിനുള്ള കേന്ദ്രീകൃത കൗൺസിലിംഗ്

എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയൻസ് & ടെക്നോളജി, കേന്ദ്ര ധനസഹായത്തോടെയുള്ള സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ എം.ടെക്/എം.ആർക്ക്/എം.പ്ലാൻ, എം.എസ്.സി/എം.എസ്.സി (ടെക്) പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കേന്ദ്രീകൃത കൗൺസിലിംഗിന് ഇപ്പോൾ അപേക്ഷ നൽകാം. റജിസ്ട്രേഷൻ, യോഗ്യതാ മാനദണ്ഡങ്ങൾ, സീറ്റുകൾ, ഫീസ് സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
    info    website: https://ccmn.admissions.nic.in/ , https://ccmt.admissions.nic.in/ 
last date: 2023 June 24 (info)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 11-15
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടം സത്യസന്ധമാവണം
ശൈഖ് ഇബ്‌നു ബാസ്