തിരക്ക്
അബൂബക്കര്‍ മുള്ളുങ്ങല്‍
കുറച്ചുനാളായി
വല്യ തിരക്കിലാണ്
രണ്ടു വയസ്സുകാരി വിളിച്ചപ്പോഴാണ്
ഓഫീസില്‍നിന്നും
ഫോണ്‍ വന്നത്
വല്യുമ്മ എന്തോ
പറഞ്ഞു തുടങ്ങുമ്പോഴാണ്
ബാത്ത് റൂമില്‍ ധൃതിപിടിച്ച് കയറിയത്
കുളി കഴിഞ്ഞപ്പോഴേക്കും
രമണന്റെ ഹോണടി തുടങ്ങി
ഓഫീസില്‍നിന്ന് വന്നപ്പോള്‍
രാജുവും ഖാദറും നേരത്തേ
സിറ്റൗട്ടില്‍ കാത്തിരിപ്പുണ്ട്
കാപ്പി കുടിക്കാന്‍ മറന്ന കാര്യം
സൗദ പറഞ്ഞപ്പോഴാണ്
തിരക്കൊട്ടുമില്ലാതെ
മോണകാട്ടി ചിരിക്കുന്ന
ഉമ്മാന്റെ പടം
ചുമരില്‍ കണ്ടത്.
Comments