Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

NCERT ഡോക്ടറല്‍ ഫെലോഷിപ്പ്

റഹീം ചേന്ദമംഗല്ലൂര്‍

NCERT ഡോക്ടറല്‍ ഫെലോഷിപ്പ്

എന്‍.സി.ഇ.ആര്‍.ടി യുടെ ഡോക്ടറല്‍ ഫെലോഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 60 ശതമാനം മാര്‍ക്കോടെ ഡിഗ്രി, പി.ജി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പി.എച്ച്.ഡിക്കായി രജിസ്റ്റര്‍ ചെയ്തിരിക്കണം. വിദ്യാഭ്യാസ/അനുബന്ധ വിഷയങ്ങളിലെ റിസര്‍ച്ചിനാണ് ഫെലോഷിപ്പ് നല്‍കുന്നത്. വിശദമായ വിജ്ഞാപനം ംംം.ിരലൃ.േിശര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രായപരിധി 35 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപ വരെ ഫെലോഷിപ്പ് ഇനത്തിലും, 10,000 രൂപ കണ്ടിജന്‍സി ഗ്രാന്റായും ലഭിക്കും. അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും, അനുബന്ധ രേഖകളും സഹിതം Division of Educational Research, 3rd Floor, Room number 14, Zakir Hussain Block, N.C.E.R.T, Sri Aurobindo Marg, New Delhi- 110 016 എന്ന അഡ്രസ്സിലേക്ക് അയക്കണം.

പ്രവാസികളുടെ മക്കള്‍ക്ക്
ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് 

2022-23 അധ്യയന വര്‍ഷം ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് ചേര്‍ന്ന പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക റൂട്സ് ഡയറക്‌ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ് (ഇ.സി.ആര്‍) കാറ്റഗറിയില്‍ പെട്ടവരുടെയും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അപേക്ഷകര്‍ പഠിക്കുന്ന കോഴ്‌സിനു വേണ്ട നിശ്ചിത യോഗ്യതാ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയവരും, റഗുലര്‍ കോഴ്സ് വിദ്യാര്‍ഥിയുമായിരിക്കണം. ഒരു പ്രവാസിയുടെ രണ്ടു കുട്ടികള്‍ക്ക് വരെ ഈ പദ്ധതിക്ക് കീഴില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. www.scholarship.norkaroots.org എന്ന വെബ്‌സൈറ്റിലൂടെ 2022 ഡിസംബര്‍ 23 വരെ അപേക്ഷ നല്‍കാം. ടോള്‍ ഫ്രീ നമ്പര്‍: 18004253939.

NITIE-യില്‍ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് (NITIE) നല്‍കുന്ന പി.ജി ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റ് (PGDIIM), പി.ജി ഡിപ്ലോമ ഇന്‍ സസ്റ്റൈനബിലിറ്റി മാനേജ്‌മെന്റ് (PGDISM) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിംഗ്/ടെക്‌നോളജിയില്‍ ബിരുദം നേടിയവര്‍ക്ക് PGDISMന് അപേക്ഷ സമര്‍പ്പിക്കാം. എഞ്ചിനീയറിംഗ്/ടെക്‌നോളജിയില്‍ ബിരുദം അല്ലെങ്കില്‍ മാത്ത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സില്‍ എം.എസ്.സി/ ബി.എസ്/ ബി.ടെക് ഇക്കണോമിക്‌സ് (4 വര്‍ഷം) / അഞ്ച് വര്‍ഷത്തെ ഡ്യുവല്‍ ഡിഗ്രി (മാത്ത്‌സ് & കമ്പ്യൂട്ടിംഗ്) യോഗ്യതയുള്ളവര്‍ക്ക് PGDIIM പ്രോഗ്രാമിന് അപേക്ഷ നല്‍കാം. https://www.nitie.ac.in/admission-2023 എന്ന വെബ്‌സൈറ്റിലൂടെ 2023 ഫെബ്രുവരി 20 വരെ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. അപേക്ഷാ ഫീസ് 1000 രൂപ. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  

SAKSHAM SCHOLARSHIP

ടെക്നിക്കല്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് എ.ഐ.സി.ടി.ഇ നല്‍കുന്ന സക്ഷം സ്‌കോളര്‍ഷിപ്പിന് 2022 ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാനവസരം. അപേക്ഷകര്‍ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം, 40 ശതമാനം ഭിന്നശേഷിയുള്ളവരാവണം. വാര്‍ഷിക കുടുംബ വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപ വരെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://scholarships.gov.in/. എ.ഐ.സി.ടി.ഇ നല്‍കുന്ന സ്വനാഥ് സ്‌കോളര്‍ഷിപ്പിനും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പെണ്‍കുട്ടികള്‍ക്ക് ടെക്നിക്കല്‍ ബിരുദ/ഡിപ്ലോമ പഠനത്തിന് നല്‍കുന്ന പ്രഗതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയം 2022 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

GATE 2023 ഫെബ്രുവരിയില്‍

എഞ്ചിനീയറിംഗ്/ടെക്‌നോളജി/ആര്‍ക്കിടെക്ച്വര്‍/സയന്‍സ്/കൊമേഴ്സ്/ആര്‍ട്‌സ് മേഖലകളില്‍ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പി.ജി, പി.എച്ച്.ഡി പഠനം നടത്താന്‍ ഉപകരിക്കുന്ന Graduate Aptitude Test in Engineering (GATE) പരീക്ഷ 2023 ഫെബ്രുവരിയില്‍ നടക്കും. ഫെബ്രുവരി 4, 5, 11, 12 തീയതികളില്‍ നടക്കുന്ന പരീക്ഷ സംഘടിപ്പിക്കുന്ന ചുമതല ഐ.ഐ.ടി കാണ്‍പൂരിനാണ്. സ്‌കോളര്‍ഷിപ്പുകള്‍ക്കും, നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികളിലേക്കും GATE സ്‌കോര്‍ മാനദണ്ഡമായി പരിഗണിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://gate.iitk.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.    
ടിസ്സില്‍ പി.ജി പ്രോഗ്രാമുകള്‍
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) മുംബൈ, ഗുവാഹത്തി, ഹൈദരാബാദ്, തുള്‍ജാപൂര്‍ കാമ്പസുകളിലായി സ്‌കൂള്‍ ഓഫ് എജുക്കേഷന്‍, ഡവലപ്‌മെന്റ് സ്റ്റഡീസ്, ഹാബിറ്റേറ്റ് സ്റ്റഡീസ്, മീഡിയ & കള്‍ച്ചറല്‍ സ്റ്റഡീസ്, റൂറല്‍ ഡവലപ്‌മെന്റ്, പബ്ലിക് പോളിസി & ഗവേര്‍ണന്‍സ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യല്‍ സയന്‍സ് & ഹ്യൂമാനിറ്റീസ് ഉള്‍പ്പെടെ 18-ല്‍ പരം ഡിപ്പാര്‍ട്ടുമെന്റുകളിലായി 57-ഓളം പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ https://admissions.tiss.edu/admissions/ma/programmes/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 15. അഡ്മിഷന്റെ ഭാഗമായുള്ള TISS National Entrance Test (TISS-NET) 2023 ജനുവരി 28-നും - ഫെബ്രുവരി 28-നും ഇടയിലായി നടക്കും. എസ്.സി/എസ്.ടി/ഒ.ബി.സി/ന്യൂനപക്ഷ/ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രീ-അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം ടിസ്സ് കാമ്പസുകളില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ, യോഗ്യത, തെരഞ്ഞെടുപ്പ് രീതി, സംവരണം, അഡ്മിഷന്‍ സംബന്ധിച്ച മറ്റു വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ടിസ്സ് കെയര്‍ നമ്പര്‍: 022-25525252.

എല്‍.ബി.എസ് ഹ്രസ്വകാല കോഴ്‌സുകള്‍

എല്‍.ബി.എസ് സെന്റര്‍ നല്‍കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് & നെറ്റ് വര്‍ക്കിംഗ് (IDCHMN), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് & ജി.എസ്.ടി (Tally) കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. യഥാക്രമം 2022 ഡിസംബര്‍ 31, ഡിസംബര്‍ 26 എന്നിങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതികള്‍. വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.in/services/courses, ഫോണ്‍: 0471-2324396
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍