മാധ്യമപഠനം വിദേശത്ത്-6
Deakin University
ലോകത്തെ മികച്ച യൂനിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ആസ്‌ത്രേലിയയില്‍നിന്ന് എപ്പോഴും സ്ഥാനം നിലനിര്‍ത്തുന്ന സ്ഥാപനമാണ് Deakin University. പാരമ്പര്യ പഠന രീതികളില്‍നിന്ന് വ്യത്യസ്തമായി പാഠപുസ്തക കേന്ദ്രിത പഠനത്തേക്കാള്‍ ഫീല്‍ഡ് പഠനത്തിനാണ് Deakin സര്‍വകലാശാല പ്രാധാന്യം നല്‍കുന്നത്. Animation, Motion Capture, Communication, Children’s Literature, Dance, Drama, Entertainment, Film, Television Journalism, Literary Studies, Marketing, Media, Photography, Professional Creative Writing, Public Relation, Visual arts, Visual Communication Design തുടങ്ങിയവ സിലബസില്‍ ഉള്‍പ്പെടുന്ന രീതിയിലാണ് Master of Communication Major in Journalism എന്ന ബിരുദാനന്തര ബിരുദ പഠനം. രണ്ടു വര്‍ഷമാണ് കോഴ്‌സ് കാലാവധി. IELTS-ന് 6.5 സ്‌കോര്‍ വേണം. 26000 ആസ്‌ത്രേലിയന്‍ പൗണ്ടാണ് മൊത്തം പഠന ചെലവ്. സ്‌കോളര്‍ഷിപ്പും പാര്‍ട്ട് ടൈം ജോലിയും ലഭിക്കും.
www.deakin.edu.au
Western Australia
ആസ്‌ത്രേലിയയിലെ തന്നെ പ്രസിദ്ധമായ മറ്റൊരു യൂനിവേഴ്‌സിറ്റിയാണ് Western Australia. ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗവേഷണത്തിനാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്. എങ്കിലും മാധ്യമ പഠനവും മികച്ച നിലവാരം പുലര്‍ത്തുന്നു. Master of International Juournalism എന്ന കോഴ്‌സിന് 28500 ആസ്‌ത്രേലിയന്‍ പൗണ്ടാണ് ഫീസ്. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. IELTS-ന് 6.5-ഉം ബിരുദത്തിന് ഫസ്റ്റ് ക്ലാസും നേടിയവര്‍ക്ക് അപേക്ഷിക്കാം. ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സര്‍വകലാശാല കൂടിയാണ് Western Australia. പഠനത്തിന് ശേഷം പ്ലേസ്‌മെന്റും സ്ഥാപനം നല്‍കുന്നു.
www.web.uwa.edu.au
CQU
ഗുണമേന്മയാര്‍ന്ന മാധ്യമ പഠനത്തിന് പ്രശസ്തിയാര്‍ജിച്ച സര്‍വകലാശാലയാണ് ആസ്‌ത്രേലിയയിലെ തന്നെ CQU. താല്‍പര്യമുള്ള വിഷയം അഡ്മിഷന്‍ സമയത്തുതന്നെ നല്‍കണം. അതിനു അനുസൃതമായി ഒരു സൂപ്പര്‍വൈസറെ യൂനിവേഴ്‌സിറ്റി നല്‍കും. പിന്നീട് ആ സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ സെമസ്റ്റര്‍ അവസാനിക്കുന്നതുവരെ ഗവേഷണ രീതിയിലാണ് പഠനം. അതിനാല്‍തന്നെ സീറ്റുകള്‍ വളരെ കുറവാണ്. രണ്ടു വര്‍ഷം നീളുന്ന Master of Communication Major in Journalism എന്ന ഈ കോഴ്‌സിന് 25440 (AUD) പൗണ്ടാണ് ഫീസ്. ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും IELTS-ന് 6.5 സ്‌കോറുമാണ് പ്രവേശന മാനദണ്ഡം.
LA TROBE
ഗവേഷണ പഠനത്തിന് തന്നെയാണ് LA TROBE സര്‍വകലാശാലയും പ്രാധാന്യം നല്‍കുന്നത്. ആദ്യ സെമസ്റ്ററില്‍ മാധ്യമ പഠനത്തിന്റെ ഗവേഷണ രീതിശാസ്ത്രം നിര്‍ബന്ധമാണ്. അതിനു ശേഷം ഓരോ സെമസ്റ്ററിലും ലോകത്തെ മികച്ച മാധ്യമ പഠന സ്ഥാപനങ്ങളും യൂനിവേഴ്‌സിറ്റികളും സ്റ്റുഡന്‍സ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി സന്ദര്‍ശിക്കാനും അവിടങ്ങളിലെ പഠന സാമഗ്രികള്‍ ഉപയോഗിക്കാനും അനുവാദമുണ്ട്. ഒന്നിലധികം കോളേജുകളില്‍ വ്യത്യസ്ത ഓപ്ഷനല്‍ പഠനമാണ് മറ്റൊരു പ്രത്യേകത.Master of Strategic Communication എന്നാണ് കോഴ്‌സിന്റെ പേര്. IELTS-ന് ആറില്‍ കുറയാത്ത സ്‌കോര്‍ വേണം.
www.latrobe.edu.au
Comments