Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

കറുത്ത കവിത

അബൂബക്കര്‍ മുള്ളുങ്ങല്‍

കറുത്തവന്റെ കവിതയും

കറുത്തതാണെന്നൊരു ധ്വനിയുണ്ട്

ചിലരുടെ പ്രതികരണങ്ങളില്‍

കറുപ്പനെന്താ കവിതയില്‍

എന്നൊരു ഭാവവും!

അതിനാലാണ്

കറുത്തവന്‍

കിറുക്കനാകുന്നത്

പണപ്പെരുമയിലെ ചിരി

വെയിലില്‍ വാടിയവന്‍

വായിച്ചെടുക്കും

വെളുത്തവന്‍

എഴുതുന്ന കവിതക്ക്

കരുതിവെച്ചിരിക്കുന്നു

ഉപഹാരങ്ങളഖിലവും

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍