Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ അപേക്ഷിക്കാം

റഹീം ചേന്ദമംഗല്ലൂര്‍

ലോകത്തിലെ മികച്ച സര്‍വകലാശാലയില്‍ ഒന്നായ London School of  Economics (LSE)-ല്‍ 2019 സെപ്റ്റംബറില്‍ ആരംഭിക്കുന്ന യു.ജി, പി.ജി കോഴ്സുകളിലേക്ക് 2018 സെപ്റ്റംബര്‍ 5 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. 2019 ജനുവരി 15 ആണ് അവസാന തീയതി. ഡഇഅട UCAS (Universities and Colleges Admissions Service) വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണം നല്ല തയാറെടുപ്പോടെ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ്. അപേക്ഷ തയാറാക്കേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ http://www.lse.ac.uk F-¶ s‑h-_‑v--s‑s‑k-ä‑n Completing the Application Form  എന്ന ലിങ്കില്‍ ലഭ്യമാണ്. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

 

ബീഗം ഹസ്‌റത്ത് മഹല്‍ നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ്

മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്‍ 9,10, +1,+2 ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കായി നല്‍കി വരുന്ന ബീഗം ഹസ്റത്ത് മഹല്‍ നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പിന് (പഴയ പേര് മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ്) ഇപ്പോള്‍ അപേക്ഷിക്കാം. www.maef.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മുന്‍ ക്ലാസില്‍ 50% മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ച, രണ്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. പൂരിപ്പിച്ച അപേക്ഷാ ഫോം പ്രിന്റ് ഔട്ട് എടുത്ത ശേഷം, സ്ഥാപന മേധാവി നിശ്ചിത ഫോമില്‍ വെരിഫിക്കേഷന്‍ നടത്തി, വരുമാന സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഉള്‍പ്പെടെ The Secretary & CEO, Maulana Azad Education Foundation, Maulana Azad Campus, Chelmsford Road, Opposite New Delhi Railway Station (Paharganj side), New Delhi-110 055 എന്ന അഡ്രസ്സില്‍ സെപ്റ്റംബര്‍ 30-നകം എത്തിക്കണം. അര്‍ഹരായവരുടെ സ്‌കോളര്‍ഷിപ്പ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തും. Help Desk: 01123583788/89

 

അല്‍ജസീറയില്‍ ഷോര്‍ട്ട് ടേം കോഴ്‌സുകള്‍

അല്‍ജസീറ ഇന്‍സ്റ്റിറ്റ്യൂട്ട്  സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തുന്ന ഫുള്‍ഡേ, ഈവെനിംഗ് ഷോര്‍ട്ട് ടേം കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഡിജിറ്റല്‍ മീഡിയ ഡിപ്ലോമ, ഇ-ജേര്‍ണലിസം, സ്റ്റുഡിയോ ലൈറ്റിങ് ആര്‍ട്ട്, മൊബൈല്‍ ജേര്‍ണലിസം, ഡബ്ബിങ് & വോയിസ് ഓവര്‍, ഡോക്യുമെന്ററി ഫിലിം മേക്കിങ് ഡിപ്ലോമ, ഫീല്‍ഡ് ടി.വി റിപ്പോര്‍ട്ടര്‍, ഫണ്ടമെന്റല്‍സ് ഓഫ് സ്റ്റില്‍സ് ഫോട്ടോഗ്രാഫി, ലാംഗ്വേജ് പ്രൂഫ് റീഡിങ്, ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ്, മീറ്റിംഗ് ദി പ്രസ്...ലരേ തുടങ്ങി 75 ഓളം പ്രോഗ്രാമുകളാണ് ലിസ്റ്റ് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://institute.aljazeera.net/en/courses/ 

 

KVPY  സ്‌കോളര്‍ഷിപ്പ് പരീക്ഷ

ഗവേഷണ തല്‍പരരായ ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര-സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന 'കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ' (KVPY ) സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് ഇപ്പോള്‍  അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ കണക്ക്, സയന്‍സ് വിഷയങ്ങളില്‍ 75% (Aggregate) മാര്‍ക്ക് നേടിയ നിലവില്‍ +1, +2 പഠിക്കുന്ന സയന്‍സ് വിദ്യാര്‍ഥികള്‍ക്കും,  പ്ലസ്ടുവിന് 60% മാര്‍ക്ക് നേടിയ നിലവില്‍ ശാസ്ത്രവിഷയങ്ങളില്‍ ഒന്നാം വര്‍ഷ ഡിഗ്രി, ഇന്റഗ്രേറ്റഡ് എം.എസ്.സി/ എം.എസ് കോഴ്‌സുകളിലൊന്നില്‍ പഠിക്കുന്നവരുമായവര്‍ക്ക് അപേക്ഷിക്കാം. 2018 നവംബര്‍ നാലിന് നടക്കുന്ന ഓണ്‍ലൈന്‍  ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് കേരളത്തിലെ 13 ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. വിശദ വിവരങ്ങള്‍ക്ക് http://kvpy.iisc.ernet.in. CALL ON: 080 - 22932975/76, 080- 23601008 & 080 - 22933536.

 

വാക് ഇന്‍ ഇന്റര്‍വ്യൂ

മൗലാനാ ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂനിവേഴ്‌സിറ്റിയുടെ ഹൈദരാബാദ്, സാറ്റലൈറ്റ് കാമ്പസ്, പൊളി ടെക്നിക്ക്, ഐ.ടി.ഐ, വൊക്കേഷണല്‍ ട്രെയ്‌നിങ് സെന്റര്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ 32 അധ്യാപക, 52 അനധ്യാപക പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാ ഫോമും, യോഗ്യത, പ്രവര്‍ത്തന പരിചയം, വയസ്സ്....etc തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ബുക്ലെറ്റും http://www.manuu.ac.in  എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20.

 

സ്മാര്‍ട്ട് സിറ്റി ഫെലോഷിപ്പും ഇന്റേണ്‍ഷിപ്പ് പദ്ധതിയും

കേന്ദ്ര ഭവന-നഗര വികസന വകുപ്പ് നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി ഫെലോഷിപ്പ്, ഇന്റേണ്‍ഷിപ്പ് പദ്ധതികളിലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. നഗര വികസനം, നഗരാസൂത്രണം, എഞ്ചിനീയറിംഗ്, ഐ.ടി, ധനകാര്യം, സാമൂഹിക മേഖല, പാരിസ്ഥിതിക വിഷയങ്ങള്‍, നഗര വൈദഗ്ധ്യം എന്നിവയില്‍ പി.ജി ഉള്ളവര്‍ക്കും ഗവേഷണം നടത്തുന്നവര്‍ക്കുമാണ് 1-3 വര്‍ഷക്കാലാവധിയില്‍ ഫെലോഷിപ്പ് നല്‍കുക. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന പ്രോജക്റ്റുകളില്‍ ആറ് മുതല്‍ പന്ത്രണ്ട് ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പരിചയമാണ് ഇന്റേണ്‍ഷിപ്പ് പദ്ധതി. പ്രോഗ്രാം പൂര്‍ത്തിയാവുന്നതോടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദവിവരങ്ങള്‍ക്ക്: https://smartnet.niua.org.


ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ഒഴിവുകള്‍

ഇന്ത്യന്‍ നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസില്‍ (INCOIS) വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രോജക്ട് സയന്റിസ്റ്റ് ബി & സി ലെവല്‍, പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലെ 33 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി ആഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.incois.gov.in

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്