എന്തുകൊണ്ട്?
ഒരു മത്സ്യവും
കടലിനെ
മുറിവേല്‍പ്പിക്കാറില്ല.
ഒരു
പക്ഷിചിറകും
ആകാശത്തിന് മീതെ
വിള്ളലുകളാഴ്ത്തുന്നുമില്ല.
ഒരു
ഭാരവും
ശേഷിപ്പിക്കാതെയാണ്
ശലഭം
പൂവിനെ
ചുംബിക്കുന്നത്.
എന്നിട്ടും
നിന്റെ
കൈവിരല്‍പ്പാടില്‍ മാത്രം
നൂറ്
കല്ലറകള്‍
ഒളിഞ്ഞിരിക്കുന്നത്
എന്തുകൊണ്ട്..?
**************************************
**************************************
ഇര
അശ്‌റഫ് കാവില്‍
ചൂടേറിയ
ചര്‍ച്ചയുടെ
ഏതോ ഒരു തിരിവില്‍ വെച്ച്
പൊടുന്നനേ
അവനെ കാണാതായി...
ഏത് പക്ഷത്തിനുവേണ്ടി
അവന്‍ വാദിച്ചിരുന്നു
എന്നോര്‍ക്കുന്നില്ല.
അവന്റെ കൊടിയുടെ നിറം
വസ്ത്രങ്ങളുടെ ലേബല്‍
വാച്ച്, ചെരുപ്പ്
ഒന്നുമോര്‍മ്മയിലില്ല...
ഒന്നോര്‍ക്കുന്നു
കണ്ണുകളില്‍നിന്ന്
കത്തിയാളിക്കൊണ്ടിരുന്ന
ആത്മ രോഷങ്ങളുടെ
തീക്കനല്‍...
ആരൊക്കെയോ
തടയാന്‍ ശ്രമിച്ചപ്പോഴൊക്കെ
ഇടിമുഴക്കം കണക്കെ
ഉയര്‍ന്നു പ്രതിധ്വനിച്ച
ആ വാക്കിന്‍ മുഴക്കം...
ക്രുദ്ധഭാവങ്ങളിലെ
ഭീഷണി കണ്ടിട്ടും
അവനൊട്ടും ചൂളിയില്ല...
ശരിയെന്ന് ഉറച്ചുകരുതുന്നത്
ഉച്ചത്തില്‍
കൂടുതല്‍ ഉച്ചത്തില്‍
അവന്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു...
ചര്‍ച്ചയുടെ
ഏതോ ഒരു തിരിവില്‍ വെച്ച്,
ഭൂമി വിഴുങ്ങിയാലെന്ന വണ്ണം
അവന്‍ അപ്രത്യക്ഷനായി...
അവനായ്
മുഷ്ടികള്‍ പെരുകുന്നു.
അവന്റെ കനലില്‍
വെന്തു കരിയാതെ, എന്നിട്ടും
ഒരമ്മ
അവര്‍ക്കു മുമ്പേ
നടക്കുന്നു...
Comments