Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

NATA - 2020

റഹീം ചേന്ദമംഗല്ലൂര്‍

ബി.ആര്‍ക്ക് കോഴ്‌സ് പ്രവേശനത്തിന് ആര്‍ക്കിടെക്ച്ചര്‍  കൗണ്‍സില്‍ ദേശീയ തലത്തില്‍ നടത്തുന്ന നാഷ്‌നല്‍ ആപ്റ്റിട്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ച്ചറിന് (NATA)  ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. http://www.nata.in/  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. 2000 രൂപയാണ് അപേക്ഷാ ഫീസ്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ക്ക് ഒന്നിച്ച് 50 ശതമാനവും) അല്ലെങ്കില്‍ എസ്.എസ്.എല്‍.സി കഴിഞ് മാത്‌സ് ഐഛിക വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്). അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 16. ചഅഠഅ സിലബസ് അടങ്ങിയ വിശദമായ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. NATA - 2020 സ്‌കോറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വര്‍ഷത്തെ ബി.ആര്‍ക്ക് അഡ്മിഷന്‍ നടക്കുക. Email ID: [email protected]

 

Symbiosis Law Admission Test (SLAT)

രാജ്യത്തെ മുന്‍നിര ലോ സ്‌കൂളുകളില്‍ ഒന്നാണ് സിമ്പയോസിസ് ലോ സ്‌കൂള്‍ (SLS). എന്‍ട്രന്‍സ് ടെസ്റ്റായ സിമ്പയോസിസ് ലോ അഡ്മിഷന്‍ ടെസ്റ്റിന്റെ (SLAT)  അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ്  ബി.എ/ബി.ബി.എ - എല്‍.എല്‍.ബി (ഹോണേഴ്സ്), മൂന്ന് വര്‍ഷ എല്‍.എല്‍.ബി, ഒരു വര്‍ഷത്തെ എല്‍.എല്‍.എം, ഡിപ്ലോമ & സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണ് സിമ്പയോസിസ് നല്‍കുന്നത്. പൂനെ, നോയ്ഡ, ഹൈദറാബാദ് എന്നിവിടങ്ങളില്‍ സിമ്പയോസിസ് ലോ സ്‌കൂളുകളുണ്ട്.  വിശദ വിവരങ്ങള്‍ക്ക് https://www.set-test.org/. കൂടാതെ മീഡിയ & കമ്യൂണിക്കേഷന്‍, എക്കണോമിക്‌സ്, മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ഡിസൈന്‍ തുടങ്ങി വിവിധ കോഴ്സുകള്‍ക്കും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. മെയ് 2-നാണ് പ്രവേശന പരീക്ഷകള്‍ നടക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 16. ഇമെയില്‍: [email protected].

 

BBA & MBA in Culinary Arts

കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടോണമസ് സ്ഥാപനമായ കിറശമി Indian Culinary Institute-D‑w‑, Indira Gandhi National Tribal University - യും ചേര്‍ന്ന് നടത്തുന്ന മൂന്ന് വര്‍ഷത്തെ BBA in Culinary Arts, രണ്ട് വര്‍ഷത്തെ MBA in Culinary Arts കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് ബി.ബി.എക്കുള്ള യോഗ്യത. പ്രായപരിധി 01.08.2020-ന് 22 വയസ്സ് കവിയാന്‍ പാടില്ല. 50 ശതമാനം മാര്‍ക്കോടെ Culinary Arts/Hospitability/Hotel Management-ല്‍ ഡിഗ്രിയാണ് എം.ബി.എക്ക് അപേക്ഷിക്കാനുള്ള യോഗ്യത. പ്രായപരിധി 25 വയസ്സ്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി മെയ് 7. പരീക്ഷാ തീയതി മെയ് 19. അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകള്‍ സഹിതം The Finance Officer, Indian Culinary Institute, A - 35, Sector  - 62, Noida (UP) Pin -  201309 എന്ന വിലാസത്തിലേക്ക് അയക്കണം. വിശദ വിവരങ്ങള്‍ക്ക്: www.ici.nic.in .   

 

IISC-ല്‍ പഠിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (IISC) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ https://www.iisc.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. യു.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 30. 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു (സയന്‍സ്) പാസ്സായിരിക്കണം. KVPY-SA/ KVPY-SB/ KVPY-SX/  IIT-JEE-Main/Advanced / NEET-UG എന്നീ ദേശീയ പരീക്ഷകളുടെ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. പി.എച്ച്.ഡി/എം.ടെക് (റിസര്‍ച്ച്), ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 23 അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

 

‘Reprography’ Certificate Course

നാഷ്‌നല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ആര്‍ക്കൈവല്‍ സ്റ്റഡീസ് നല്‍കുന്ന Short term Certificate Course in ‘Reprography’ കോഴ്‌സിലേക്ക് മാര്‍ച്ച് 13 വരെ അപേക്ഷ സ്വീകരിക്കും. http://www.nationalarchives.nic.in/ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 100 രൂപ, കോഴ്സ് ഫീസ് 300 രൂപ. ഏപ്രില്‍ 13 മുതല്‍ മെയ് 22 വരെയാണ് കോഴ്‌സ് കാലാവധി. യോഗ്യത: ഡിഗ്രി, സയന്‍സ് വിഷയത്തില്‍ സെക്കന്റ് ക്ലാസ് അഭികാമ്യം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം Director General of Archives, National Archives of India, Janpath, New Delhi-110001 എന്ന വിലാസത്തിലേക്ക് അയക്കണം.

 

ഉര്‍ദു സ്‌കോളര്‍ഷിപ്പ്

ഉര്‍ദു ഒന്നാം ഭാഷയായെടുത്ത് SSLC/ +2 തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. 2018-'19 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത. വിവരങ്ങള്‍ക്ക്: http://www.minoritywelfare.kerala.gov.in/ ഫോണ്‍: 0495 - 2302090, 2300524. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍