വരകള്‍
ജാസ്മിന്‍ വാസിര്‍, എറിയാട്
വഴി തടയുന്ന
ചില വരകളുണ്ട്,
അതിരുകളെന്ന പേരില്‍
ഭൂമിയെ വെട്ടിമുറിക്കുന്നവ!
അതിര്‍വരമ്പുകളില്‍
തളയ്ക്കപ്പെടുന്നവന്
നഷ്ടപ്പെടുന്നത്
അസ്തിത്വമാണ്.
ആട്ടിയോടിക്കപ്പെടുമ്പോള്‍
അറുത്തുമാറ്റുന്നത് അടിവേരും.
മതത്തിന്റെ അതിര്‍ത്തി
കടന്നാല്‍ റോഹിങ്ക്യന്‍,
ജാതിയുടെ അതിരു മുറിച്ചാല്‍ മ്ലേഛന്‍,
രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്ത് ഫലസ്ത്വീനി,
പിന്നെ ബംഗ്ലാദേശി!
അസമില്‍ നിന്ന്
നമ്മിലേക്കുള്ള ദൂരം അളന്ന് തുടങ്ങുക.
ചിതയടങ്ങാത്ത വഴികള്‍
അടയാളപ്പെടുത്തിവെക്കുക
കെട്ടിപ്പെറുക്കിയും വഴിയിലുപേക്ഷിച്ചും
യാത്രക്ക് സമയമായാല്‍ അറിയിക്കുക.
കടല്‍തീരത്തോ,
മുള്‍വേലികള്‍ക്കപ്പുറത്തോ
ഞാനുമുണ്ടാകും.
വരകള്‍ മാഞ്ഞു പോകുവോളം
നമുക്ക് അതിര്‍ത്തികള്‍ ഭേദിച്ച്
പലായനം ചെയ്തു കൊണ്ടിരിക്കാം.
Comments