നാടുകടത്തല്‍
പ്രശസ്ത അറബ് കവി. യമനിലെ ബര്‍ദൂന്‍ ഗ്രാമത്തില്‍ ജനനം. ഏഴാം വയസ്സില്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് അന്ധനായി. പതിമൂന്നാം വയസ്സ് മുതല്‍ കവിത എഴുതി തുടങ്ങി. ഇതുവരെ പന്ത്രണ്ട് കവിതാ കൃതികളും പത്തോളം ഗദ്യകൃതികളും രചിച്ചു. രാഷ്ട്രീയം, സ്ത്രീസമത്വം, നാടോടി സാഹിത്യം എന്നീ മേഖലകളിലും ശ്രദ്ധേയന്‍. 1950, '60, '79 കാലഘട്ടങ്ങളില്‍ രാഷ്ട്രീയ തടവുകാരനായി ജയിലില്‍ കിടന്നു.
എന്റെ രാജ്യം
ഒരു സ്വേഛാധിപതിയില്‍നിന്നും മറ്റൊരാളിലേക്ക്
കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു
അയാളാവട്ടെ ഏറ്റവും ദുഷിച്ചവനും.
ഒരു ജയിലില്‍നിന്ന് മറ്റൊന്നിലേക്ക്
ഒരു നാടുകടത്തലില്‍നിന്ന് മറ്റൊരു പ്രവാസത്തിലേക്ക്...
മെലിഞ്ഞ ഒരു ഒട്ടകത്തെ പോലെ
എവിടെയും എന്നെ ഒളിപ്പിക്കാന്‍ കഴിയുമിന്ന്.
മരണത്തിന്റെ കലവറയില്‍നിന്ന്
എന്റെ രാജ്യത്തിന് മോചനമുണ്ടാവുമോ?
മൗനമുറങ്ങുന്ന ശ്മശാനത്തില്‍
ഓരോ ഖബ്‌റിടവും കുഴിച്ചുനോക്കി
വരാനിരിക്കുന്ന വസന്തവും
മണ്ണടയാത്ത പൈതൃകവും
ആരോ അന്വേഷിച്ചു നടക്കുന്നു
ഉറക്കം കൂടുകൂട്ടിയ കണ്ണുകളില്‍നിന്ന്
സ്വപ്‌നങ്ങള്‍ പടിയിറങ്ങിയിരിക്കുന്നു
എവിടെയോ ഒളിച്ച ഒരു പ്രേതം കണക്കെ
പ്രത്യക്ഷപ്പെടുമായിരിക്കും കിനാവുകള്‍
ഇരുട്ടില്‍നിന്ന് കൊടും രാത്രിയിലേക്ക്
ഇറങ്ങിവരുമോ സ്വപ്‌നങ്ങള്‍?
എന്റെ രാജ്യത്തിന്റെ സങ്കടങ്ങള്‍
അതിന്റെ അതിര്‍ത്തിക്കുള്ളില്‍ ചുറ്റിത്തിരിയുന്നു
മറ്റുള്ളവരുടെ മണ്ണില്‍
സ്വന്തം ഭൂമിയില്‍ തന്നെയും
അത് പ്രവാസിയായി മാറിയിരിക്കുന്നു.
Comments