Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍

റഹീം ചേന്ദമംഗല്ലൂര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന IMHANS  നടത്തിവരുന്ന എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://lbscentre.kerala.gov.in/home  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ 9 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 1500 രൂപ. ബന്ധപ്പെട്ട രേഖകളും ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്പ്ലോഡ് ചെയ്യണം. 55 ശതമാനം മാര്‍ക്കോടെ എം.എ/എം.എസ്.ഡബ്ലിയു ഇന്‍ സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ & സൈക്യാട്രി സ്‌പെഷ്യലൈസേഷന്‍), എം.എ/എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. ഫോണ്‍ : 0471-2560363,364.

 

IISC-യില്‍ പി.എച്ച്.ഡി 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് (IISC) ബംഗളൂരു പി.എച്ച്.ഡി, എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പി.എച്ച്.ഡി (ERP) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിസിന്‍, ഫാര്‍മസി എന്നിവയില്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കും ഇക്കണോമിക്‌സ്/ സൈക്കോളജി/ജ്യോഗ്രഫി/ കൊമേഴ്സ്/മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് പി.എച്ച്.ഡിക്ക് 800 രൂപ, ഇ.ആര്‍.പിക്ക് 2000 രൂപ. നെറ്റ്, ഗേറ്റ്, ജിപാറ്റ് യോഗ്യതകളും വേണം. വിശദ വിവരങ്ങള്‍ക്ക് https://www.iisc.ac.in/admissions/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ഡിസംബര്‍ 6 ഞായറാഴ്ച.

 

വ്യവസായ പരിശീലനം 

കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ് ബയോടെക്‌നോളജി വിദ്യാര്‍ഥികള്‍ക്ക് 6 മാസത്തെ വ്യവസായ പരിശീലനം നല്‍കുന്നു. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ 2018, 2019 വര്‍ഷങ്ങളില്‍ യോഗ്യത നേടിയവര്‍ക്കും, 2020-ല്‍ യോഗ്യത നേടുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഡിസംബര്‍ 3 വരെ അപേക്ഷ നല്‍കാം. അപേക്ഷാ ഫീസ് 500 രൂപ. ഓണ്‍ലൈന്‍ ടെസ്റ്റിന് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://www.biotech.co.in/en. ഫോണ്‍: 011-23219064.

 

പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 6000 രൂപ വരെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും, ബി.പി.എല്‍ വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന. 10 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തതാണ്. http://www.minoritywelfare.kerala.gov.in/   എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ 9 വരെ അപേക്ഷ നല്‍കാം. ഫോണ്‍: 0471 - 2302090/0524.

 

ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (FPM)

ഐ.ഐ.എം ഇന്റോര്‍ നല്‍കുന്ന ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (FPM) കോഴ്സിന് 2021 ജനുവരി 25 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. കമ്യൂണിക്കേഷന്‍, ഇക്കണോമിക്‌സ്, ഫിനാന്‍സ് & അക്കൗണ്ടിംഗ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍കറ്റിംഗ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് തുടങ്ങി എട്ടോളം വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷന്‍ നല്‍കുന്നുണ്ട്. 35000 രൂപ വരെ സ്റ്റൈപ്പന്റും ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നതിന് ഗ്രാന്റും ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://www.iimidr.ac.in/. ഫോണ്‍: 0731- 2439687, ഇ-മെയില്‍: [email protected] .    
 


ഇന്‍ഷുറന്‍സ് അക്കാദമിയില്‍ പി.ജി ഡിപ്ലോമ 

പൂനെ നാഷ്‌നല്‍ ഇന്‍ഷുറന്‍സ് അക്കാദമി നല്‍കുന്ന ദ്വിവത്സര പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ച് 15 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. https://niapune.org.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും. പ്രായപരിധി 2021 ജൂലൈ 1-ന് 28 വയസ്സ് കവിയരുത്.

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌