പോഴത്തം
ശാഫി മൊയ്തു
നോക്കിയത് കണ്ണട
കണ്ടത് കണ്ണ്.
ചോദിച്ചത് വെള്ളം
കിട്ടിയത് ദാഹം.
വാങ്ങിയത് അപ്പം
തിന്നത് വിഷം.
ചെയ്തത് കൃഷി
ലഭിച്ചത് കടം.
എഴുതിയത് കവിത
വായിച്ചത് തെറി.
കുടിച്ചത് മരുന്ന്
ശേഷിച്ചത് രോഗം.
പറഞ്ഞത് നന്മ
പ്രവര്‍ത്തിച്ചത് തിന്മ.
തേടിയത് സ്‌നേഹം
ലഭിച്ചത് ദ്രോഹം.
ഏല്‍പിച്ചത് ഭരണം
അനുഭവിച്ചത് കഷ്ടത.
അവതരിപ്പിച്ചത് കോമഡി
കണ്ടത് ട്രാജഡി.
പാടിയത് പാട്ട്
കേട്ടത് നിലവിളി.
വായിച്ചത് അറിവ്
എഴുതിയത് പോഴത്തം.
**********************************************************
ഋതുഭേദങ്ങള്‍
-ലുബാന ചോലശ്ശേരി-
ബാല്യത്തിന്‍ വസന്തവും
കൗമാരത്തിന്‍ ശിശിരവും
യൗവനത്തിന്‍ ഹേമന്തവും ഓര്‍ക്കാന്‍,
വാര്‍ധക്യം വന്നു ഒരു വേനലായ്.
Comments