ഇന്ത്യക്ക് പനിക്കുന്നു
ഫൈസല്‍ അബൂബക്കര്‍
കവിത
ഇന്ത്യക്ക് പനിക്കുന്നു
പുതപ്പു വേണം
കോടിക്കോടിക്കൊടികള്‍ പാറി വന്നു
ഇന്ത്യക്ക് പനിക്കുന്നു
കട്ടിലു വേണം
ആറുകാല്‍ കട്ടിലുകള്‍ ഓടി വന്നു
ഇന്ത്യക്ക് പനിക്കുന്നു
വെള്ളം വേണം
ഒരായിരം നിറക്കോപ്പകള്‍ ഉരുമ്മി നിന്നു
ഇന്ത്യക്ക് പനിക്കുന്നു
മരുന്നു വേണം
പരശ്ശതം ശീട്ടുകള്‍ പാറിയെത്തി
ഇന്ത്യക്ക് പനിക്കുന്നു
ഒരു താങ്ങു വേണം
ഉന്നതരെ താങ്ങിയൊടിഞ്ഞ
മുതുകുകള്‍ താഴ്ന്നു നിന്നു
ഇന്ത്യക്ക് പനിക്കുന്നു
ഗ്രാമങ്ങളുടെയടിത്തട്ടിലെ കണ്ഠങ്ങള്‍
ഇടറിയിടറിപ്പറഞ്ഞു
പനിയൊരസുഖമേയല്ല....
രോഗലക്ഷണം
മാരകമായൊരസുഖം
സ്‌കാനിങ്ങില്ലാതെ
തലയില്‍ തന്നെ കാണാം
കാര്‍ന്ന് കാര്‍ന്ന് തിന്ന്
പിന്നെ
തീര്‍ന്ന് തീര്‍ന്ന് പോവും മുമ്പെങ്കിലും.....
Comments