Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

ബി.എഡ്, എം.എഡ് സ്‌പെഷ്യല്‍ എജുക്കേഷന്‍ കോഴ്‌സുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

ചെന്നൈയിലെ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് മള്‍ട്ടിപ്പ്ള്‍ ഡിസബിലിറ്റീസ്(NIEPMD) നല്‍കുന്ന സ്‌പെഷ്യല്‍ എജുക്കേഷന്‍ ബി.എഡ്, എം.എഡ് കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. www.niepmd.tn.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകള്‍ സഹിതം DIRECTOR, NIEPMD, ECR, MUTTUKADU, KOVALAM POST, CHENNAI-603112 എന്ന അഡ്രസ്സിലേക്ക് അയക്കണം. അപേക്ഷാ ഫീസ് 500 രൂപ. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് NIEPMD. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം 

പ്രഫ. ജോസഫ് മു@ശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്

സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച് എസ്.എസ്.എല്‍.സി / പ്ലസ് ടു / വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ  വിദ്യാര്‍ഥികള്‍ക്കുള്ളതാണ് പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്. 2018-'19 അധ്യയനവര്‍ഷം നേട്ടം കൈവരിച്ചവരാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്‌ടോബര്‍ 30. ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. 10000 രൂപയാണ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്. http://www.minoritywelfare.kerala.gov.in ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രിന്റും അനുബന്ധ രേഖകളും നവംബര്‍ 5-നകം വിദ്യാര്‍ഥി പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.

സി.എ/സി.എം.എ/സി.എസ് സ്‌കോളര്‍ഷിപ്പ്

സി.എ/സി.എം.എ/സി.എസ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്പ്. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. 30 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 60 ശതമാനം മാര്‍ക്ക് നേടുന്ന ബി.കോം, അല്ലെങ്കില്‍ മറ്റു ബിരുദധാരികളില്‍നിന്ന് മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 15000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. വിവരങ്ങള്‍ക്ക്: http://www.minoritywelfare.kerala.gov.in/, ഫോണ്‍: 0471 2300524. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രിന്റും അനുബന്ധ രേഖകളും നവംബര്‍ 10-നകം ന്യൂനപക്ഷ ഡയറക്ടറേറ്റിലേക്ക് സമര്‍പ്പിക്കണം. Director, Directorate of Minority Welfare, 4th Floor, Vikas Bhavan, Thiruvananthapuram, 695033.

 

സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ്, അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. 13000 രൂപ വരെ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് ലഭിക്കും. കോളേജ് ഹോസ്റ്റലിലും, സ്ഥാപന മേധാവി അംഗീകരിച്ച സ്വകാര്യ ഹോസ്റ്റലിലും താമസിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: http://www.minoritywelfare.kerala.gov.in/,  ഫോണ്‍: 0471 2302090, 0471 2300524. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രിന്റും അനുബന്ധ രേഖകളും നവംബര്‍ 5-നകം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ റിന്യൂവല്‍ ചെയ്യണം.

 

പി.ജി ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റ ബയോളജി

കേന്ദ്ര ബയോ ടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ബംഗളൂരു ഐ.ഐ.ഐടിയുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് & അപ്ലൈഡ് ബയോ ടെക്‌നോളജി (IBAB) ബംഗളൂരു നല്‍കുന്ന ഏകവര്‍ഷ പ്രോഗ്രാമാണ് പി.ജി ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റ ബയോളജി. പ്രതിമാസം 10000 രൂപ വരെ സ്‌റ്റൈപ്പന്റ് ലഭിക്കും. നിര്‍ദിഷ്ട വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക്/എം.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് https://www.ibab.ac.in/ എന്ന വെബ്‌സൈറ്റ് കാണുക. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. നവംബര്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. നവംബര്‍ 22-നാണ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ.

 

പെണ്‍കുട്ടികള്‍ക്ക് ഉഞഉഛ സ്‌കോളര്‍ഷിപ്പ്

ഡിഫന്‍സ് റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) Aerospace Engg. /Aeronautical Engg. / Space Engg. & Rocketry /Avionics /Aircraft Engg.  എന്നിവയില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്സ് കാലാവധിയിലുടനീളം പ്രതിമാസം നിശ്ചിത തുക സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിവരങ്ങള്‍ക്ക് https://rac.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 15.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌