Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

നേര്‍വഴി

സതീശന്‍ മോറായി

തിരികെയെത്തുന്നു നീ
ഹിറാഗുഹയിലെ
ഏകാന്ത ധ്യാനം വിട്ടെഴുന്നേറ്റു
കണ്‍കളിലുജ്ജ്വല ജ്ഞാനപ്രഭയുമായ്....
ചുണ്ടിലുത്തുംഗതകളെപ്പുല്‍കും
ദിവ്യവചസ്സുമായ്...
  നൂറ്റാണ്ടുകള്‍ പിന്നി-
  ട്ടിപ്പോഴും പിഴക്കാതെ
  നേര്‍വഴി നയിക്കുന്നു
  മനുഷ്യകുലത്തെ നീ.
കടന്നുപോകുന്നൊരു
മഹാരോഗകാലം നമ്മെ
കനിവിന്റെ ഇളംകാറ്റായ്
തഴുകുന്നു നീയെന്നുമേ.
  നിന്നിലവതീര്‍ണമായ്
  അനന്തമാം ജ്ഞാനക്കടല്‍
  നിന്‍ സ്‌നേഹസുമങ്ങളാല്‍
  സുഗന്ധപൂരിതം ലോകം.
കാണിച്ചുതന്നു നീയേക
ദൈവത്തിലേക്കുള്ളതാം വഴി
നിത്യനിര്‍മലമാം ആത്മ-
സാക്ഷാത്കാരത്തിന്‍ വഴി.

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌