Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

കണക്കു പുസ്തകം

അഷ്‌റഫ് കാവില്‍

കച്ചവടം
കൊറോണ കൊണ്ടുപോയ്...
കൃഷി
പെരുമഴ കൊണ്ടുപോയ്...
റിയല്‍ എസ്റ്റേറ്റ് ബിസിനസ്
പൊളിഞ്ഞു പാളീസ്സായി....
  ചെണ്ട, മദ്ദളത്തിനോടെന്ന പോലെ
  ഓരോരുത്തരും
  അന്യോന്യം-
  ആവലാതികള്‍ പങ്കുവെക്കുന്നു...
അസമാധാനത്തിന്റെ
കരിനിഴല്‍ വീണ മുഖങ്ങള്‍
വിവര്‍ണമായി തുടരുന്നു...
  യഥാര്‍ഥ നഷ്ടക്കാരില്‍
  ഇവരിലാരെങ്കിലും പെടുമോ?
  ഒരിക്കലുമില്ല;
  ചാകരയൊത്തു വരുമ്പോള്‍
  അവരുടെ വള്ളങ്ങള്‍
  ഇനിയുമിനിയും നിറയും
  ഈ കാലത്തെ, അവരോ
  അവരെ, ഈ കാലമോ?
  ഓര്‍ക്കുകയുണ്ടാവില്ല.

* ആത്മാവ് നഷ്ടമായവനാണ്
എല്ലാം നഷ്ടപ്പെട്ടവന്‍'
ഉടലിന്റെ ഉത്സവത്തില്‍
സ്വയം മറന്നു പോയവന്‍
പരമനിസ്വന്‍.

* വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട
ആശയം (അല്‍ബഖറ)

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌