Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയിലെ പഠനാവസരങ്ങള്‍

റഹീം ചേന്ദമംഗല്ലൂര്‍

സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുക, വിശകലനം നടത്തുക, കണക്കുകളെ ക്രോഡീകരിച്ച് അവതരിപ്പിക്കുക തുടങ്ങിയ മേഖലകളില്‍ കഴിവും പ്രാപ്തിയുമുള്ളവരെ വാര്‍ത്തെടുക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ കോഴ്‌സുകള്‍. ഗവണ്‍മെന്റിനു കീഴില്‍ സ്ഥിതിവിവര കണക്കുകള്‍ക്കും പഠന ഗവേഷണങ്ങള്‍ക്കുമായി പ്രത്യേക മന്ത്രാലയം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗവണ്‍മെന്റ് മേഖലയിലും പ്രൈവറ്റ് മേഖലയിലും അനവധി അവസരങ്ങളാണ് സ്റ്റാറ്റിസ്റ്റിക്സ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കായുള്ളത്. ഈ മേഖലയില്‍ ഉന്നത പഠനാവസരം നല്‍കുന്ന ഏതാനും ചില സ്ഥാപനങ്ങളാണ് ചുവടെ:

1. Indian Statistical Institute (ISI)

ദേശീയപ്രാധാന്യമുള്ള സ്ഥാപനമാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (ISI). ഗവേഷണം, അധ്യാപനം, സ്റ്റാറ്റിസ്റ്റിക്സ്, പ്രകൃതിശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയവയുടെ പ്രായോഗികവല്‍ക്കരണം എന്നിവയിലൂന്നിയാണ് ഐ.എസ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍. കൊല്‍ക്കത്തക്കു പുറമെ ദല്‍ഹി, ബംഗളൂരു, ചെന്നൈ, തെസ്പൂര്‍ എന്നിവിടങ്ങളിലായി നാല് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സിലും അനുബന്ധ വിഷയങ്ങളിലും പഠന-ഗവേഷണമാണ് ISI യുടെ പ്രഥമ പരിഗണന. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2019 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ പ്രക്രിയ അടുത്ത മാസം ആരംഭിക്കും. ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 12 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 19 വരെയാണ് ഫീസ് അടച്ച് ആപ്ലിക്കേഷന്‍ പൂര്‍ത്തീകരിക്കാനുള്ള അവസരം. ഏപ്രില്‍ മാസത്തില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാവും. വിശദമായ വിജ്ഞാപനം ഫെബ്രുവരി ആദ്യത്തില്‍  വെബ്‌സൈറ്റില്‍ പ്രതീക്ഷിക്കാം. അഡ്മിഷന്‍ സംബന്ധമായ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും [email protected] - ലേക്ക് മെയില്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.isical.ac.in


2. Indian Agriculture Statistics Research
Institute (IASRI)

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് IASRI. ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി (ഡീംഡ് യൂനിവേഴ്‌സിറ്റി) സഹകരിച്ച് പി.ജി പ്രോഗ്രാമുകള്‍  നല്‍കുന്നുണ്ട്. അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ എം.എസ്.സി, പി.എച്ച്.ഡി, ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എം.എസ്.സി എന്നിവയാണ് പ്രോഗ്രാമുകള്‍. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം അഡ്മിഷന്‍ പ്രക്രിയ ആരംഭിക്കും. വിവരങ്ങള്‍ക്ക്: The Registrar (Academic), Indian Agricultural Research Institute, Pusa, New Delhi - 110 012, India.  വെബ്‌സൈറ്റ്: www.iasri.res.in

3. National Institute of Labour Economics Research & Development (NILERA)

കേന്ദ്ര സര്‍ക്കാറിന്റെ നീതി ആയോഗിനു കീഴിലെ ഓട്ടോണമസ് സ്ഥാപാനമാണ് NILERA. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് മാന്‍പവര്‍ റിസര്‍ച്ച് (IAMR) എന്നാണ് പഴയ പേര്. ദല്‍ഹിയാണ് ആസ്ഥാനം. Human Resource Planning & Development -ല്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ, ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയാണ് NILERA നല്‍കുന്ന കോഴ്‌സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iamrindia.gov.in


4. Indian Council of Medical Research (ICMR)

ബയോമെഡിക്കല്‍ ഗവേഷണങ്ങള്‍ രൂപപ്പെടുത്തുക, ഏകോപിപ്പിക്കുക, പ്രമോട്ട് ചെയ്യുക എന്നീ തലങ്ങളിലാണ് ICMR- പ്രവര്‍ത്തനങ്ങള്‍. National Institute of Medical Statistics (NIMS) Delhi, Desert Medicine Research Centre - Jodhpur, National Institute for Research in Environmental Health (NIREH) Bhopal, Centre for Disease Informatics & Research - Bengaluru എന്നീ സ്ഥാപനങ്ങള്‍ ഐ.സി.എം.ആറിന് കീഴിലുള്ളതാണ്. Tribal Health, Cancer Prevention, Epidemiology, Malaria , Immunohaemotology, Cholera & Enteric Diseases, AIDS, Tuberculosis തുടങ്ങി വിവിധ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന 20-ഓളം സ്ഥാപനങ്ങള്‍ ICMR-ന്റേതായിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക്: www.icmr.nic.in

 

 

 

NIT-യില്‍ മാനേജ്‌മെന്റ് കോഴ്‌സ്

NIT കാലിക്കറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എം.ബി.എ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. ഓപ്പറേഷന്‍ & സിസ്റ്റംസ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയിലാണ് സ്‌പെഷ്യലൈസേഷന്‍ നല്‍കുന്നത്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: http://nitc.ac.in/. . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 11. 

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (NIT) സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വാറങ്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മാത്രമായി നല്‍കുന്ന രണ്ടു വര്‍ഷ എം.ബി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം, യോഗ്യത, വയസ്സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: www.nitw.ac.in



 

ഡിസൈന്‍ കോഴ്‌സ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട് & ഡിസൈന്‍ (IIAD) ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ലണ്ടനിലെ കിംഗ്സ്റ്റണ്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ടുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന കോഴ്സുകളുടെ കാലാവധി  നാലു വര്‍ഷമാണ്. ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ബിസിനസ് മാനേജ്മെന്റ്, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ എന്നിവയില്‍ ഡിഗ്രിക്കും ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ബിസിനസ് മാനേജ്മെന്റില്‍ പി.ജിക്കും അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 17. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: iiad.edu.in , Indian Institute of Art & Design, B-26, Okhla Phase 1, New Delhi 110020, India

T: +91 11 4138 0000 , M: +91 98713 83633, E: [email protected]


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍